- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട്സും ധാന്യപ്പൊടികളും നിർബന്ധമായും ഫ്രിഡ്ജിൽ സൂക്ഷിക്കണം; പക്ഷെ വൈൻ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായി എന്തൊക്കെയെന്നറിയാമോ?
അധികം പഴയതല്ലാത്ത ഒരു കാലമുണ്ടായിരുന്നു, ഫ്രിഡ്ജ് ഒരു ആഡംബര വസ്തുവായി പരിഗണിച്ചിരുന്ന കാലം. എന്നാൽ, ഇന്നങ്ങനെയല്ല, ആധുനിക ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു അത്യാവശ്യ വസ്തുവാണ് ഇന്ന് ഫ്രിഡ്ജ്. തിരക്കു പിടിച്ച ജീവിതത്തിൽ പലപ്പോഴും ഏറെ സഹായകരമാകുക ചെയ്യുന്ന ഒന്നു കൂടിയാണിത്. എന്നാൽ, ഏതൊരു ഭക്ഷണ വസ്തുവും നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയുമോ? ഇല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഫ്രിഡ് എപ്പോഴും സാധനങ്ങൾ കൊണ്ട് ഇറഞ്ഞിരിക്കുന്നതാണ് നല്ലത് എന്ന് ഫുഡ് വെയ്സ്റ്റ് എക്സ്പേർട്ട് ആയ കെയ്റ്റ് ഹാൾ പറയുന്നു. ഫുൾ ഫ്രീസർ എന്ന വെബ്സൈറ്റിന്റെ സ്ഥാപക കൂടിയാണവർ.നിങ്ങളുടെ ഫ്രിഡ്ജിൽ സാധനങ്ങൾ നിറഞ്ഞിരുന്നാൽ കൂളിങ് മെക്കാനിസത്തിന് പണി കുറയും എന്നാണ് അവർ പറയുന്നത്. ഭക്ഷ്യ വസ്തുക്കൾ സ്വയം തണുക്കുകയും വലിയൊരു പരിധി വരെ കൂളന്റായി പ്രവർത്തിക്കുകയും ചെയ്യും.
നിങ്ങളുടെ ഫ്രിഡ്ജ് ഒഴിഞ്ഞു കിടക്കുകയാണെങ്കിൽ ഏതാനും ജാറുകളിൽ വെള്ളം നിറച്ച് അതിൽ വെയ്ക്കാൻ വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. ഇത് ആംബിയന്റ് ടെംപറേച്ചർ കുറയ്ക്കാൻ സഹായിക്കും. മറ്റൊരു കാര്യം ഫ്രിഡ്ജിൽ എന്തെല്ലാം സൂക്ഷിക്കാം എന്നതുമായി ബന്ധപ്പെട്ടതാണ്. സാധാരണയായി നമ്മൾ സലാഡുകൾ ബ്രിഡ്ജിന്റെ താഴെ തട്ടിലും പഴങ്ങൾ മുകൾ തട്ടിലുമായി സൂക്ഷിക്കും. ഇത് തെറ്റായ രീതിയാണ്.
ടുമാറ്റൊ, വെള്ളരിക്ക എന്നിവ അന്തരീക്ഷ താപനിലയിൽ തന്നെ സൂക്ഷിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. തണുപ്പിൽ ചീത്തയാകാനുള്ള സാധ്യത ഏറെയുള്ളവയാണ് അവ. അതേസമയം, ബെറി, നാരങ്ങ, ആപ്പിൾ തുടങ്ങിയ പഴവർഗ്ഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കുറഞ്ഞ താപനിലയും കുറഞ്ഞ് ഓക്സിജൻ അളവും, പഴുക്കലിനെ പ്രോത്സാഹിപ്പിക്കുന്ന എത്തിലീൻ വാതകത്തിന്റെ ഉദ്പാദനം കുറയ്ക്കും. അത് കൂടുതൽ കാലം പഴങ്ങൾ കേടാകാതിരിക്കാൻ സഹായിക്കും.
അതേസമയ, ഏത്തപ്പഴം ഒരിക്കലും ഫ്രിഡ്ജിനകത്ത് വയ്ക്കരുത്. അത് കറുത്തുപോകും. അതുപോലെ തന്നെ, ചേരുവകൾ പ്രിസർവേറ്റീവുകളായി പ്രവർത്തിക്കുന്നതിനാൽ ടുമാറ്റൊ കെച്ച് അപ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടതില്ല. അമ്ലഗുണം ഉള്ളതും ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയതുമായ ഉദ്പന്നങ്ങളിൽ ബാക്ടീരിയകൾക്ക് വളരാൻ കഴിയില്ല എന്നതാണ് അതിനു കാരണം.
പാക്കറ്റിലാക്കിയ നട്സ് ദീർഘകാലം കേടുകൂടാതിരിക്കും. എന്നാൽ, പാക്കറ്റ് തുറന്നാൽ പിന്നെ അത് ഫ്രിഡ്ജിൽ വയ്ക്കണം നട്സുകൾക്കുള്ളിലെ എണ്ണ പുളിക്കും എന്നതിനാൽ രുചി ഭേദം ഉണ്ടാകും. അതിനാൽ അവ നിർബന്ധമായും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. ഇതു തന്നെയാണ് ധാന്യപ്പൊടികളുടെയും സ്ഥിതി. ചില വിദഗ്ദ്ധർ പറയുന്നത് ധാന്യപ്പൊടികൾ വാങ്ങിയാൽ ഉപയോഗിക്കുന്നതിനു മുൻപായി ഒരു ആഴ്‌ച്ചക്കാലം ഫ്രിഡ്ജിൽ സൂക്ഷിക്കണം എന്നാണ്.
ഉണങ്ങിയ വസ്തുക്കളിൽ ജീവിക്കുന്ന ചില ചെറുപ്രാണികൾ ധാന്യപ്പൊടികൾക്കകത്ത് മുട്ടയിടാൻ സാധ്യതയുണ്ട്. ഫ്രിഡ്ജിലെ തണുപ്പിൽ അവക്ക് വിരിയാൻ കഴിയില്ല. സ്വാഭാവികമായി തന്നെ അവ നശിച്ചുപൊയേ്ക്കാളും. വൈൻ കുപ്പികൾ സാധാരണയായി 5 മുതൽ 7 ഡിഗ്രി വരെ താപനിലയിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. അതിനാൽ, ഏറെ തണുപ്പേല്ക്കാത്ത മുകൾ റാക്കുകളിൽ സൂക്ഷിക്കുന്നതായിരിക്കും നല്ലത്.
മറുനാടന് മലയാളി ബ്യൂറോ