- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ദിവസം എണീക്കുമ്പോൾ മുഖത്ത് പൊട്ടിപ്പോളിയുന്ന വേദന; ചിരിക്കാനോ കഴിക്കാനോ വയ്യാത്ത അവസ്ഥ; പരിശോധിച്ചപ്പോൾ 10 വർഷമായി ട്യുമർ; മഹാരോഗം ആരും അറിയാതെ ഒളിച്ച് വരുന്നതിന്റെ ഉദാഹരണമായി ഒരു ജീവിത കഥ
കാൻസർ എന്ന മഹാമാരി മനുഷ്യകുലത്തിനു നേരെ ഉയർത്തുന്ന വെല്ലുവിളി ചില്ലറയൊന്നുമല്ല. എങ്കിലും അതിനെ കീഴടക്കാൻ വലിയൊരു പരിധി വരെ ആധുനിക വൈദ്യശാസ്ത്രത്തിനായിട്ടുണ്ട്. നേരത്തേ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഒട്ടു മിക്ക തരത്തിലും പെട്ട കാൻസറുകൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞേക്കും. നേരത്തെ, ആദ്യ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
എന്നാൽ, പലപ്പോഴും ആരുമറിയാതെ, ഒരു സൂചന പോലും നൽകാതെയായിരിക്കും ഈ മാരകരോഗം മനുഷ്യർക്കുള്ളിൽ കടന്നു കയറുക. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് കാനഡ, മോൺട്രിയലിലെ ആൻഡ്രിയവനാക്കെർ എന്ന വനിത. രണ്ടു കുട്ടികളുടെ അമ്മയായ അവർക്ക് ഒരു ദിവസം എഴുന്നേറ്റപ്പോൾ മുഖത്തിന്റെ വലതു ഭാഗത്ത് കഠിനമായ വേദന അനുഭവപ്പെട്ടു.
ചിരിക്കുവാനോ, സംസാരിക്കുവാനോ എന്തിനധികം ഭക്ഷണം കഴിക്കുവാനോ പോലും ആകാത്ത അത്ര വേദന. ഒരു സൂചനയുമില്ലാതെ ഒരു സുപ്രഭാതത്തിൽ അത്തരം ഒരു വേദന തുടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വസ്തുതയായിരുന്നു. അവരുടേ തലച്ചോറിൽ വലിയൊരു ട്യുമർ വളരുന്നു. അത് ഞരമ്പുകളെ ഞെക്കി അമർത്തുമ്പോഴാണ് വേദന ഉണ്ടാകുന്നത്.
ഏറ്റവുമധികം ഞെട്ടിക്കുന്ന കാര്യം, കഴിഞ്ഞ 10 വർഷങ്ങളായി ആ ട്യുമർ അവിടെയുണ്ട് എന്നുള്ളതാണ്. സൂചനകൾ ഒന്നും തന്നെ നൽകാതെ, ആരാലും കണ്ടുപിടിക്കപ്പെടാതെ അത് സാവധാനം വളരുകയായിരുന്നു. ഏതായാലും, ഡോക്ടർമാർ വിജയകരമായ ഒരു ശസ്ത്രക്രിയയിലൂടെ ആ ട്യുമർ പൂർണ്ണമായും നീക്കം ചെയ്തു. തലയോട്ടിയുടെ ഒരു ഭാഗം തുറന്നുള്ള ശസ്ത്രക്രിയയയിരുന്നു അത്. ശസ്ത്രക്രിയ വിജയിച്ചെങ്കിലും, തന്റെ സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷം വേണ്ടി വന്നു എന്നാണ് ആൻഡ്രിയ പറയുന്നത്.
കടുത്ത വേദനയായിരുന്നു തനിക്ക് അനുഭവിക്കേണ്ടി വന്നതെന്ന് അവർ പറഞ്ഞു. തികഞ്ഞ ആരോഗ്യവതിയായിരുന്ന താൻ ഒരു ദിവസം പെട്ടെന്ന് കാൻസർ രോഗിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മാനസികമായി തകരുകയും ചെയ്തു എന്ന് അവർ പറഞ്ഞു. എന്നാലും മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് ചികിത്സക്ക് ഒരുങ്ങുകയായിരുന്നു. ആദ്യം ഒരു ന്യുറോളജിസ്റ്റിനെ ആയിരുന്നു കണ്ടത്. ചികിത്സ ഫലിച്ചില്ലെന്ന് മാത്രമല്ല വേദന കൂടിവരികയും ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തു.
പിന്നീടായിരുന്നു വിശദമായ പരിശോധന നടത്തിയതും ട്യുമർ കണ്ടെത്തിയതും. ശസ്ത്രക്രിയ അതീവ അപകടം നിറഞ്ഞതാണെന്ന് അറിയാമായിരുന്നിട്ടും അതിന് സമ്മതിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആറാം മാസം മുതൽ ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ആരംഭിച്ചു. തീർത്തും ഒരു വർഷമെടുത്തു പൂർവ്വ സ്ഥിതിയിലേക്ക് മടങ്ങാൻ.
മറുനാടന്‍ മലയാളി ബ്യൂറോ