നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായായിരുന്നു കോവിഡ് വാക്സിനെ പാടിപ്പുകഴ്‌ത്തിയ്ത്. എന്നാൽ, അതേസമയം, ഈ വാക്സിനെതിരെ നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചുകൊണ്ട് വക്സിൻ വിരുദ്ധരും രംഗത്തിറങ്ങിയിരുന്നു. കോവിഡിന്റെ മൂർദ്ധന്യ കാലത്ത് ഇത്തരത്തിലുള്ള വാക്സിൻ വിരുദ്ധരെ സാമൂഹ്യ വിരുദ്ധരായി പോലും ചിത്രീകരിക്കുകയുണ്ടായി.

എന്നാൽ, വാക്സിന്റെ ഒന്നും രണ്ടും, പിന്നെ ബൂസ്റ്റർ ഡോസും നൽകിയിട്ടും പലയിടങ്ങളിലും കോവിഡ് പടർന്ന് പിടിക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ കാണുന്നത്. വാക്സിൻ എടുത്തവർക്കും കോവിഡ് വരുന്ന കാലത്ത്, പണ്ട് വാക്സിൻ വിരുദ്ധർ പറഞ്ഞതിന് വിശ്വാസ്യത ഏറുകയാണ്. ഇതിനു മറ്റൊരു സാക്ഷ്യപത്രവുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും രംഗത്ത് എത്തിക്കഴിഞ്ഞു.

കോവിഡിന്റെ ബൂസ്റ്റർ വാക്സിൻ നൽകിയ പാർശ്വഫലങ്ങളെ കുറിച്ചാണ് ടെസ്ല മേധാവി എലൺ മസ്‌ക് പറയുന്നത്. അതിഭീകരമായ ആരോഗ്യാവസ്ഥയിലൂടെ കടന്നുപോയ താൻ മരിക്കുമെന്നുപോലും കരുതി എന്നാണ് അദ്ദേഹം പറയുന്നത്. കോവിഡ് പ്രതിസന്ധികാലത്തെ ആഗോള ലോക്ക്ഡൗണുകളെ തള്ളിപ്പറഞ്ഞിരുന്ന ഈ 51 കാരൻ പറയുന്നത് തന്റെ ഒരു അടുത്ത ബന്ധുവിന് കോവിഡ് വാക്സിൻ എടുത്തതിനു ശേഷം ഹൃദയത്തിൽ വീക്കം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു എന്നാണ്.

വാക്സിന്റെ പൂർണ്ണ ഡോസുകൾ എടുത്ത 260 മില്യൺ അമേരിക്കക്കാരിൽ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് അതിൽ 7 ശതമാനത്തോളം പേർക്ക് പാർശ്വഫലങ്ങൾ ഉണ്ടായി എന്നാണ്. ഈ സർവേയുടെ ഫലം ട്വിറ്ററിൽ പ്രസിദ്ധീകരിച്ചതിനുള്ള പ്രതികരണമായിട്ടാണ് എലൺ മസ്‌ക് തന്റെ പരാതിയും കുറിച്ചത്. ബൂസ്റ്റർ ഡോസിൽ നിന്നുള്ള പാർശ്വഫലം തന്നെ മരണത്തിന്റെ വക്കിൽ എത്തിച്ചു എന്നദ്ദേഹം കുറിക്കുന്നു. എന്നാൽ ശരീരത്തിന് സ്ഥിരമായ കേടുപാടുകൾ ഒന്നും വരുത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ജർമ്മനിയിലേക്ക് യാത്ര ചെയ്യേണ്ടി വന്നപ്പോൾ, നിയമപരമായ ആവശ്യം എന്ന നിലയിലായിരുന്നു താൻ രണ്ടാം ബൂസ്റ്റർ എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ കണ്ടുപിടിക്കുന്നതിനു മുൻപ് തന്നെ കോവിഡ് ബാധയേറ്റിരുന്ന മസ്‌ക് പറയുന്നത് അത് വെറുമൊരു ജലദോഷ പനി പോലെ മാതമേയുള്ളു എന്നാണ്. അതിനു ശേഷം ജോൺസ്ൺ ആൻഡ് ജോൺസന്റെ വാക്സിൻ ആദ്യ ഡോസ് എടുത്തപ്പോൾ പ്രശ്നമൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ബൂസ്റ്റർ ഡോസിലാണ് പ്രശ്നമുണ്ടായത്. എന്നാൽ, ഇത്തരത്തിലുള്ള ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ. വാക്സിൻ എടുത്തവരിൽ ബഹുഭൂരിപക്ഷത്തിനും പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലെന്ന് അവർ അവ്കാശപ്പെടുന്നു.

ചിലർക്ക് തലകർക്കം തലവേദന എന്നിവ പോലുള്ള ചെറിയ പർശ്വഫലങ്ങൾ ഉണ്ടായെങ്കിലും ഒന്നു രണ്ട് ദിവസങ്ങൾക്കകം അത് മാറിയെന്നും അവർ അവകാശപ്പെടുന്നു. കോവിഡ് വാക്സിൻ താരതമ്യേന സുരക്ഷിതമാണെന്നാണ് അവരുടെ വെബ് സൈറ്റിൽ അവകാശപ്പെടുന്നതും.