- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടക്ക് കാൻസർ വരുന്നതിന്റെ പ്രധാന കാരണം ഓറൽ സെക്സ് എന്ന് കണ്ടെത്തി ബിർമ്മിങ്ഹാം യൂണിവേഴ്സിറ്റി; ജീവിതശൈലി നന്നായാലും 70 ശതമാനം പേരും കാൻസർ ബാധിതരാകുന്നത് ഓറൽ സെക്സിന് അടിമപ്പെടുമ്പോൾ; അറിഞ്ഞിരിക്കേണ്ട ഒരു റിപ്പോർട്ട്
ഒരുകാലത്ത് മലയാളികൾ ഏറെ ആഘോഷിച്ച ഒരു വാക്കായിരുന്നു. വദന സൂരതം. അതിപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ, നമ്മൾ ആഘോഷിച്ചതിൽ നിന്നും വ്യത്യസ്തമായി തികച്ചും ആരോഗ്യ സംബന്ധമായ കാരണങ്ങളാലാണ് ഇപ്പോൾ വദന സൂരതം അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇടം നേടുന്നത് എന്നു മാത്രം.
അമേരിക്കയിലും ബ്രിട്ടനിലും തൊണ്ടയിൽ കാൻസർ വ്യാപകമാകാൻ കാരണം വദന സൂരതം അഥവാ ഓറൽ സെക്സ് ആണെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നു. ചില പ്രതേക അവസ്ഥയിൽ മാത്രം കാൻസറിന് കാരണമാവുകയും അല്ലാത്തപ്പോൾ തികച്ചും നിരുപദ്രവകാരിയായി തുടരുകയും ചെയ്യുന്ന ഒരു വൈറസിന് പകരാൻ വദനസൂരതം സഹായിക്കുന്നു എന്നാണ് ഇവർ പറയുന്നത്.
ബിർമ്മിങ്ഹാം യൂണിവേഴ്സിറ്റിയിലെ ഡോക്ടർ ഹിഷാം മെഹന്ന പറയുന്നത്, 70 ശതമാനം തൊണ്ടയിലെ കാൻസറുകൾക്കും കാരണമാകുന്നത് ഹ്യൂമൻ പാപില്ലോമവൈറസ് (എച്ച് പി വി) ആണെന്നാണ്. വദന സൂരതം ഇതിന് എളുപ്പത്തിൽ പകരാൻ വഴിയൊരുക്കുന്നു. ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉള്ളവർക്ക് തൊണ്ടയിൽ കാൻസർ വരാനുള്ള സാധ്യത മറ്റുള്ളവരിൽ നിന്നും ഒൻപത് ഇരട്ടിയാണെന്നും അവർ പറയുന്നു.
ഏതായാലും ഏകദേശം 54 ശതമാനത്തോളം അമേരിക്കക്കാർ എച്ച് പി വി ക്കെതിരെ വാക്സിൻ എടുത്തിട്ടുണ്ട്. എന്നാൽ, മൊത്തം ജനസംഖ്യയുടെ 80 ശതമാനം പേരെങ്കിലും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്താൽ മാത്രമെ വൈറസ് വ്യാപിക്കുന്നത് കാര്യക്ഷമമായി തടയാൻ കഴിയുകയുള്ളു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി പാശ്ചാത്യ നാടുകളിൽ തൊണ്ടയിലെ കാൻസർ അതിവേഗം പടർന്ന് പിടിക്കുകയാണ് എന്ന് ഡോ. മെഹന്ന പറയുന്നു. അതിനെ ഒരു പകർച്ചവ്യാധി എന്ന് തന്നെ വിളിക്കാവുന്നത് പോലെയാണ് അതിന്റെ വ്യാപനം എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഓറോഫാരിൻജിയൽ കാൻസർ എന്ന തരം തൊണ്ടയിലെ കാൻസർ ആണ് പ്രധാനമായും അതിവേഗം വ്യാപിക്കുന്നത്. തൊണ്ടയുടെ പുറക് വശത്തായി ടോൺസിൽസിന്റെ ചുറ്റുമായാണ് ഇവിടെ കാൻസർ ബാധയുണ്ടാവുക. ഇതിന് പ്രധാനമായും കാരണമാകുന്നത് എച്ച് പി വിയുമാണ്. എച്ച് പി വി മനുഷ്യ ശരീരത്തിൽ എത്തുന്ന വദന സൂരതം ഉൾപ്പടെയുള്ള വിവിധ തരം ലൈംഗിക വേഴ്ചകളിലൂടെയാണ്. ലൈംഗികാവയവങ്ങൾ, ഗുദം, വായ് എന്നിവയിലൂടെ ഇതിന് ശരീരത്തിൽ പ്രവേശിക്കാൻ കഴിയും.
ലൈംഗിക വേഴ്‌ച്ചയിലൂടെയാണ് എച്ച് പി വി ഒരു ശരീരത്തിൽ നിന്നും മറ്റൊന്നിലേക്ക് എത്തുക. എന്നാൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമെ ഇതിന് കാൻസറിന് കാരണമാകാൻ കഴിയുകയുള്ളൂ. ആ സാഹചര്യമാണ് വദന സൂരതത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ലൈംഗിക പങ്കാളികളുടെ എണ്ണം, പ്രത്യേകിച്ചും വദന സൂരതവുമായി ബന്ധപ്പെട്ടത് വർദ്ധിക്കും തോറും തൊണ്ടയിൽ കാൻസർ ബാധിക്കുന്നതിനുള്ള സാധ്യതയും വർദ്ധിക്കുകയാണ് എന്നിവർ പറയുന്നു.
മറുനാടന്‍ ഡെസ്‌ക്