- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപ്പിളിന് ഇനി വിട; ആൻ ആപ്പിൾ എ ഡേ മാറി കിവി കഴിക്കൂ...
ജീവിതത്തിൽ നിന്നും ഡോക്ടറെ അകറ്റി നിർത്താൻ നിത്യേന ഒരു ആപ്പിൾ വീതം കഴിക്കാൻ ഉപദേശിച്ച തലമുറ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. എന്നാൽ, അവരുടെ വിശ്വാസം ആധുനിക ലോകത്ത് തിരുത്തപ്പെടുകയാണ്. ആപ്പിൾ അല്ല, കിവി ഫ്രൂട്ട് ആണ് നിത്യേന കഴിക്കേണ്ടതെന്ന് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നു. മനുഷ്യ ശരീരത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്ന വിറ്റാമിൻ സി ഈ ഹരിതഫലത്തിൽ ഏറെ അടങ്ങിയിരിക്കുന്നുണ്ടത്രെ.
വിറ്റാമിൻ സി സപ്ലിമെന്റുകളേക്കാൾ കൂടുതൽ വേഗതയിൽ ശരീരത്തിനാവശ്യമുള്ള വിറ്റാമിൻ സി നൽകാൻ കിവി പഴങ്ങൾക്ക് ആകുമെന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത്. മാത്രമല്ല, പഴങ്ങളിൽ നിന്നുള്ള വിറ്റാമിൻ സി കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും. വിറ്റാമിൻ സി അപര്യാപ്തതയുള്ള 155 പേരിൽ ഗവേഷണം നടത്തിയാണ് ന്യുസിലാൻഡിലെ യൂണിവെഴ്സിറ്റി ഓഫ് ഒട്ടാഗോയിലെ ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിയത്.
ഈ ഗവേഷണത്തിൽ പങ്കെടുത്ത 155 പേരിൽ ചിലർ വിറ്റാമിൻസ് സി സപ്ലിമെന്റും മറ്റുള്ളവർ പ്രതിദിനം രണ്ട് കിവി പഴം വീതവും കഴിച്ചു. അതിനുശേഷം, അവരുടെ ഊർജ്ജസ്വലത, മനോനില, ഉറക്കത്തിന്റെ ഗുണനിലവാരം, കായിക പ്രവർത്തനങ്ങൾ എന്നിവ സ്മാർട്ട്ഫോൺ സർവ്വേയിലൂടെ തുടർച്ചയായി നിരീക്ഷിക്കുകയായിരുന്നു. ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ ഫലത്തിൽ പറയുന്നത് കിവി പഴങ്ങൾ കഴിച്ചവരുടെ ഊർജ്ജസ്വലത് മൂഡ് എന്നിവ നാലു ദിവസങ്ങൾക്കകം വർദ്ധിച്ചു എന്നും 14 മുതൽ 16 ദിവസങ്ങൾക്കുള്ളിൽ അത് ഏറ്റവും ഉയർന്ന നിലയിലെക്ക് എത്തുകയും ചെയ്തു എന്നാണ്.
അതേസമയം, വിറ്റാമിൻ സി സപ്ലിമെന്റുകൾക്ക് മൂഡ് നേരിയതോതിലെങ്കിലും മെച്ചപ്പെടുത്തുവാൻ 12 ദിവസങ്ങൾ എടുത്തു എന്നും പഠന റിപ്പോർട്ടിൽ പറയുന്നു. നാം ഭക്ഷിക്കുന്നതെല്ലാം നമ്മുടെ വിചാരങ്ങളെയും വികാരങ്ങളെയും സ്വാധീനിക്കും എന്നാണ് ഇത് കാണിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോക്ടർ ബെൻ ഫ്ളെച്ചർ പറയുന്നു.