ന്ന് കുട്ടികളും മുതിർന്നവരും അടക്കം ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ടിൻഡ് ഫുഡുകളും ബേക്കൺ ഐറ്റങ്ങളും എല്ലാം. എന്നാൽ, ഇവയിൽ പലതിലും അപകടകരമായ വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് മുൻപ് പല റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴിതാ, ബേക്കണിലും ബിയറിലുമടങ്ങിയ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾക്കെതിരെ ആരോഗ്യ മേധാവികൾ പുതിയ മുന്നറിയിപ്പ് ആണ് ശ്രദ്ധ നേടുന്നത്. നിലവിൽ ആളുകൾ കഴിക്കുന്ന ഓർഗാനിക് ഭക്ഷണ പദാർത്ഥങ്ങൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക ഉയർത്തുന്ന രീതിയിലേക്കാണ് പോകുന്നതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.

പതിറ്റാണ്ടുകളായി അർബുദമുണ്ടാക്കുന്നതായി അറിയപ്പെടുന്ന രാസവസ്തുക്കൾ ഒന്നും തന്നെ ഭക്ഷണത്തിൽ മനപ്പൂർവ്വം ചേർക്കുന്നില്ല. പകരം, നൈട്രേറ്റുകളോ നൈട്രൈറ്റുകളോ പോലുള്ള ഭക്ഷണ പ്രിസർവേറ്റീവുകൾ ചേർക്കുന്നതിൽ നിന്നുള്ള രാസപ്രവർത്തനം മൂലമാണ് അവ രൂപം കൊള്ളുന്നത്. ഇത്തരത്തിൽ യൂറോപ്യൻ യൂണിയനിൽ വിൽക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ പത്ത് വ്യത്യസ്ത തരം കാൻസർ രോഗാണുക്കളെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

അതിൽ പ്രധാനപ്പെട്ടതാണ് പ്രൊസസ് ചെയ്ത ഇറച്ചി, മത്സ്യം, കൊക്കോ, ബിയർ എന്നിവ. മാത്രമല്ല, പ്രൊസസ് ചെയ്ത പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ, മറ്റ് പാലുൽപ്പന്നങ്ങൾ, പുളിപ്പിച്ചതും അച്ചാറിട്ടതും മസാലകൾ ചേർത്തതുമായ ഭക്ഷണങ്ങൾ തുടങ്ങിയ മറ്റ് ഭക്ഷണ ഗ്രൂപ്പുകളിലും നൈട്രോസാമൈനുകൾ അടങ്ങിയിരിക്കാമെന്ന് അവർ പറയുന്നു. എങ്കിലും നൈട്രോസാമൈനുകൾ വൻതോതിൽ മനുഷ്യ ശരീരത്തിലേക്ക് എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം മാംസം തന്നെയാണെന്നാണ് യൂറോപ്യൻ ഫുഡ് സേഫ്റ്റി അഥോറിറ്റി (ഇഎഫ്എസ്എ) വ്യക്തമാക്കിയിട്ടുള്ളത്.

സംസ്‌കരിച്ച മാംസത്തിൽ നൈട്രേറ്റുകൾ അല്ലെങ്കിൽ നൈട്രൈറ്റുകൾ ഉപയോഗിക്കുന്നത് ഇറച്ചി കേടുവരാതെ ഇരിക്കുന്നതും അതിന്റെ ആകർഷകമായ രുചിയും ദിവസങ്ങളോളം നിലനിൽക്കുന്നതിനുമാണ്. യൂറോപ്പിലെ എല്ലാ പ്രായക്കാരും ഈ റിപ്പോർട്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം, ഭക്ഷണത്തിലെ നൈട്രോസാമൈനുകളുടെ അളവ് അത്രത്തോളം ആശങ്ക ഉയർത്തുന്നതാണെന്നാണ് ഇഎഫ്എസ്എ ചെയർമാനായ ഡോ. ഡയറ്റർ ഷ്രങ്ക് പറഞ്ഞിരിക്കുന്നത്.

നൈട്രോസാമൈനുകളുടെ സാധ്യത കുറയ്ക്കുന്നതിന് വൈവിധ്യമാർന്ന ഭക്ഷണങ്ങൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുവാനാണ് ഇഎഫ്എസ്എ നിർദ്ദേശിക്കുന്നത്. അംഗരാജ്യങ്ങളിലെ 'റിസ്‌ക് മാനേജ്മെന്റ്' നടപടികൾ ചർച്ച ചെയ്യുന്ന യൂറോപ്യൻ കമ്മീഷനുമായി ഇഎഫ്എസ്എ ഔദ്യോഗികമായി ഇക്കാര്യം പങ്കുവെക്കുന്നതാണ്. മാത്രമല്ല, 10 നൈട്രോസാമൈനുകളിൽ ഒന്നോ അതിലധികമോ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയ ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ മുന്നറിയിപ്പുകൾ ചേർക്കുന്നതും ആലോചനയിലുണ്ട്.

ആളുകളെ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രൊസസ്ഡ് മീറ്റിന് പ്രത്യേക നികുതി ഏർപ്പെടുത്താനും ശ്രമമുണ്ട്. പ്രൊസസ്ഡ് മീറ്റ് കഴിച്ചു കഴിഞ്ഞാൽ അതിലടങ്ങിയിരിക്കുന്ന നൈട്രോസാമൈനുകൾ കരളിന്റെ പ്രവർത്തനം അവതാളത്തിലാക്കുകയാണ് ചെയ്യുക. അവ പിന്നീട് ഡിഎൻഎയെ നശിപ്പിക്കുകയും ഇത് കാൻസർ വികസിപ്പിക്കുന്നതിന് കാരണമാകുന്ന മ്യൂട്ടേഷനുകളിലേക്ക് നയിക്കുകയും ചെയ്യും.