- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കളുടെ പുതിയ രക്ഷകനായി വയാഗ്ര ടാബ്ലറ്റ്; ഗർഭാവസ്ഥയിൽ ശ്വാസ തടസ്സം നേരിട്ട് ശിശുവിന് സംഭവിക്കാവുന്ന ഗുരുതരാവസ്ഥയ്ക്ക് പരിഹാരം കാണുവാൻ സിൽഡനാഫിൽ എന്ന വയാഗ്രയ്ക്ക് സാധിക്കുമെന്ന് പഠന റിപ്പോർട്ട്
ഗുരുതരമായ രോഗങ്ങൾ ബാധിച്ചന നവജാത ശിശുക്കളെ രക്ഷിക്കാനുള്ള കഴിവ് വയാഗ്രയ്ക്ക് ഉണ്ടെന്ന് ഒരു പുതിയ പഠന റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. ഗർഭാവസ്ഥയിൽ മതിയായ ഓക്സിജൻ ലഭിക്കാത്തതിനാൽ ദീർഘകാല ക്ലേശങ്ങൾക്ക് വിധേയരാകാൻ ഇടയുള്ള കുട്ടികൾക്കാണ് എന്ന ഈ ചെറു നീല ഗുളിക രക്ഷകനായി എത്തുക. നിയോനാറ്റൽ എൻസെഫാലോപതി എന്ന് മെഡിക്കൽ ഭാഷയിൽ വിളിക്കുന്ന ഈ രോഗാവസ്ഥ ദീർഘകാലമായി വൈദ്യശാസ്ത്ര വിദഗ്ദ്ധർക്ക് ഒരു ഉത്തരം കിട്ടാത്ത പ്രഹേളികയായി തുടരുകയായിരുന്നു.
എന്നാൽ, ഇപ്പോൾ മോൺട്രിയൽ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നടന്ന ആദ്യ വട്ട ക്ലിനിക്കൽ പഠനം ഇപ്പോൾ അതിന് ഒരു ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. നിയോനാറ്റൽ എൻസെഫാലോപതി വഴി മസ്തിഷ്‌കത്തിനുണ്ടായ തകരാറുകൾ ഭേദമാക്കാൻ വയാഗ്ര ഉപയോഗം കൊണ്ട് കഴിയും എന്ന് ജേർണൽ ഓഫ് പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ഓക്സിജൻ ലഭിക്കാതെ പ്രശ്നത്തിലായ നവജാത ശിശുക്കളെ രക്ഷിക്കാൻ ഫലപ്രദവും സുരക്ഷിതവുമായ മാർഗ്ഗമാണ് സ്ലൈഡ്നാഫിൽ എന്നാണ് അതിൽ പറയുന്നത്.
വില കുറവുള്ളതും കഴിക്കാൻ എളുപ്പമായതുമാണ് സിൽഡനാഫിൽ എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോക്ടർ പിയ വിന്റർമാർക്ക് പറയുന്നു. ഇപ്പോൾ ലഭിച്ച ഫലം അടുത്ത ഘട്ടങ്ങളിലെ പരീക്ഷണങ്ങളിലും ലഭിച്ചാൽ അത് നിരവധി കുട്ടികളുടെ ഭാവിയെ കാത്തു രക്ഷിക്കും എന്നും ഡോക്ടർ വിന്റർമാർക്ക് പറയുന്നു. ഇടത്തരം മുതൽ ഗുരുതരമായതു വരെയുള്ള നിയോനാറ്റൽ എൻസെഫാലോപതി ബാധിച്ച 24നവജാത ശിശുക്കളിലായിരുന്നു ക്ലിനിക്കൽ പഠനം എന്നും ഡോ. വിന്റർമാർക്ക് പറഞ്ഞു.
പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടവർ തെറോപാറ്റിക് ഹൈപോതെർമിയക്ക് വിധേയരായി കൊണ്ടിരുന്നവരായിരുന്നു. എന്നാൽ അത് ഫലപ്രദമല്ലെന്നും മസ്തിഷ്‌കത്തിന് കേടുപാടുകൾ വരുത്തുമെന്നും കണ്ടെത്തി. സിൽഡനാഫിൽ സുരക്ഷിതവും ശിശുക്കളുടെ ശരീരത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നതുമാണെന്ന് പഠനത്തിനു ശേഷം ഗവേഷകർ പറഞ്ഞു. മരുന്ന് നൽകി 30 ദിവസത്തിനു ശേഷവും 18 മാസങ്ങൾക്ക് ശേഷവും നടത്തിയ തുടർ പരിശോധനകളിൽ പ്രോത്സാഹനജനകമായ ഫലമാണ് ഉണ്ടായത്. പാർശ്വഫലങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
വയാഗ്രയുടെ അദ്ഭുത കഴിവുകൾ
വയാഗ്ര എന്ന പദം ഏതാണ്ട് ലൈംഗിക ബന്ധത്തിന്റെ പര്യായമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദ്ധാരണ ശേഷിക്കായി പുരുഷന്മാർ ഉപയോഗിക്കുന്ന മരുന്നാണിത്. രക്തക്കുഴലുകൾ വികസിപ്പിച്ച്, ജനനേന്ദ്രിയത്തിലേക്ക് കൂടുതൽ രക്തപ്രവാഹം വരുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. എന്നാൽ, കേവലം ഒരു സെക്സ് മെഡിസിൻ എന്നതിനപ്പുറം വയാഗ്രക്ക് ഏറെ ഉപയോഗങ്ങൾ ഉണ്ടെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.
അൽഷ്മേഴ്സ് രോഗം (മറവി രോഗം) വരുന്നതിനുള്ള സാധ്യത 18 ശതമാനത്തോളം കുറയ്ക്കാൻ ഈ നീല ഗുളികകൾക്ക് കഴിയുമെന്ന് തെളിഞ്ഞിട്ടുള്ളതാണ്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകർ കണ്ടെത്തിയത് മനുഷ്യരുടെ മനോനില മെച്ചപ്പെടുത്താനും ഈ ഗുളിക സഹായകരമാണെന്നാണ്. മിഷിഗണിലെ ഹോപ് കോളേജിലെ ഗവേഷകരാണ് ഇത് മറവി രോഗത്തിന്റെ സാധ്യത കുറയ്ക്കുന്നു എന്ന് കണ്ടെത്തിയത്.
ലണ്ടനിലെ കിങ്സ് കോളേജ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആയ ഗോർഡൻ മൂർ അടുത്തിടെ അവകാശപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ വയാഗ്ര സഹായിക്കും എന്നാണ്. ഈ മരുന്ന സ്ഥിരമായി കഴിക്കുന്നവരിൽ ഗുരുതരമായ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. ഒന്നുകിൽ അത് രക്തക്കുഴലുകൾ കൂടുതൽ ആരോഗ്യമുള്ളതാകുന്നതിനാലായിരിക്കണം അല്ലെങ്കിൽ സമ്മർദ്ദം കുറയ്ക്കുന്നതിനാലായിരിക്കണം എന്നും അദ്ദേഹം പറയുന്നു.
മറുനാടന് ഡെസ്ക്