- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യരാശിയുടെ ഏറ്റവും വലിയ കൊലയാളികളിൽ ഒന്നിനെ 2030 ഓടെ തുടച്ചുനീക്കാൻ ആകുമോ? ബ്രെസ്റ്റ് കാൻസറിന് കണ്ടെത്തിയ വാക്സിൻ ഫലപ്രദമെന്ന് പരീക്ഷണഫലം; ബ്രെസ്റ്റ് കാൻസർ തുടച്ചു നീക്കപ്പെട്ടേക്കും
അടുത്തിടെ വികസിപ്പിച്ച ഒരു ബ്രെസ്റ്റ് കാൻസർ വാക്സിൻ പ്രാഥമിക പരീക്ഷണങ്ങളിൽ വിജയം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഒരുപക്ഷെ ലോകത്തെ ഏറ്റവു വലിയ കൊലയാളി രോഗങ്ങളിൽ ഒന്നിനെ ഇത് വഴി ഇല്ലാതെയാക്കാൻ ആകുമെന്ന് പ്രതീക്ഷക്കും ശക്തി വർദ്ധിക്കുകയാണ്. അതീവ ഗുരുതരമായ ബ്രെസ്റ്റ് കാൻസർ ഉള്ള 15 സ്ത്രീകൾക്കാണ് പരീക്ഷണാർത്ഥം ഇത് നൽകിയത്. ഇപ്പോൾ അഞ്ച് വർഷമായി അവർ സുഖമായിരിക്കുകയാണ്. എന്നാൽ, രോഗം തിരികെ വരാനുള്ള സാധ്യത തീരെ തള്ളിക്കളയാനാകില്ലെന്നും ഗവേഷകർ പറയുന്നു.
ഈ പരീക്ഷണത്തിൽ പങ്കാളികളായവരിൽ രണ്ട് കുട്ടികളുടെ അമ്മയായ ജെന്നിഫർ ഡേവിസും ഉണ്ട്. ഓഹിയോ, ലിസ്‌ബൺ സ്വദേശിയായ ഈ നഴ്സ് നിരവധി തവണ കീമോ , റേഡിയോ തെറാപ്പികൾക്കും ഒരു ഡബിൾ മാസ്റ്റെക്ടോമിക്കും വിധേയയായതിന് ശേഷമാണ് ഈ പരീക്ഷണത്തിൽ പങ്കാളിയാകുന്നത്. ഇതിന് മുൻപെങ്ങും ലഭിക്കാത്ത ശാരീരികവും മാനസികവുമായ സുഖം ഇപ്പോൾ ലഭിക്കുന്നതായി അവരെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലിമെയിൽ റിപ്പോർട്ട് ചെയ്യുന്നു.
തനിക്കറിയാവുന്ന എല്ലാ കാൻസർ രോഗികൾക്കും ഇത് ലഭിക്കാനുള്ള ഭാഗ്യം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറയുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന കാലത്തും സ്ത്രീകളിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ഒരു പ്രോട്ടീനാണ് പലപ്പോഴും കാൻസറിന്റെ മുൻഗാമി. ഇതിനെ ആക്രമിക്കാൻ ശരീരത്തെ പരിശീലിപ്പിക്കുകയാണ് പുതിയ വാക്സിൻ ചെയ്യുന്നത്. ട്രിപ്പിൾ നെഗറ്റീവ് കാൻസർ വിഭാഗത്തിലെ പെടുന്ന രോഗങ്ങളെ മാത്രമെ ഇതുവരെ ഇത് ഉപയോഗിച്ച് ചികിത്സിച്ചിട്ടുള്ളു. നേരത്തേ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധ്യത ഏറെയുള്ള വിഭാഗമാണിത്.
ഇതിന്റെ ഏറ്റവും വലിയ പ്രശ്നം അതിവേഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരുമെന്നതാണ്. ചിലപ്പോൾ അഞ്ച് വർഷം കൊണ്ട് രോഗിയുടെ ശരീരത്തിന്റെ 12 ശതമാനം വരെ ഇത് കീഴടക്കിയേക്കാം. എന്നാൽ, ആരോഗ്യമുള്ള ആളുകളിലും രോഗത്തെ തടയാനായി വരും വർഷങ്ങളിൽ ഈ വാക്സിൻ നൽകിയേക്കാം എന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ, കാൻസറിന് ഒരു മുൻകൂർ പ്രതിരോധം ഇതാദ്യമായിട്ടായിരിക്കും.
പോളിയോയും വസൂരിയും നിർമ്മാർജ്ജനം ചെയ്തതുപോലെ ബ്രെസ്റ്റ് കാൻസർ എന്ന രോഗത്തെയും നിർമ്മാർജ്ജനം ചെയ്യാൻ ഇതുവഴി കഴിയും എന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്ത അനിക്സ ബയോസയൻസസ് സി ഇ ഒ ഡോ. അമിത് കുമാർ ഡെയ്ലി മെയിലിനോട് പറഞ്ഞത്. അഞ്ചു വർഷത്തിനകം ഇത് വിപണിയിൽ എത്തിക്കാനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബ്രെസ്റ്റ് കാൻസർ ഇല്ലാത്തവർക്കും പ്രതിരോധമെന്ന നിലയിൽ ഇത് നൽകാനാകും എന്നും അദ്ദേഹം പറയുന്നു.
ഓഹിയോയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലാണ് ഇപ്പോൾ ഈ വാക്സിന്റെ ട്രയൽ നടക്കുന്നത്. സാധാരണ നിലയിലാണെങ്കിൽ, ബ്രെസ്റ്റ് കാൻസർ മാറിയ രോഗികൾക്ക് അഞ്ചു വർഷത്തിനകം അത് തിരികെയെത്തും ഇതുവരെയുള്ള കണക്കുകൾ കാണിക്കുന്നത് അതാണ്. എന്നാൽ, ഈ മരുന്ന് സ്വീകരിച്ച് രോഗം മാറിയവരിൽ അഞ്ചു വർഷമായിട്ടും കാൻസർ തിരികെ എത്തിയിട്ടില്ലെന്ന് ക്ലിനിക് വക്താവ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ