- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് കപ്പ് കഴിഞ്ഞു ഖത്തറിൽ നിന്ന് മടങ്ങുന്നത് ഒട്ടക പനിയുമായാണോ? പിടിപെടുന്നവരിൽ മൂന്നിൽ രണ്ട് പേരും മരിക്കുന്ന മഹാമാരി പടരുമെന്ന് ആശങ്കപ്പെട്ട് ലോകാരോഗ്യ സംഘടന; 50,000 വർഷം മുൻപ് ആർക്ടിക്കിൽ അലിഞ്ഞ രോഗവും മടങ്ങുന്നു
ദോഹ: ലോകകപ്പ് ആഘോഷങ്ങൾക്കൊടുവിൽ ലോകത്തെ കാത്തിരിക്കുന്നത് മറ്റൊരു മഹാ ദുരന്തമാകുമോ ? കോവിഡിനേക്കാൾ മാരകമായ മറ്റൊരു മഹാവ്യാധിക്ക് ഖത്തറിൽ വിത്തെറിയപ്പെട്ടിരിക്കുന്നു എന്ന ആശങ്കയാണ് ഇപ്പോൾ ശാസ്ത്രലോകത്തെ ഇത്തരത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒട്ടകപ്പനി എന്ന മാരകമായ രോഗത്തെ കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ആശങ്ക ലോകാരോഗ്യ സംഘടനയും പങ്കുവയ്ക്കുന്നു.
കഴിഞ്ഞ ഒരു ദശകത്തിൽ ഖത്തറിൽ നിരവധിപേരാണ്, മിഡിൽ ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം (എം ഇ ആർ എസ്) എന്ന് ഔദ്യോഗിക നമമുള്ള ഒട്ടകപ്പനിക്ക് ഇരയായത്. ഈ രോഗം ബാധിക്കുന്ന മൂന്നിൽ ഒരാൾ വീതം മരണമടയും എന്നതാണ് ഒട്ടകപ്പനിയെ കോവിഡിനേക്കാൾ ഭീകരരോഗമാക്കുന്നത്. നാലാഴ്‌ച്ച നീണ്ടുനിൽക്കുന്ന ലോക കപ്പ് മത്സരങ്ങൾക്കിടയിൽ, വ്യാപിക്കാൻ ഇടയുള്ള എട്ട് രോഗങ്ങളിൽ ഒന്നാണ് ഒട്ടകപ്പനി എന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും കരുതുന്നു. കോവിഡും, കുരങ്ങുപനിയുമീ പട്ടികയിലുണ്ട്.
ന്യു മൈക്രോബ്സ് ആൻഡ് ന്യു ഇൻഫെക്ഷൻസ് എന്ന ജേർണലിൽ മൂന്ന് വിദഗ്ദ്ധർ ചേർന്നെഴുതിയ ലേഖനത്തിൽ പറയുന്നത് ലോകകപ്പ് വേദി പകർച്ചവ്യാധികൾക്ക് പടരാനുള്ള വേദി കൂടിയായി മാറുവാനുള്ള സാധ്യത ഏറെയാണെന്നാണ്. ഖത്തറിനോട് ചേർന്ന് കിടക്കുന്ന സൗദി അറേബ്യയിലായിരുന്നു ഒട്ടകപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് ഖത്തറിലേക്കും പടരുകയായിരുന്നു. ലോകകപ്പ് കാണാൻ എത്തിയ ആരാധകരിലൂടെ ഈ മാരക രോഗം ബ്രിട്ടൻ, അമേരിക്ക എന്നിവയുൾപ്പടെ പല രാജ്യങ്ങളിലേക്കും പടർന്നേക്കാം എന്നാണ് ലോകാരോഗ്യ സംഘടന ഭയക്കുന്നത്.
2018-ൽ മദ്ധ്യപൂർവ്വ ദേശത്ത് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ അഞ്ച് ബ്രിട്ടീഷുകാരിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പടരാൻ സാധ്യതയുള്ള ഈ രോഗത്തിന്റെ രോഗകാരിയായ വൈറസ് സാധാരണയായി വസിക്കുന്നത് ഒട്ടകങ്ങൾക്ക് ഉള്ളിലാണ്. ഒട്ടകപ്പാൽ കുടിക്കുക, ആവശ്യത്തിനു വേവാത്ത ഒട്ടകയിറച്ചി ഭക്ഷിക്കുക തുടങ്ങിയവയിലൂടെ ഇത് മനുഷ്യരിലേക്ക് പടരും.
കോവിഡിനെ വെല്ലുന്ന ഭീകരൻ എത്തുന്നത് ആർക്ടികിൽ നിന്നോ ?
കാലാവസ്ഥാ വ്യതിയാനം ലോകമാകെ ചർച്ചയാകുന്ന സാഹചര്യത്തിൽ, അതുമൂലം സംഭവിക്കാൻ ഇടയുള്ള സംഭവങ്ങൾ പ്രതീക്ഷിക്കുന്നതിലും ഭീകരമായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം 48,500 വർഷങ്ങൾക്ക് മുൻപ് സൈബീരിയൻ ശൈത്യഭൂമിയിൽ മരവിപ്പിക്കപ്പെട്ട് കിടക്കുന്ന അതിപുരാതനമായ ഒരു വൈറസ് വീണ്ടും സജീവമാകാൻ തുടങ്ങുന്നു എന്നാണ് ഈ ഭയപ്പെടുത്തുന്ന റിപ്പോർട്ടിൽ പറയുന്നത്.
അയിരക്കണക്കിന് വൃഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാകാൻ തുടങ്ങുന്ന സൈബീരിയൻ ശൈത്യഭൂമിയിലെ ഏഴിനം വൈറസുകളിൽ ഒന്നാണിത് എന്നും റിപ്പോർട്ടിൽ പറയുന്നു. അതിൽ ഏറ്റവും ചെറുപ്പമായ വൈറസ് മരവിപ്പിക്കപ്പെട്ട വൈറസിന് 27,000 വർഷത്തോളം പഴക്കമുണ്ട്. ഏറ്റവും പ്രായമേറിയ പാൻഡോരവൈറസ് യെഡോമയുടെ പ്രായം 48,500 വയസ്സാണ്. ആഗോളതാപന ഫലമായി മഞ്ഞുപാളികൾ ഉരുകുകയും ഈ വൈറസ് വർദ്ധിച്ച് വീര്യത്തോടെ പുറത്തുവരികയും ചെയ്താൽ മനുഷ്യകുലത്തിന് വൻ ഭീഷണിയാകും നേരിടേണ്ടിവരിക എന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
മറുനാടന്‍ ഡെസ്‌ക്