- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈഗ്രെയ് ൻ ബാധിച്ച് ഇടക്കിടെ നിലവിളിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇതാ മരുന്നു വരുന്നു; ഫൈസർ കണ്ടെത്തിയ മരുന്നിന് ബ്രിട്ടനിലും അനുമതി; നാക്കിനിടയിൽ വെച്ച് അലിയിക്കുന്ന വൈഡുറ ഉപയോഗിച്ചാൽ ഏത് തലവേദനയും മാറും
മരണത്തെപ്പോലും സ്നേഹിക്കാൻ തോന്നിപ്പിക്കുന്നത്ര കൊടും വേദനയാണ് പലപ്പോഴും മൈഗ്രെയ്ൻ നൽകുക. വേദന സഹിക്കാൻ വയ്യാതെ മരിച്ചാൽ മതിയെന്നു തന്നെ തോന്നിപ്പോകും. ഇപ്പോഴിതാ ഈ കൊടും വേദന അനുഭവിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. എൻ എച്ച് എസ് അംഗീകരിച്ചതോടെ മൈഗ്രെയ്നെ പ്രതിരോധിക്കുവാനുള്ള പുതിയ ഗുളിക ഉടൻ വിപണിയിൽ എത്തും.
റിമെജെപാന്റ് എന്ന് പേരുള്ള ഈ മരുന്ന്, നേരത്തേ നടത്തിയ ചികിത്സകൾ ഒന്നും തന്നെ ഫലം കാണാതിരുന്ന 1,45,000 രോഗികളിൽ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ (നൈസ്) പരീക്ഷിച്ചിരുന്നു. വൈഡുറ എന്ന വിപണി നാമമുള്ള ഈ ഗുളിക ഒരു ചോക്ലേറ്റ് പോലെ നാവിന്റെ അടിയിൽ വെച്ച് അലിയിക്കുകയാണ് വേണ്ടത്. ഡ്രഗ് റെഗുലേറ്റർ അനുമതി നൽകുന്ന ആദ്യത്തെ ഓറൽ മൈഗ്രെയ്ൻ പ്രതിരോധ ചികിത്സയാണിത്.
മാസത്തിൽ ചുരുങ്ങിയത് നാലു തവണയെങ്കിലും മൈഗ്രെയ്ൻ ബാധിക്കുന്ന പ്രായപൂർത്തിയായവർക്ക് ഫൈസർ കമ്പനി പുറത്തിറക്കുന്ന ഈ ഗുളിക നൽകും എന്നാൽ, മാസഥ്റ്റിൽ 15 തവണയിലധികം മൈഗ്രെയ്ൻ ബാധിക്കുന്നവർക്ക് ഇത് നൽകുകയില്ല. ഓരോ വർഷവും ഈ രോഗം മൂലം ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരുടെ ജീവിതം താളം തെറ്റുകയാണെന്ന് നൈസ് ഡയറക്ട ഹെലെൻ നൈറ്റ് പറഞ്ഞു. അതിന് ഇനിയൊരു അവസാനമുണ്ടാകും.
ഇംഗ്ലണ്ടിൽ മാത്രം ഇടക്കിടെ മൈഗ്രെയ്നിന്റെ പിടിയിൽ അകപ്പെടുന്നവർ 56 ലക്ഷത്തോളം വരുമെന്നാണ് കണക്ക്. പ്രതിദിനം ഇത് ബാധിക്കുന്നവർ 1,90,000 വരും. നാലു മുതൽ 72 മണിക്കൂർ വരെ മൈഗ്രെയ്നിന്റെ പിടി നീണ്ടുനിന്നേക്കാം. തലച്ചോറിനു ചുറ്റുമായി കാൽസിടോണിൻ ജീൻ റിലേറ്റഡ് പെപ്റ്റൈഡ് (സി ജി ആർ പി) എന്നൊരു പ്രോട്ടീൻ രൂപം കൊള്ളുകയും അത് മെനിഞ്ചസിൽ വീക്കത്തിനു കാരണമാവുകയും ചെയ്യുന്നതാണ് മൈഗ്രെയ്നിന്റെ കാരണം. ഈ പ്രോട്ടീൻ പുറത്തു വിടുന്നത് തടയുകയാണ് ഗുളിക ചെയ്യുക.
മറുനാടന് ഡെസ്ക്