റവി രോഗം നേരത്തെ ബാധിക്കാതിരിക്കാൻ മൂന്ന് കാര്യങ്ങളാണ് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നത്. കുറഞ്ഞ അളവിലുള്ള മദ്യപാനം, തിരക്കുള്ള റോഡുകളിൽ നിന്നും വിട്ടു നിൽക്കുക, പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് നിർത്തുക എന്നിവയാണ് അവ. ഈ മൂന്ന് കാര്യങ്ങൾ കർശനമായി പാലിച്ചാൽ ഡിമെൻഷ്യ അഥവാ മറവിരോഗം ബാധിക്കുവാനുള്ള സാധ്യത കുറയ്ക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പ്രായമാകുമ്പോൾ, ചുറ്റുമുള്ള ഭാഗങ്ങളേക്കാൾ അതിവേഗം ക്ഷയിക്കുവാൻ തുടങ്ങുന്ന മസ്തിഷ്‌ക്കത്തിലെ ഒരു വീക്ക് സ്പോട്ട് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഈ ഭാഗത്തെ സംരക്ഷിക്കുവാൻ എന്ത് ചെയ്യണമെന്നതുമായി ബന്ധപ്പെട്ട തുടർ പഠനങ്ങളിൽ നിന്നാണ് ഈ മൂന്ന് കാര്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്. തന്റെ 59-ാം വയസ്സിൽ വെൻഡി വില്യംസിന് ഗുരുതരമായി കണ്ടെത്തിയതിന് ശേഷമാണ് ഇങ്ങനെയൊരു റിപ്പോർട്ട് വരുന്നത്. അമിത മദ്യപാനമാണ് വിൻഡി വില്യംസിന്റെ രോഗത്തിന് കാരണമെന്ന് അവരുടേ കുടുംബാംഗങ്ങൾ പറയുന്നു.

ഡൈഹാർഡ് താരം ബ്രൂസ് വില്ലിസിനെ (68) ബാധിച്ചതും ഫ്രണ്ട് ടെംപൊറൽ ഡിമെൻഷ്യ (എഫ് ടി ഡി) എന്ന ഇതേ രോഗം തന്നെയായിരുന്നു. മസ്തിഷ്‌ക്കത്തിന്റെ വ്യക്തിത്വവും ഒപ്പം ബിഹേവിയറൽ സെന്ററുകളും ചുരുങ്ങാൻ തുടങ്ങുന്നതാ ഈ രോഗത്തിന് കാരണം. ഡിമെൻഷ്യക്ക് കാരണമായേക്കാവുന്ന 161 ഘടകങ്ങളെയായിരുന്നു ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വിശദമായി പഠിച്ചത്. മസ്തിഷ്‌ക്കത്തിൽ അവ ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളുടെ അടിസ്ഥാനപ്പെടുത്തി അവക്ക് റാങ്കിംഗും നൽകിയിട്ടുണ്ട്.

യു കെയിലെ 45 വയസ്സിന് മുകളിൽ പ്രായമുള്ള 40,000 പേരുടെ മസ്തിഷ്‌ക്ക സ്‌കാനുകൾ പരിശോധിച്ചായിരുന്നു പഠനം. രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പ്രമേഹം, മദ്യപാനം, പുകവലി, വിഷാദ മാനസികാവസ്ഥ, വീക്കം, അന്തരീക്ഷ മലിനീകരണം, ഉറക്കക്കുറവ്, സാമൂഹിക ഇടപെടലുകൾ, കായിക വ്യായാമം വിദ്യാഭ്യാസം എന്നിവയൊക്കെ അവർ വിശദമായ പഠനത്തിന് വിധേയമാക്കിയിരുന്നു. അതിൽ കണ്ടെത്തിയത്, മസ്തിഷ്‌ക്കത്തിലെ വീക്ക് സ്പോട്ടിന് ഏറ്റവുമധികം കേടുപാടുകൾ ഉണ്ടാക്കുനന്ത് മദ്യപാനം, പ്രമേഹം, തിരക്കേറിയ നിരത്തുകളിലെ അന്തരീക്ഷ മലിനീകരണം എന്നിവയാണ് എന്നായിരുന്നു.

ജിനോമിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മസ്തിഷ്‌ക്ക നെറ്റ്‌വർക്കിനെ ബാധിക്കുന്നതായി കണ്ടെത്തിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഗ്വണേലെ ഡൗവഡ് പറയുന്നു. ഈ വ്യതിയാനങ്ങളിൽ പലതും കാർഡിയോ വാസ്‌കുലാർ മരണങ്ങൾ, ഷിസോഫ്രീനിയ, അൽഷമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം എന്നിവയ്ക്കും കാരണമാകുന്നുണ്ട്. ഏറ്റവും അധികം ആളുകളെ ബാധിക്കുന്ന മറവി രോഗം അൽഷമീഴ്സ് രോഗമാണ്. 50 വയസ്സിന് മുകളിലുള്ളവരെയാണ് ഇത് ബാധിക്കുക.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)