- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷികളിൽ നിന്നും മൃഗങ്ങളിൽ എത്തിയ പക്ഷിപ്പനി മൃഗങ്ങളുടെ ജീവനും എടുത്തു തുടങ്ങി; ഏതു നിമിഷവും മനുഷ്യരിലേക്ക് പടരാമെന്ന് ഉറപ്പിച്ച് പറഞ്ഞ് ശാസ്ത്രജ്ഞർ; കോവിഡിനേക്കാൾ ഭയാനകമായ പക്ഷിപ്പനിയെത്തുന്നു
യൂറോപ്പിന് പുറമെ തെക്കെ അമേരിക്കയിലും പക്ഷിപ്പനി കണ്ടെത്തിയതോടെ ആശങ്ക കടുക്കുകയാണ്. കടൽ സിംഹങ്ങൾ, നീർനായ്ക്കൾ, കുറുക്കൻ തുടങ്ങിയിയ സസ്തനികളും പക്ഷിപ്പനി ബാധിച്ച് മരിച്ചതോടെ ഈ മാരകരോഗത്തിന്റെ പുതിയ ശക്തിയെ കുറിച്ച് ശാസ്ത്രജ്ഞർ വേവലാതിപ്പെടുകയാണ്. ആഗോളാടിസ്ഥാനത്തിൽ തന്നെ പക്ഷികളിൽ മാത്രം കണ്ടിരുന്ന ഈ രോഗം മറ്റു പല സ്പീഷീസുകളിലേക്കും പടർന്നതാണ് ഇപ്പോൾ ആശങ്കക്ക് കാരണമായിരിക്കുന്നത്. ഇതിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സ്പീഷീസുകളും ഉൾപ്പെടുന്നു.
അനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയിലെ വൈറോളജി വിഭാവം തലവൻ ഇയാൻ ബ്രൗൺ പറയുന്നത്, ഇത് തെക്കെ അമേരിക്ക വരെ എത്തി എന്നത് തീർത്തും ആശങ്കയുയർത്തുന്ന കാര്യമാണെന്നണ്. അതുകൊണ്ടു തന്നെ അന്റാർട്ടിക്കയിലെ ജൈവവൈവിധ്യത്തെ കുറിച്ച് കൂടുതൽ ആശങ്കാകുലരാകേണ്ട സാഹചര്യം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈയിനത്തിൽ പെടുന്ന വൈറസുകൾ ഇതുവരെ കയറി ചെല്ലാത്ത ഇടങ്ങളിൽ പോലും ഇവയെ കണ്ടെത്തുന്നു എന്നത് ഭീതി ഉണർത്തുന്നു എന്ന് ജർമ്മനിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയഗ്ണോസ്റ്റിക് വൈറോളജി തലവൻ പ്രൊഫസർ മാർട്ടിൻ ബീറും പറയുന്നു. പക്ഷിപ്പനിയേയും അതിനു കാരണമാകുന്ന വൈറസിന് സംഭവിക്കുന്ന മ്യുട്ടേഷനേയും സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു എന്ന് പ്രൊഫസർ ബ്രൗണും പറയുന്നു.
ഈ വൈറസ് മനുഷ്യരിൽ എത്തുകയാണെങ്കിൽ അതിന്റെ ഫലം ഭീകരമായിരിക്കും എന്ന് പറഞ്ഞ ശാസ്ത്രജ്ഞർ പറയുന്നത്, ഇപ്പോൾ തന്നെ ഇതിനെ നിയന്ത്രിക്കുന്നതിനായി ആഗോള തലത്തിൽ തന്നെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം മുൻപോട്ട് കൊണ്ടു പോകണം എന്നാണ്. കോവിഡിൽ നിന്നും പഠിച്ച പാഠങ്ങൾ ഇത്തരത്തിലുള്ള പ്രവർത്തനത്തിന് സഹായകരമാകുമെന്നും ഇവർ പറയുന്നു.
സസ്തനികളിൽ പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാ, വലിയതോതിൽ വ്യാപകമായി മനുഷ്യരിലേക്ക് പടരുകയില്ലെന്നാണ് അവർ പറയുന്നത്. അതിനുള്ള സാധ്യത തുലോം വിരളമാണെന്ന് അവർ കരുതുന്നു. എന്നിരുന്നാലും കരുതലെടുക്കണം എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ 869 മനുഷ്യരിൽ മാത്രമാണ് എച്ച് 5 എൻ1 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. അതിൽ 457 പേർ മരണപ്പെട്ടു.
എന്നാൽ, തെക്കെ അമേരിക്ക ഉൾപ്പടെ പലയിടങ്ങളിലും സസ്തനികളിലും മറ്റു ഇതിന്റെ സാന്നിദ്ധ്യം വ്യാപകമായി കണ്ടെത്തിയതോടെയാണ് വീണ്ടും ഭയമുണ്ടായിരിക്കുന്നത്. പുള്ളിപ്പുലികൾ, ഡോൾഫിനുകൾ, ചിലയിനം കരടികൾ എന്നിവ ഉൾപ്പടെ ധാരാളം സ്പീഷീസുകളിൽ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടുണ്ട് പെറുവിൽ 585 കടൽ സിംഹങ്ങളാണ് പക്ഷിപ്പനി ബാധിച്ച് മരിച്ചത്. ഒപ്പം 55,000 പക്ഷികളും ഇവിടെ മരിച്ചിട്ടുണ്ട്. കടൽതീരത്തോട് അടുത്തുള്ള സംരക്ഷിത വന മേഖലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ