- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപാനം ആരോഗ്യത്തിന് പ്രതീക്ഷിച്ചതിലും അപകടകരം; സന്ധിവാതവും തിമിരവും ഉൾപ്പടെ 60 ഓളം രോഗങ്ങൾക്ക് മദ്യപാനം കാരണമായേക്കും; പുതിയ പഠന റിപ്പോർട്ട് പറയുന്നത്
മിതമായോ അമിതമായോ എന്നതല്ല പ്രശ്നം, ഏതൊരളവിൽ മദ്യം കഴിച്ചാലും അത് തിമിരം, സന്ധിവാതം എന്നിവയുൾപ്പടെ അറുപതോളം രോഗങ്ങൾക്ക് കാരണമായേക്കും എന്ന പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നു. ആഗോളാടിസ്ഥാനത്തിൽ പ്രതിവർഷം 30 ലക്ഷത്തോളം മരണങ്ങളാണ് മദ്യവുമായി ബന്ധപ്പെട്ട് ജുണ്ടാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അതിലധികമായി ഇതുവരെ നിശ്ചയമില്ലാതിരുന്ന പല രോഗങ്ങൾക്കും മദ്യപാനം കാരണമാകുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അമിതമായ അളവിലുള്ള മദ്യപാനം സിറോസിസ്, ഹൃദയാഘാതം, ചില തരം അർബുദങ്ങൾ എന്നിവക്ക് കാരണമാകുന്നു എന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ് എന്നാൽ, ഇത്രയധികം രോഗങ്ങൾക്ക് കാരണമാകുന്നു എന്നത് ഇതാദ്യമായാണ് ഒരു പഠനം തെളിയിക്കുന്നത്. ചൈനയിൽ ജീവിക്കുന്ന അഞ്ച് ലക്ഷത്തോളം പേരെ നിരീക്ഷണവിധേയരാക്കി, അവരുടെ ഡാറ്റ വിശകലനം ചെയ്താക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയത് കൃത്യം 61 രോഗങ്ങൾ മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ഇവയിൽ പലതിനും മുൻപ് മദ്യവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നില്ല. മരണകാരണമാകാത്ത പല രോഗങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഏകദേശം 207 രോഗങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പഠനം നടന്നത്. അതിൽ 61 രോഗങ്ങൾക്ക് മദ്യപാനവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ നേരത്തേ മദ്യപാനവുമായി ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച 28 രോഗങ്ങളും ഉൾപ്പെടുന്നു.
ഇതിനു മുൻപ് മദ്യപാനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താതിരുന്ന 31 ഓളം രോഗങ്ങൾക്കാണ് ഇപ്പോൾ മദ്യപാനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അതിൽ സന്ധിവാതം, തിമിരം, ഗസ്സ്ട്രിക് അൾസർ, തുടങ്ങിയവ ഉൾപ്പെടുന്നു. നേച്ചർ മെഡിസിൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത് സ്ഥിരമായി മദ്യപിക്കുന്നവർക്ക് രോഗങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണെന്നും അവർക്ക് കൂടെക്കൂടെ അശുപത്രിയെ അഭയം പ്രാപിക്കേണ്ടി വരുമെന്നുമാണ്.
കഴിഞ്ഞ വർഷം ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, മദ്യപാനത്തെ സംബന്ധിച്ച് സുരക്ഷിതമായ ഒരു അളവ് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. നിങ്ങൾ എത്ര കുറവ് മദ്യപിച്ചാലും അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നാണ് അതിൽ പറഞ്ഞിരുന്നത്. കൂടുതൽ കുടിക്കുന്നത് കൂടുതൽ അപകടകരമാണെന്നാല്ലാതെ, സുരക്ഷിതമായി മദ്യപിക്കാം എന്ന് പറയാൻ ആകില്ലെന്നും അതിൽ പറഞ്ഞിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ