- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് വർഷം വരെ നീണ്ടു നിൽക്കുന്ന തുടർച്ചയായ ടെസ്റ്റുകൾക്കൊടുവിൽ കണ്ടെത്തുന്ന അൽഷമീഴ്സ് ആറ് മാസത്തിനകം ഒറ്റ ബ്ലഡ് ടെസ്റ്റോടെ കണ്ടെത്തിയേക്കും; അവസാന നാളുകളിൽ ഒട്ടുമിക്കവരെയും ബാധിക്കുന്ന രോഗം കണ്ടെത്തൽ ഇനി എളുപ്പമാകും
ലണ്ടൻ: ആറു വർഷത്തിനകം അൽഷമേഴ്സ് കണ്ടെത്തുന്നതിനുള്ള പുതിയ രക്ത പരിശോധന എൻ എച്ച് എസ്സിൽ ആരംഭിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഈ രോഗം കണ്ടുപിടിക്കുന്നതിനുള്ള ഇപ്പോഴുള്ള പരിശോധനാ സമ്പ്രദായങ്ങളുടെഅപര്യാപ്തത പരിഹരിക്കാൻ പോന്നതായിരിക്കും ഈ പുതിയ പരിശോധനാ രീതി എന്നും അവർ പറയുന്നു. ഓർമ്മകൾ മായ്ച്ചു കളയുന്ന ഈ ക്രൂര രോഗത്തെ കണ്ടെത്താൻ ഇപ്പോഴുള്ളത് ചില മാനസിക പരിശോധനകൾ, സ്‌കാനുകൾ എന്നിവയാണ്. ഇതുവഴി രോഗം സ്ഥിരീകരിക്കാൻ കുറഞ്ഞത് നാല് വർഷമെങ്കിലും സമയം എടുക്കും.
രണ്ട് പ്രധാന ചാരിറ്റികൾ ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ നടത്തിയതോടെയാണ് പ്രത്യാശയുടെ നാമ്പുകൾ തളിർത്തത്. അൽഷ്മേഴ്സ്സൊസൈറ്റിയും അൽഷമേഴ്സ് റിസർച്ച് യു കെയും പ്രഖ്യാപിച്ച ട്രയൽ സാധ്യമാക്കുന്നതിനായി പീപ്പിൾസ് പോസ്റ്റ്കോഡ് ലോട്ടറി 5 മില്യൺ പൗണ്ട് സംഭാവന ചെയ്യും. തീർച്ചയായും സന്തോഷമുണ്ടാക്കുന്ന കാര്യമാണ് ഈ സംഭാവന എന്ന് അൽഷമേഴ്സ് സൊസൈറ്റി ഡയറക്ടർ ഫിയോണ കരാഘേർ പറഞ്ഞു.
നിരവധി അൽഷ്മേഴ്സ് രോഗികളിൽ നടത്തിയ രക്ത പരിശോധനകളുടെ ഫലം വിശദമായി പഠിക്കുക എന്നതാണ് പ്രധാന ഉദ്ദേശം. അപ്രകാരം ഇത് യഥാർത്ഥ ലോകത്തിൽ പ്രയോഗിക്കാൻ സഹായകരമാക്കണം. നിരവധി ആളുകളിൽ രക്ത പരിശോധന നടത്തി എന്നു മാത്രമല്ല, സാമ്പിളുകൾ വിവിധ തരത്തിലുള്ള വ്യത്യസ്തങ്ങളായ പരിശോധനകൾക്ക് വിധേയമാക്കി, ഏത് പരിശോധനയാണ് ആരിലാണ് രോഗം കണ്ടെത്താൻ കൂടുതൽ സഹായകർമാകുന്നത് എന്ന് കണ്ടെത്തും.
പുരുഷന്മാരിലും സ്ത്രീകളിലും ഏത് പരിശോധനയാണ് രോഗം കണ്ടെത്തുന്നതിൽ കൂടുതൽ സഹായകരമാകുക എന്നതിനൊപ്പമെൻ എച്ച് എസിന് എളുപ്പത്തിൽ വിശകലനം നടത്താവുന്ന പരിശോധന ഏതെന്നും കണ്ടെത്തണം. അതുപോലെ കൂടുതൽ കാര്യക്ഷമമായതേതെന്നും കണ്ടെത്തണം. ഇതെല്ലാം കണക്കിലെടുത്തായിരിക്കും എൻ എച്ച് എസ്സിൽ ഏത് രക്തപരിശോധനയാണ് അൽഷമേഴ്സ് രോഗത്തിനായി ആവശ്യം എന്ന് തീരുമാനിക്കും.
മറുനാടന്‍ ഡെസ്‌ക്