- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരത്തിൽ വരയ്ക്കുന്ന ടാറ്റു ബ്ലഡ് കാൻസറിന് കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്
ലണ്ടൻ: ഇന്ന് ഇന്ത്യയിലെ ഒരു ട്രെൻഡായി മാറിയിരിക്കുന്ന ടാറ്റു അഥവ പച്ചകുത്തൽ കാൻസറിന് കാരണമായേക്കുമെന്ന് സ്വീഡൻ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട്. ശരീരത്തിൽ പച്ചകുത്തിയിട്ടുള്ളവർക്ക് രക്താർബുദത്തിനുള്ള സാധ്യത 21 ശതമാനം കൂടുതലാണെന്നാണ് സ്വീഡനിലെ ലുണ്ട് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്. അണുബാധകളെ ചെറുക്കുന്നതിൽ പ്രാധാന പങ്ക് വഹിക്കുന്ന രകതത്തിലെ ശ്വേത രക്താണുക്കളെ ബാധിക്കുന്ന രോഗമാണിത്. പച്ചകുത്തുന്നതിനായി ഉപയോഗിക്കുന്ന മഷിയിൽ അടങ്ങിയിരിക്കുന്ന കാൻസർജന്യ രാസവസ്തുക്കളാണ് ഇതിന് കാരണമാകുന്നത്.
ഈ മഷി ത്വക്കിലേക്ക് കുത്തിവയ്ക്കുമ്പോൾ, അതിനെ ഒരു പുറം വസ്തുവായി കാണുന്ന ശരീരത്തിന്റെ പ്രതിരോധ സംവിധാനം സജീവമാകുന്നു. ഇതിന്റെ ഫലമായി ശരീരത്തിൽ ചെറിയ വീക്കം ഉണ്ടാവുകയും അത് കാൻസർ ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു. 20 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രയമുള്ള രക്താർബുദ രോഗികളെ കണ്ടെത്തി, സമാനമായ പ്രായ പരിധിയിലുള്ള, രോഗികൾ അല്ലത്തവരുമായി താരതമ്യം ചെയ്തായിരുന്നു പഠനം.
പഠനത്തിൽ പങ്കെടുത്തവർക്ക്, അവരുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ഒരു ചോദ്യാവലി നൽകിയിരുന്നു. ഇതിൽ നിന്നാണ് അവർ പാച്ച കുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയുന്നത്. രക്താർബുദം പിടിപെട്ട 1400 പേരെയും രോഗമില്ലാത്ത 4,193 പേരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. രോഗികളുടെ ഗ്രൂപ്പിൽ 21 ശതമാനം പേർ പച്ച കുത്തിയിരുന്നപ്പോൾ രോഗമില്ലത്തവരൗടെ ഗ്രൂപ്പിൽ അറ്റഹ് 18 ശതമനം ആയിരുന്നു.
രോഗവുമായി ബന്ധപ്പെട്ട, പുകവലി, പ്രായം തുടങ്ങിയ മറ്റ് ഘടകങ്ങൾ കൂടി പരിഗണിച്ചപ്പോൾ, പച്ച കുത്തിയവരിൽ രക്താർബുദത്തിനുള്ള സാധ്യത, അത് ചെയ്യാത്തവരേക്കാൾ 21 ശതമാനമ കൂടുതലാണെന്ന് കണ്ടെത്തിയതായി പാഠനത്തിന് നേതൃത്വം നൽകിയ, ലുണ്ട് യൂണിവെഴ്സിറ്റിയിലെ ക്രിസ്റ്റീൽ നീൽസെൻ പറയുന്നു. ടറ്റുവിന്റെ വലിപ്പം കൂടുന്നതനുസരിച്ച്, കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ എന്ന കാര്യവും ഗവേഷകർ പരിശോധിച്ചു. എന്നാൽ, ടാറ്റുവിന്റെ വലിപ്പത്തിന് ഇതിൽ കാര്യമായ പങ്കൊന്നുമില്ലെന്നാണ് തെളിഞ്ഞത്.