ലണ്ടൻ: ബ്രിട്ടനിലെ വിവിധ നഗരങ്ങളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗിക താത്പര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു റിപ്പോർട്ട് പുറത്തുവന്നു. അതിൽ പറയുന്നത്, മറ്റേതൊരു നഗരങ്ങളിലെ സ്ത്രീകളേക്കാൾ ഹള്ളിലെ സ്ത്രീകൾക്കാണ് ജീവിതത്തിൽ ഏറ്റവുമധികം ലൈംഗിക പങ്കാളികൾ ഉള്ളത് എന്നാണ്. ഹള്ളിലെ സ്ത്രീകൾക്ക് ശരാശരി 14.98 പങ്കാളികൾ ഉള്ളപ്പോൾ, ലൈംഗിക താത്പര്യം തീരെ കുറവുള്ള സ്ത്രീകൾ വസിക്കുന്ന ഗ്ലസ്റ്ററിൽ ഒരു സ്ത്രീക്കുള്ളത് ശരാശരി 8.05 പങ്കാളികളാണ്. ഡെയ്ലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ലൈംഗിക താത്പര്യം കൂടുതൽ ഉള്ള പുരുഷന്മാർ ഏറെയുള്ളത് ന്യുകാസിലിലാണ്. ജീവിതകാലത്ത്, ശരാശരി 14.98 പങ്കാളികളുമായാണ് ഇവിടെയുള്ള പുരുഷന്മാർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. ഇക്കാര്യത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്നത് പടിഞ്ഞാറൻ മിഡ്ലാൻഡ്സിലെ നഗരമായ കവന്ററിയാണ്. ഇവിടെ പുരുഷന് ജീവിതകാലത്ത് വെറും 9.12 ലൈംഗിക പങ്കാളികൾ മാത്രമാണുള്ളത്.

ഒരു വ്യക്തിക്ക് ലൈംഗികതയോട് അമിത താത്പര്യം തോന്നുന്നുവെങ്കിൽ, ഒരുപക്ഷെ അയാൾ അതിന്റെ ലഹരിക്ക് അടിമയായതാകാം എന്നാണ് സെക്സ് ആൻഡ് റിലേഷൻഷിപ്പ് തെറാപിസ്റ്റ് ഡോ. എല്ലീ ബിർട്ട്ലി പറയുന്നത്. അത്തരക്കാർക്ക് കേവലം ഒരു പങ്കാളിയിൽ തൃപ്തി കണ്ടെത്താൻ കഴിയില്ല. ഒന്നിലധികം പങ്കാളികളുമായി ബന്ധം പുലർത്തുമ്പോൾ ലൈംഗിക സുഖം എറെ കാലം അനുഭവിക്കാൻ കഴിഞ്ഞേക്കില്ലെന്നും ഡോ. എല്ലീ പറയുന്നു.

ബ്രിട്ടനിലെ ലൈംഗിക താത്പര്യം കൂടിയ പുരുഷന്മാരുടെയും സ്ത്രീകളുടെയും കണക്ക് 1,42,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് നോർഡ്കെം നടത്തിയ സർവേയിലാണ് വെളിപ്പെട്ടത്. ഏറ്റവും വലിയ വിരോധാഭാസം എന്താണെന്നാൽ, ഹൾലിലെ സ്ത്രീകളാണ് ഏറ്റവും അധികം ലൈംഗിക പങ്കാളികളുമായി ബന്ധം പുലർത്തുന്നതെങ്കിൽ, അവിടത്തെ പുരുഷന്മാർ അക്കാര്യത്തിൽ ഏറെ പിറകിലാണ് എന്നതാണ്. ഏറ്റവും അധികം ലൈംഗിക തൃഷ്ണയുള്ള പുരുഷന്മാരുടെ എണ്ണത്തിൽ ആദ്യ 30 സ്ഥാനങ്ങളിൽ പോലും ഈ നഗരം എത്തുന്നില്ല.

നഗരങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തിൽ ശരാശരി ലൈംഗിക പങ്കാളികൾ 11.56 ആണെങ്കിലും, എല്ലാവരും ഒന്നിലധികം പങ്കാളികളുമായി ബന്ധം പുലർത്തുന്നു എന്നർത്ഥമില്ല. കൂടുതൽ പേരുമായി ലൈംഗിക ബന്ധം പുലർത്താതിരിക്കലാണ് ഏറ്റവും ഉത്തമമെന്നാണ് സെക്സ് ആൻഡ് റിലേഷൻഷിപ്പ് തെറാപിസ്റ്റ് പറയുന്നത്. എന്നിരുന്നാലും, അത് നിങ്ങൾക്ക് പ്രയോജനപ്പെടുന്നുണ്ടെങ്കിൽ തുടരം. ഒരേയൊരു പങ്കാളിയോടൊപ്പം സുഖം കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലതെന്നും അവർ പറയുന്നു.

അതേസമയം. ലൈംഗിക ബന്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. അത് നിങ്ങൾക്ക് സുഖവും സമാധാനവും തരുന്നെങ്കിൽ അത്തരത്തിൽ ലൈംഗിക ബന്ധം ഒഴിവാക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നും ഡോ. എല്ലി പറയുന്നു. തീരെ ലൈംഗിക ബന്ധം പുലർത്താതിരിക്കലാണ് ഏറ്റവും ഉത്തമം എന്ന് ജി പി, ഹന പട്ടെൽ പറയുന്നു. കന്യാസ്ത്രീകളിലാണ് ഏറ്റവും കുറവ് സെർവിക്കൽ കാൻസറും ലൈംഗിക രോഗങ്ങളും കണ്ടു വരുന്നതെന്നുംഅവർ ചൂണ്ടിക്കാണിക്കുന്നു.