പുരുഷ ലൈംഗിക ഉത്തേജന ഹോർമോൺ ആയാണ് ടെസ്റ്റോസ്റ്റെറോൺ പ്രധാനമായും അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിന്റെ അളവിലുണ്ടാകുന്ന കുറവ് പുരുഷന്റെ ലൈംഗിക ക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതുകൂടാതെ ഈ ഹോർമോണിന്റെ കുറവ് ക്ഷീണത്തിനും അമിത ശരീരഭാരത്തിനും എല്ലാം കാരണമാകുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അതിലും ഭയാനകമായ വസ്തുതയാണ്. ടെസ്റ്റോസ്റ്റെറോണിന്റെ കുറഞ്ഞ അളവ് പുരുഷന്മാർക്ക് മരണകാരണമായ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത് 45 വയസ്സിന്മേൽ പ്രായമുള്ള പുരുഷന്മാരിൽ അഞ്ചിൽ രണ്ടു പേർക്കും ടെസ്റ്റോസ്റ്റെറോണിന്റെ അളവിൽ കുറവുണ്ട് എന്നാണ്.

ഇത് അവരിൽ കഠിനമായ ക്ഷീണം, ലൈംഗിക വിരക്തി, സ്വപ്നസ്ഖലനം, അമിത ഭാരം എന്നിവക്ക് കാരണമാവുകയും ചെയ്യും. എന്നാൽ, അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിൽ കണ്ടെത്തിയത് ടെസ്റ്റോസ്റ്റെറോണിന്റെ അളവ് കുറവുള്ള ആളുകൾ അകാല മരണം പ്രാപിക്കുന്നതിനുള്ള സാധ്യത മറ്റുള്ളവരുടേതിനേക്കാൾ അഞ്ചിരട്ടിയാണ് എന്നാണ്. മാത്രമല്ല, ഇവരിൽ ടൈപ്പ് 2 പ്രമേഹം, ഡിമെൻഷ്യ, വിഷാദരോഗം എന്നിവയ്ക്കുള്ള സാധ്യതയും വലുതാണ്.

ഒരിക്കൽ, 30 വയസ്സ് ആയാൽ, പ്രായം വർദ്ധിക്കുന്നതിനൊപ്പം സ്വാഭാവികമായി ടെസ്റ്റോസ്റ്റെറോണിന്റെ അളവിൽ കുറവുണ്ടാകും. സാധാരണയായി പ്രതിവർഷം ഒരു ശതമാനം എന്ന നിരക്കിലാണ് ഇത് കുറയുക. അതേസമയം, സ്ത്രീകളിലെ ലൈംഗിക ഹോർമോണുകളുടെ അളവ് കുത്തനെ ഇടിയാൻ തുടങ്ങുന്നത് ആർത്തവ വിരാമത്തിനു ശേഷമായിരിക്കും, അതായത് സാധാരണ ഗതിയിൽ 50 വയസ്സിനു ശേഷം.

എൻ എച്ച് എസ് പറയുന്നത് പുരുഷന്മാരിലെ ടെസ്റ്റോസ്റ്റെറോണിന്റെ അളവിൽ സ്വാഭാവികമായി ഉണ്ടാകുന്ന കുറവ് പ്രശ്നങ്ങൾ സൃഷ്ടിക്കുകയില്ല എന്നാണ്. അതേസമയം പുതിയ പഠനം വെളിപ്പെടുത്തുന്നത് ടെസ്റ്റോസ്റ്റെറോണിന്റെ കുറവ് അവഗണിച്ചാൽ ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ്. ബ്രിട്ടീഷ് സൊസൈറ്റി ഫോർ സെക്ഷ്വൽ മെഡിസിനാണ്ീ മുന്നറിയിപ്പ് നൽകുന്നത്.

ടെസ്റ്റോസ്റ്റെറോണിന്റെ അളവ് കുറയുന്നത് ടൈപ്പ് 2 പ്രമേഹത്തിന്കാരണമാകും എന്നാണ് ഈ പഠനത്തിൽ തെളിഞ്ഞത്. പ്രമേഹം വന്നാൽ, പ്രതീക്ഷിക്കുന്ന ആയുസ്സിൽ നിന്നും പത്ത് വർഷങ്ങൾ കഴിഞ്ഞു എന്നാണർത്ഥമെന്ന് യൂറോളജി പ്രാക്ടീഷണർ കൂടിയായ പ്രൊഫസർ ഹാക്കറ്റ് പറയുന്നു. അതുപോലെ പ്രായമായവരി ഡിമെൻഷ്യയ്ക്കും ടെസ്റ്റോസ്റ്റെറോണിന്റെ കുറവ് കാരണമാകും.

കഴിഞ്ഞ വർഷം അൽഷമേഴ്സ് അസ്സോസിയേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു ആസ്ട്രേലിയൻ പഠന റിപ്പോർട്ടിൽ പറയുന്നത്. 1,50,000 പേരിൽ നടത്തിയ പഠനത്തിൽ 826 പേർക്ക് ഡിമെൻഷ്യ പിടിപെട്ടു എന്നാണ്. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗിൽ നടത്തിയ പഠനത്തിലും ടെസ്റ്റോസ്റ്റെറോണിന്റെ അളവിലുള്ള കുറവ് ഡിമെൻഷ്യക്കുള്ള സാധ്യത വർദ്ധിപ്പിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ ടെസ്റ്റോസ്റ്റെറോണിന്റെ അളവിൽ കുറവുള്ള 40 വയസ്സിന്മേൽ പ്രായമുള്ളവർ അകാലമരണം പ്രാപിക്കുന്നതിനുള്ള സാധ്യത മറ്റുള്ളവരേക്കാൾ അഞ്ചിരട്ടിയാണെന്നും കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടൺ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 2006 മുതൽ 850 ൽ അധികം പുരുഷന്മാരെ നിരീക്ഷിച്ചു കൊണ്ടായിരുന്നു പഠനം.