ന്നിലധികം മരുന്നുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഒരുപക്ഷെ മരുന്നുകൾ തമ്മിൽ പ്രവർത്തിച്ച് അപകടകരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം എന്ന മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ദ്ധർ. അതുപോലെ ചില മരുന്നുകൾക്കൊപ്പം ചില ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നതും അപകടകരമായേക്കാം. കോവിഡ് വാകസിന്റെ പർശ്വഫലങ്ങൾ ലോകം ചർച്ചയാക്കുന്ന നേരത്താണ് ഈ മുന്നറിയിപ്പ് വരുന്നത്.

സാധാരണയായി ഹൃദയാഘാതവും, ഹൃദയ സ്തംഭനവും ഒഴിവാക്കാനായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് സ്റ്റാറ്റിൻസ്. ചീത്ത കൊളസ്‌ട്രോൾ ആയ എൽ ഡി എൽ കൊളസ്‌ട്രോളിന്റെ അളവ് കുറച്ചുകൊണ്ടാണ് ഇവ ഹൃദയത്തെ സംരക്ഷിക്കുന്നത്. ഈ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് രക്തക്കുഴലുകളുടെ വലിപ്പം കുറയ്ക്കും. സ്റ്റാറ്റിൻസ് കഴിക്കുന്നവർക്ക് ആരോഗ്യകരമായ ഒരു ഭക്ഷണ ക്രാമവും നിർദ്ദേശിക്കാറുണ്ട്. പച്ചക്കറികളും പഴവർഗ്ഗങ്ങളും അധികമായി അടങ്ങിയതാണ് ഈ ഭക്ഷണ ക്രമം.

എന്നാൽ, ഈ മരുന്ന് കഴിക്കുമ്പോൾ മുന്തിരി ഒഴിവാക്കണമെന്ന് ഡോക്ടർ ഉപദേശിക്കുന്നു. മുന്തിരി ഭക്ഷിക്കുകയോ, മുന്തിരി ചാർ കുടിക്കുകയോ ചെയ്യരുത് എന്നാണ് ഉപദേശം. സ്റ്റാറ്റിനുകൾക്ക് ശരീരത്തിനുള്ളിൽ ചയാപചയം നടത്താൻ സഹായിക്കുന്ന ഒരു എൻസിമിനെ ഇത് തടയും എന്നതിനാലാണ് ഇതെന്നും അസ്സോസിയേഷന ഓഫ് ഇൻഡിപെൻഡന്റ് മൾട്ടിപ്പിൾ ഫാർമസീസ് ചീഫ് എക്സിക്യൂട്ടീവ് ഡോക്ടർ ലൈല ഹാൻബെക്ക് പറയുന്നു. അങ്ങനെ വന്നാൽ, ഈ മരുന്നുകൾ ശരീരത്തിൽ കെട്ടിക്കിടക്കുന്നതിനും അതുവഴി പാർശ്വഫൽങ്ങൾ ഉണ്ടാകുന്നതിനും ഇടയാകും. തലവേദന, തലകറക്കം, മാംസപേശീ വേദന, ക്ഷീണം എന്നിവായൊക്കെ ഇതിന്റെ പാർശ്വഫലങ്ങളായി വരാം.

രക്തം കട്ടപിടിക്കലിന്റെ ചികിത്സക്കായി ഉപയോഗിക്കുന്ന വാർഫ്രെയിൻ എന്ന മരുന്നിനും പച്ചക്കറികളുടെ ലോകത്തു നിന്നും ഒരു ശാത്രുവുണ്ട്. ഈ മരുന്ന് കഴിക്കുന്നവർ ബ്രോക്കോളി, ഇലക്കറികൾ എന്നിവ ഉപയോഗിക്കണം എന്നാണ് വിദഗ്ധോപദേശം. ഇലകകറികളിൽ പൊതുവെ ധാരാലമായി കാാണാറുള്ള വിറ്റാമിൻ കെ വാർഫ്രെയിനിന്റെ പ്രഭാവം ഇല്ലാതെയാക്കും എന്നാണ് ഡോ. ഹാൻബെക്ക് പറയുന്നത്. വാർഫ്രെയിനുമായി പ്രവർത്തിച്ച് അതിനെ എത്രയും പെട്ടെന്ന് ശരീരത്തിൽ നിന്നും വിറ്റാമിൻ കെ നീക്കം ചെയ്യുമെന്ന് ലണ്ടനിലെ കിങ്സ്റ്റൺ യൂണിവേഴ്സിറ്റിയിലെ ലക്ചററും ഫാർമസിസ്റ്റുമയ ഡോ. ദിപ കാംദർ പറയുന്നു.

അതായത്, വാർഫ്രെയിനിനൊപ്പം ഇലക്കാറികൾ കഴിക്കുന്നവർക്ക് ഹൃദയാഘാതം വരുന്നതിനുള്ള സാാധ്യത കൂടുതലാായിരിക്കും എന്നർത്ഥം. ഇലക്കറികൾ മാത്രമല്ല, ക്രാൻബെറി ജ്യൂസും വാർഫ്രെയിനിനൊപ്പം നിഷിദ്ധമാണ്. ക്രാൻബറികൾ ഭക്ഷിക്കുന്നതും കൂടുതൽ പ്രശ്നങ്ങൾക്ക് ഇടവരുത്തിയേക്കാം. മരുന്നിനെ തടയുന്നതിനു പകരമായി അതിന്റെ ക്ഷമത വർദ്ധിപ്പിക്കുകയാണ് ക്രാൻബറികൾ ചെയ്യുന്നത്. അതിന്റെ ഫലമായി രോഗികൾക്ക് ആമിതമായ രക്തസ്രാവം ഉണ്ടായേക്കം. സമാനമായ രീതിയിൽ, രക്തം കൂടുതൽ നേർപ്പിക്കുന്ന മുന്തിരി ജ്യൂസും വാർഫ്രെയിനിനൊപ്പം കഴിച്ചാൽ അമിത രക്തസ്രാവത്തിന് ഇടയാക്കിയേക്കാം.

അതുപോലെ തന്നെ, വിഷാദരോഗത്തിന് സർവ്വ സാധാരണമായി കഴിക്കുന്ന സെയിന്റ് ജോൺസ് വോർട്ട് എന്ന ഹെർബൽ മരുന്നിനും ചില പ്രശ്നങ്ങൾ ഉണ്ട്. സാധാരണയായി എൻ എച്ച് എസ്സ് ഈ മരുന്ന് നിർദ്ദേശിക്കാറില്ല. ഒരു ഹെർബൽ മരുന്ന് ആയതിനാൽ താരതമ്യേന അപകടരഹിതമായിട്ടാണ് ഇതിനെ കണകക്കാക്കുന്നത്. എന്നാൽ അങ്ങനെയല്ല പരമാത്ഥം എന്നാണ് ഫാർമസിസ്റ്റുകൾ പറയുന്നത്. എൻസൈമുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്ന ഒരു ത്വരകമായിട്ടാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. അതിനിടയിൽ ഇത് മറ്റു പാദാർത്ഥങ്ങളെ വിഘടിപ്പിക്കും. അത്തരത്തിൽ വിഘടിപ്പിക്കപ്പെടുന്ന ഒന്നാണ് ഗർഭ നിരോധന ഗുളികകൾ. അതുകൊണ്ടു തന്നെ വോർട്ടിനൊപ്പം ഗർഭ നിരോധന ഗുളികകൾ കഴിച്ചാൽ അത് ഫലപ്രദമായി കൊള്ളണമെന്നില്ല.

വിഷാദ രോഗത്തിന് തന്നെ ഉപയോഗിക്കുന്ന സെലെക്ടിവ് സെറോടോണിൻ രുപ്‌ടേക്ക് ഇൻഹിബിറ്റേഴ്‌സ് (എസ് എസ് ആർ ഐ) എന്ന മരുന്നും സാധാരാണ കൗണ്ടറിൽ ലഭിക്കുന്ന വേദന സംഹാരികൾക്ക് ഒപ്പം കഴിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തിയേക്കാം എന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. രകതസ്രാവം വർദ്ധിക്കാനാണ് സാധ്യത.അതുപോലെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവർ മദ്യപാനം പൂർണ്ണമായും നിർത്തണമെന്നും വിദഗ്ദ്ധർ ഉപദേശിക്കുന്നു.

പല പാർശ്വാാഫലങ്ങൾക്കും ഇത് ഇടയാക്കിയേക്കും. അതുപോലെ ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ കാൽസ്യം സപ്ലിമെന്റുകളും ഒഴിവാക്കണം. ഇത് രണ്ടും ഒരുമിച്ച് കഴിച്ചാൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും ഉണ്ടാവുക. അതുപോലെ തന്നെ, സാധാരണയായി അലർജികൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിഹിസ്റ്റമൈനുകൾക്കൊപ്പവും മദ്യം പാടില്ല.