- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ എടുത്തതിന്റെ പേരിൽ അമേരിക്കയിൽ മാത്രം 2.8 ലക്ഷം പേർ മരിച്ചെന്ന് പഠന റിപ്പോർട്ട്; വാക്സിൻ വിരുദ്ധർ ആയുധമാക്കിയതോടെ ലേഖനം പിൻവലിച്ച് ശാസ്ത്രമാസിക; വാക്സിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോകം ഇപ്പോഴും ഇരുട്ടിൽ
ന്യൂയോർക്ക്: കോവിഡ് വാക്സിൻ ഏകദേശം 2,80,000 പേരുടെ മരണത്തിനു കാരണമായി എന്ന വാർത്ത പ്രസിദ്ധീകരിച്ച ശാസ്ത്രമാസിക ആ ലേഖനം പിൻവലിച്ചു. വാകിസ്ൻ വിരുദ്ധർ ഈ ലേഖനം ലോകമെമ്പാടും പ്രചരിപ്പിക്കുകയും, ലോകത്ത് നിന്ന് കോവിഡ് വാക്സിൻ പിൻവലിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണിത്. പ്രസിദ്ധീകരിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അവർ ലേഖനം പിൻവലിക്കുന്നത്.
മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത് ബി എം സി ഇൻഫെക്ഷ്യസ് ഡിസീസസിലായിരുന്നു. നേരത്തെ തന്നെ കോവിഡ് വാക്സിനെതിരെ നിരവധി ലേഖനങ്ങൾ തന്റെ ബ്ലോഗിൽ കുറിച്ചിട്ടുള്ള പ്രൊഫസർ മാർക്ക് സ്‌കിഡ്മോർ, ഏകദേശം 2,840 പേർ പങ്കെടുത്ത ഒരു ഓൺലൈൻ സർവേയിലെ വിവരങ്ങൾ ഉപയോഗിച്ചാണ് അമേരിക്കയിലെ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മരണങ്ങളുടെ കണക്കിൽ എത്തിച്ചേർന്നത്.
ഈ പഠനം നടത്തിയ രീതിയുടെ പിഴവുകൾ ഉടനടി ചൂണ്ടിക്കാണിക്കപ്പെട്ടു. തുടർന്ന് ഈ ലേഖനം എങ്ങനെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത് എന്നതിനെ കുറിച്ച് അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിൽ ബോദ്ധ്യമായത് ഈ പഠന രീതി തീരെ അനുയോജ്യമായ ഒന്നായിരുന്നില്ല എന്നായിരുന്നു. മാത്രമല്ല, യൂണിവേഴ്സിറ്റിയുടെ സ്വന്തം റിസർച്ച് റീവ്യു പാനൽ പോലും ഈ പഠനത്തെ അംഗീകരിച്ചിരുന്നില്ല.
ഈ ലേഖനത്തിന്റെ ആധികാരികതയെ കുറിച്ച് സംശയങ്ങൾ ഉയർന്നതിനാൽ ഈ ലേഖനം പിൻവലിക്കുന്നു എന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ പഠന രീതിയും, എത്തിച്ചേർന്ന അനുമാനവും ഏറെ സംശയങ്ങൾ ഉണർത്തുനൻ ഒന്നാണെന്നും അതിൽ പറയുന്നു. മാത്രമല്ല, മിഷിഗൺ യൂണിവേഴ്സിറ്റിയുടെ അംഗീകാരവും ഇതിനില്ലെന്ന് പറയുന്നുണ്ട്. എന്നാൽ, ലേഖകനായ പ്രൊഫസർ സ്‌കിഡ്മോർ ഇതിനോട് വിയോജിക്കുകയാണ്.
പഠനത്തിനായി ഉപയോഗിച്ച സർവേയിൽ പങ്കെടുത്തവരോട് കോവിഡ് വാക്സിൻ എടുത്തതിന്റെ ഫലമായൈ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സംഭവിച്ച ആരെയെങ്കിലും അറിയാമോ എന്നായിരുന്നു. പങ്കെടുത്തവരിൽ 612 പേർ (22 ശതമാനം) പേർ പറഞ്ഞത് അവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി എന്നായിരുന്നു. 57 പേർ (2 ശതമാനം) പേർ പറഞ്ഞത് കോവിഡ് വാക്സിൻ മൂലമുണ്ടായ പാർശ്വഫലം കാരണം മരണമടഞ്ഞവരെ അവർക്ക് അറിയാം എന്നായിരുന്നു. ഇതിൽ, ഹൃദയാഘാതം, രക്തം കട്ടപിടിക്കൽ തുടങ്ങിയവ വഴി മരണമടഞ്ഞവരും ഉൾപ്പെടും.
ഈ ഡാറ്റ ഉപയോഗിച്ചായിരുന്നു പ്രൊഫസർ സ്‌കിഡ്മോർ വാക്സിൻ മരണങ്ങളുടെ കണക്കെടുത്തത്. അമേരിക്കയിൽ വാക്സിൻ എടുത്തവരുടെ എണ്ണവുമായി ഈ ഡാറ്റ അനുപാതത്തിലാക്കി ആയിരുന്നു കണക്കെടുത്തത്. ഈ കണക്കുകൾ പ്രകാരം 2,78,000 പേർ വാക്സിൻ എടുത്തത് മൂലം മരണമടഞ്ഞു എന്നാണ് സ്‌കിഡ്മോർ പറയുന്നത്.
മറുനാടന് ഡെസ്ക്