നിയും തീർന്നിട്ടില്ല കോവിഡ് എന്ന മഹാമാരി തന്ന ദുരിതങ്ങൾ. ലോകത്തിന്റെ പല ഭാഗങ്ങളിലേയും ജനങ്ങൾ സാമ്പത്തിക പ്രശ്നങ്ങളായും ആരോഗ്യ പ്രശ്നങ്ങളായും അതിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് നേരത്തേയുള്ള നിലപാടിൽ നിന്നും വ്യത്യസ്തമായി, കോവിഡ് വൈറസ് ചൈനീസ് റിസർച്ച് ലാബിൽ നിന്നും പുറത്തു ചാടിയതാണെന്ന സ്ഥിരീകരണവുമായി അമേരിക്കൻ എനർജി ഡിപ്പാർട്ട്മെന്റ് രംഗത്തെത്തുന്നത്. പുതിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയെന്ന് അവർ അവകാശപ്പെടുന്നത്.

2021-ൽ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തയ്യാറാക്കിയ രേഖകൾക്ക് പൂർണ്ണത വരുത്തിക്കൊണ്ടാണ് അടുത്തിടെ ഈ പുതിയ രേഖ വൈറ്റ്ഹൗസിൽ സമർപ്പിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ എനർജി ഡിപ്പാർട്ട്മെന്റും എഫ് ബി ഐയുടേതിന് സമാനമായി വൈറസ് ലാബിൽ നിന്നും പുറത്ത് ചാടിയതാണെന്ന് നിഗമനത്തിൽ എത്തിയിരിക്കുന്നു. എന്നാൽ, മറ്റ് നാല് ഏജൻസികൾ ഇപ്പോഴും സ്വാഭാവികമായി പൊട്ടിപ്പുറപ്പെട്ടത് എന്ന സിദ്ധാന്തത്തിലാണ് വിശ്വസിക്കുന്നത്.

അടുത്തുള്ള ഒരു മാംസ ചന്തയിൽ, ഏതോ ഒരു മൃഗത്തിൽ നിന്നാണ് ഇത് പൊട്ടിപ്പുറപ്പെട്ടതെന്നാണ് അവരുടെ പക്ഷം.അതേസമയം, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സി ഐ എ ഉൾപ്പടെയുള്ള മറ്റ് രണ്ട് ഏജൻസികൾ ഇനിയും വ്യക്തമായ നിലപാറ്റ് എടുത്തിട്ടില്ല. അമേരിക്കയിലെ ജൈവശാസ്ത്ര ഗവേഷണങ്ങൾ നടത്തുനൻ വിവിധ ലബോറട്ടറികളെ നിരീക്ഷിക്കുകയും, ഈ മേഖലയിൽ അതിയായ വൈദഗ്ധ്യം ഉള്ളതിനാലും എനെർജി ഡിപ്പാർട്ട്മെന്റിന്റെ ഈ പുതിയ നിഗമനത്തിന് ഏറെ പ്രാധാന്യമുണ്ട്.

2021-ൽ ലാബിൽ നിന്നും പുറത്ത് ചാടിയതാണ് കൊറോണ വൈറസ് എന്ന് എഫ് ബി ഐ, ശരാശരി ആത്മവിശ്വാസത്തോടെയാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ എനർജി ഡിപ്പാർട്ട്മെന്റ് ആത്മവിശ്വാസത്തോടെയാണ് തങ്ങളുടെ പഴയ നിലപാട് തിരുത്തിയിരിക്കുന്നതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, രണ്ട് വകുപ്പുകൾ ഇപ്പോൾ ഒരേ നിഗമനത്തിൽ എത്തിയിട്ടുണ്ടെങ്കിലും, അതിലേക്ക് അവരെ നയിച്ച കാരണങ്ങൾ വ്യത്യസ്തമാണെന്ന് യു എസ് അധികൃതർ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

രാജ്യത്തെ, ജൈവ തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ജൈവായുധങ്ങളിൽ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായി എഫ് ബി ഐ മൈക്രോബയോളജിസ്റ്റുകളുമായും ഇമ്മ്യുണോളജിസ്റ്റുകളുമായും ഒത്തു ചേർന്ന് പ്രവർത്തിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ അവർക്ക് വൈവിധ്യവും ഉണ്ട്.

ഇപ്പോൾ പുതിയ ഒരു അനുമാനം കൂടി എത്തിയെങ്കിലും, ഇക്കാര്യത്തിൽ ഇപ്പോഴും സുനിശ്ചിതമായ ഒരു ഉത്തരമില്ലെന്നാണ് വൈറ്റ്ഹൗസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ പറഞ്ഞത്.