രോ വർഷം ബ്രിട്ടനിൽ 3,75,000 പേർക്ക് പുതിയതായി കാൻസർ സ്ഥിരീകരിക്കപ്പെടുന്നു എന്ന റിപ്പോർട്ട് പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് അത്താഴത്തിനിരിക്കുമ്പോൾ ഉണ്ടായേക്കാവുന്ന മൂന്ന് ലക്ഷണങ്ങൾ നിരീക്ഷിക്കണം എന്ന് വിദഗ്ദ്ധർ മുന്നറിയിപ്പുമായി എത്തുന്നത്. ഇവ കാൻസറിന്റെ ലക്ഷണങ്ങളായേക്കാം എന്ന് അവർ പറയുന്നു. ഏല്ലാ രണ്ട് പേരിലും ഒരാൾക്ക് വീതം ജീവിതത്തിൽ എപ്പോഴെങ്കിലും കാൻസർ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട് എന്നുകൂടി റിപ്പോർട്ടിൽ പറയുന്നുണ്ട് എന്നറിയുമ്പോഴാണ് ഈ ലക്ഷണങ്ങൾക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് വ്യ്കതമാവുക.

ഭക്ഷണം കഴിക്കുന്ന സമയത്താണ് സാധാരണയായി ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. നമ്മൾ എങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നതിനെ നിരവധി ലക്ഷണങ്ങൾ സ്വാധീനിക്കും. ഇവ പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ജി പി യെ കാണണമെന്ന് കാൻസർ ചാരിറ്റി മാക്കില്ലിയൻ പറയുന്നു. ആദ്യമായി നോക്കേണ്ടത് സാധാരണ പോലെ വിശപ്പ് ഉണ്ടാകുന്നുണ്ടോ എന്നതാണെന്ന് ക്രോണിക്കിൾ ലൈവിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. സാധാരന രീതിയിലുള്ള വിശപ്പ് ഉണ്ടാവുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുവാനും റിപ്പോർട്ടിൽ പറയുന്നു.

ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട മറ്റൊരു ലക്ഷണം ഭക്ഷണം ചവയ്ക്കുമ്പോഴോ വിഴുങ്ങുമ്പോഴോ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടോ എന്നതാണ്. തൊണ്ടയിൽ എന്തോ കുടുങ്ങിയതുപോലെ ഇടയ്ക്കിടെ തോന്നലുണ്ടാകാറുണ്ടോ എന്നും ശ്രദ്ധിക്കണം. അവസാനമായി ശ്രദ്ധിക്കേണ്ടത് ദഹനക്കുറവാണ്. ദഹനക്കുറവോ നെഞ്ചെരിച്ചിലോ അനുഭവപ്പെടുന്നുവെങ്കിലും എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. നീണ്ടകാലം ഇത് അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ടിരിക്കണം.

അതുപോലെ ബോവൽ മൂവ്മെന്റ്സും നിരീക്ഷിക്കണം. മൂന്നാഴ്‌ച്ചയിലധികം അസാധാരണമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ, ഉദാഹരണത്തിന്, ദീർഘകാലത്തേക്ക് വയറിളക്കം, കട്ടിയായ മലം, മലത്തിൽ രക്തത്തിന്റെ അംശം എന്നിവ കണ്ടുത്തക പോലുള്ളവ കണ്ടാൽ ഉടനടി ഡോക്ടറെ കാണുക. ഒരുപക്ഷെ കാൻസറിന്റെ ലക്ഷണങ്ങളാകാം ഇത് എന്നും ചാരിറ്റി പറയുന്നു.