- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഡ്നി രോഗികൾക്കും പ്രമേഹ രോഗികൾക്കും ഒരു ആശ്വാസ വാർത്ത; കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിനെ സഹായിക്കുന്ന പുതിയ മരുന്ന് കണ്ടെത്തി; ദിവസേന കഴിക്കുന്ന ഗുളികയായി വാങ്ങാൻ കഴിഞ്ഞേക്കും
ആധുനിക വൈദ്യശസ്ത്രം മറ്റൊരു നാഴികക്കല്ല് കൂടി താണ്ടുമ്പോൾ മനുഷ്യരാശിക്ക് തുണയായി എത്തുന്നത് പുതിയൊരു മരുന്നാണ്. ടൈപ്പ് 2 പ്രമേഹം, വൃക്ക രോഗങ്ങൾ എന്നിവ ഉള്ളവർക്ക് ഏറെ സഹായകമാകുന്ന ഈ പുതിയ മരുന്ന് ദിവസേന കഴിക്കുന്നത് വഴി വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്താം.
ഉദ്ദേശം 50 ൽ ഒരു പ്രമേഹ രോഗിക്ക് വൃക്ക സംബന്ധിച്ച തകരാറുകൾ ഉണ്ടാകുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നത് വൃക്കയിലേക്കുള്ള രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കും. അതുവഴി വിഷാംശങ്ങൾ അരിച്ചു മാറ്റുന്ന പ്രക്രിയ തടസ്സപ്പെടും.ഇത്തരത്തിൽ പ്രവർത്തന രഹിതമായ വൃക്കകൾ ഹൃദയത്തിന്റെ മേൽ ഏറെ സമ്മർദ്ദം വർദ്ധിപ്പിക്കും. ഇത് ഹൃദയത്തിന്റെ തകരാറുകൾക്ക് വഴി തെളിക്കും.
പരമ്പരാഗത ചികിതകൾ ഒരുപക്ഷെ ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. മാത്രമല്ല, പലപ്പോഴും ക്ഷീണം ഉൾപ്പടെയുള്ള പാർശ്വഫലങ്ങൾക്കും വഴി തെളിക്കുന്നു. എന്നാൽ, ഇപ്പോൾ എത്തിയിരിക്കുന്ന ഫിനെറെനോൺ എന്ന പുതിയ മരുന്ന് ്യൂടൈപ്പ് 2 പ്രമേഹത്തിന് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രമേഹത്തെ ചികിത്സിക്കുന്നതിനൊപ്പം ഇത് വൃക്ക തകരാറിൽ ആകുന്നത് പരമാവധി തടയുന്നു. മാത്രമല്ല, ഹൃദയത്തിനു ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുമില്ല.
ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകളാണ് ടൈപ്പ് 2 പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നത്. ജനിതക പ്രശ്നങ്ങൾ, അമിതവണ്ണം, കായിക വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രമേഹ രോഗികളിൽ 40 ശതമാനത്തിലധികം പേർക്ക് വൃക്ക സംബന്ധമായ രോഗങ്ങളും ഉണ്ടാകുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുമ്പോൾ വൃക്ക ആൾഡോസ്റ്റിറോൺ എന്നൊരു ഹോർമോൺ ഉദ്പാദിപ്പിക്കുന്നതുകൊണ്ടാണ് ഇതെന്നാണ് കരുതുന്നത്.
ഈ ഹോർമോൺ അമിതമായ അളവിൽ ഉണ്ടായാൽ അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. നേരത്തെ എ സി ഇ ഇൻഹിബിറ്റേഴ്സ് ഉപയോഗിച്ചായിരുന്നു ഇത്തരം രോഗികളെ ചികിത്സിച്ചിരുന്നത്.
ഇത് ആൾഡോസ്റ്റിറോണിന്റെ അളവ് കുറക്കും മാത്രമല്ല ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ, ഈ മരുന്ന് കഴിക്കുക വഴി ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിക്കും.ഇത് ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മറുനാടന് ഡെസ്ക്