- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് അൽഷമേഴ്സ് ഉണ്ടാകാൻ സാധ്യതയുണ്ടോ? രക്ത പരിശോധനയിലൂടെ അതിനി കണ്ടെത്താം; അമേരിക്കയും ബ്രിട്ടനും സ്വീഡനും ഇറ്റലിയും ചേർന്ന് നടത്തിയ അത്ഭുത രക്ത പരിശോധന അൽഷമേഴ്സ് രോഗത്തെ തടയാൻ സഹായിച്ചേക്കും
വളരെ ലളിതമായ, ചെലവ് കുറഞ്ഞ ഒരു രക്ത പരിശോധനയിലൂടെ അൽഷമേഴ്സിന്റെ ലക്ഷണങ്ങൾ കണ്ടെത്താവുന്ന ഒരു മാർഗ്ഗം ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ആധുനിക മെഡിക്കൽ സയൻസിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായിട്ടാണ് ഈ കണ്ടുപിടുത്തത്തെ വിലയിരുത്തുന്നത്. അമേരിക്ക, ബ്രിട്ടൻ, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ കൂട്ടായി നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഇത് കണ്ടെത്തിയത്. രോഗം വളരെ നേരത്തേ തന്നെ കണ്ടെത്തി ചികിത്സിക്കാൻ ഇത് ഉപകരിക്കും.
അൽഷമേഴ്സിന് കാരണമാകുന്ന രണ്ട് അടിസ്ഥാന കാര്യങ്ങളെ ഊന്നിയുള്ളതായിരുന്നു ഗവേഷണം. മസ്തിഷ്‌കത്തിൽ അമിതമായ അളവിൽ പ്ലേക്യുഅടിഞ്ഞു കൂടുന്നതാണ് അൽഷമേഴ്സിനുള്ള ഒരു കാരണം. മറ്റൊന്ന് നാഢികൾ സാവധാനം ദുർബലമായി പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുന്നതും. നാഡീ കോശങ്ങളിലെ തകരാറുകൾ തിരിച്ചറിയുന്നതിനുൾല രക്ത പരിശോധനയാണ് ഇപ്പോൾ ശാസ്ത്ര്ജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ആദ്യ പരീക്ഷണങ്ങളിലെ ഫലം ഏറെ പ്രത്യാശ തരുന്നതാണെങ്കിലും, ഈ പരിശോധന എന്ന് മുതൽ ലഭ്യമാകും എന്നത് വ്യക്തമാക്കിയിട്ടില്ല.
ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വളരെ നെരത്തെ കണ്ടെത്താനായാൽ ഓർമ്മശക്തി നഷ്ടപ്പെടുന്നതിന്റെ വേഗത കുറയ്ക്കാനാകും. അതുകൊണ്ടു തന്നെ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതിനായി കൂടുതൽ കൃത്യവും ആധുനികവുമായി സംവിധാനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് വൈദ്യശാസ്ത്രം. മസ്തിഷ്‌കത്തിൽ അടിഞ്ഞു കൂടുന്ന അമിലോയ്ഡ് ബീറ്റ എന്ന വിഷാംശത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള സോല്യൂബിൾ ഒളിഗോമെർ ബൈൻഡിങ് ആസ്സേ (സോബ) എന്ന വളരെ ക്യത്യതയുള്ള ഫലം നൽകുന്ന രക്ത പരിശോധനയാണ് മറ്റൊന്ന്.
നിലവിൽ അൽഷമേഴ്സ് രോഗം കണ്ടെത്തുന്നതിന് ന്യുറോ ഇമേജിങ് മാത്രമാണ് ഏക പരിശോധന. അത് വളരെ ചെലവേറിയതാണ് എന്നു മാത്രമല്ല, അത് നടത്തുന്നതിന് സമയം ഏറെ എടുക്കുകയും ചെയ്യും. ഈ ഒരു പ്രതികൂല സാഹചര്യമാണ് ഈ പുതിയ കണ്ടുപിടുത്തത്തിലൂടെ ഇല്ലാതെയാകുന്നത്.
പുതിയ പരിശോധന ചെലവ് കുറഞ്ഞതായതിനാൽ എല്ലാ വിഭാഗക്കാർക്കും പ്രാപ്യമാകും എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവുംവലിയ മേന്മ. ബ്രെയിൽ എന്ന ജേർണലിലായിരുന്നു ഈീയാഴ്‌ച്ച ഈ പുതിയ പഠനഫലം പ്രസിദ്ധീകരിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ