- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂത്രത്തിന്റെ നിറം മാറുന്നതിന്റെ കാരണങ്ങൾ വിവരിച്ച് ഡോക്ടർമാർ
മൂത്രത്തിന്റെ നിറം നമ്മുടെ ശരീരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഏറെ അറിവുകൾ നൽകും എന്ന് ഡോക്ടർമാർ പറയുന്നു. സാധാരണയായി നിറമില്ലാത്തതോ ഇളം മഞ്ഞ നിറമുള്ളതോ ആയ മൂത്രം ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്നുള്ളതിന്റെ സൂചനയാണെന്നത് പൊതുവെ അറിയപ്പെടുന്ന വസ്തുതയാണ്. അതുപോലെ ഇരുണ്ട മഞ്ഞ നിറത്തിലുള്ള മൂത്രമാണെങ്കിൽ ശരീരം നിർജ്ജലീകരണം അനുഭവിക്കുന്നുവെന്നും കൂടുതൽ വെള്ളം കുടിക്കണം എന്നുമുള്ളതിന്റെ സൂചനയാണ്.
വെള്ളം മൂത്രത്തിലെ മഞ്ഞ വർണകങ്ങളെ നേർപ്പിക്കും എന്നതിനാലാണ് നിറം ഇളം മഞ്ഞ നിറമാകുന്നത്. നിങ്ങൾ വെള്ളം കുറച്ചു മാത്രം കുടിക്കുമ്പോൾ നിറം കൂടുതൽ ഇരുണ്ടതാകുമെന്ന് മായോ ക്ലിനിക്കിലെ യൂറോളജി വിഭാഗം ഫിസിഷ്യൻ അസിസ്റ്റന്റായ ആഷ്ലി പൗട്നി പറയുന്നു. എന്നാൽ, എപ്പോഴും നിങ്ങളുടെ മൂത്രം മഞ്ഞ നിറം ഉള്ളതാകണമെന്നില്ല. അത് തവിട്ടു നിറം, ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിലും വരാമെന്നും ആഷ്ലി പറയുന്നു.
പലപ്പോഴും പുതിയ മരുന്നുകൾ കഴിക്കുമ്പോഴാണ് ഇത്തരത്തിലുള്ള നിറവ്യത്യാസാം സംഭവിക്കുക. എന്നാൽ, മൂത്രത്തിന് ചുവപ്പോ പിങ്കോ നിറമാണെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമുണ്ടെന്ന് ആഷ്ലി പറയുന്നു. മൂത്രനാളിയിൽ രക്തസ്രാവത്തിന് കാരണമാകുന്ന ഹെമറ്റുറിയ എന്ന രോഗാവസ്ഥയായിരിക്കാം അത് എന്ന് അദ്ദേഹം പറയുന്നു. പ്രോസ്ട്രേറ്റിലെ വീക്കം, വൃക്കയിലെ കല്ലുകൾ, സിസ്റ്റുകൾ തുടങ്ങിയവ മൂലം ഈ അവസ്ഥ സംജാതമാകാം.
നിങ്ങളുടെ മൂത്രത്തിന് ഓറഞ്ച് നിറം ആണ് ഉള്ളതെങ്കിൽ അത് നിങ്ങൾ കഴിച്ച ഏതെങ്കിലും ആന്റി ഇൻഫ്ളമെറ്ററി മരുന്നുകളുടെ സ്വാധീനം കൊണ്ടാകാം. ഇത്തരം മരുന്നുകളിൽ ഓറഞ്ച്- ചുവപ്പ് വർണ്ണകം അടങ്ങിയിരിക്കുന്നു. അത് മൂത്രത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകാം. അതുപോലെ മലബന്ധത്തിന് കഴിക്കുന്ന മരുന്നുകളും മൂത്രത്തിന് ഓറഞ്ച് നിറം നൽകിയേക്കാം. ചില കീമോതെറാപി മരുന്നുകളും ഇതിന് കാരണമാകാറുണ്ട്. എന്നാൽ, വിരളമായെങ്കിലും കരളുമായോ ബൈൽ നാളിയുമായോ ബന്ധപ്പെട്ട ചില തകരാറുകളും മൂത്രത്തിന്റെ ഓറഞ്ച് നിറത്തിന് കാരണമാകാറുണ്ട്.
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇടക്കെങ്കിലും നിങ്ങളുടെ മൂത്രത്തിന് പച്ചയോ നീലയോ നിറം വരാനും സാധ്യതയുണ്ടെന്ന് ആഷ്ലി പറയുന്നു. സ്കാനുകളിലും സർജറികളിലും ഉപയോഗിക്കുന്ന മിതെലീൻ ബ്ലൂ എന്ന വർണ്ണകം നീല നിറത്തിന് കാരണമായേക്കാം. ഓക്സിജൻ കോശങ്ങളിലേക്ക് സംവഹനം ചെയ്യാൻ രക്തത്തിലെ അരുണ രക്താണുക്കൾക്ക് കഴിയാതെ വരുന്ന അപൂർവ്വ രോഗമായ മെതെമൊഗ്ലോബിനിമിയയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളിലും ഈ വർണ്ണകം അടങ്ങിയിട്ടുണ്ട്.
അതുപോലെ വിഷാദരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ചില മരുന്നുകളിലും ഇത് അടങ്ങിയിട്ടുണ്ട്. മൂത്രത്തിന് ഇരുണ്ട തവിട്ട് നിറം വരുന്നത് നിങ്ങൾ പച്ചക്കറികളും ലെഗ്യുമുകളും കൂടുതലായി കഴിക്കുമ്പോഴാണ്. മലേറിയ, മലബന്ധം, കൊളസ്ട്രോൾ എന്നിവയ്ക്കുള്ള ചില മരുന്നുകളും മൂത്രത്തിന് ഇരുണ്ട തവിട്ട് നിറം നൽകിയെക്കും.