കാലം കടന്നു പോകുന്നതിനോടൊപ്പം ലൈംഗിക ബന്ധത്തിൽ വിരക്തി വർദ്ധിക്കും എന്നത് പരസ്യമായ ഒരു സത്യം തന്നെയാണ്. ഈ വിരക്തിയാണ് പലരേയും പോൺ മൂവികളിലേക്ക് ആകർഷിക്കുന്നതും. എന്നാൽ, ഒരു പുതിയ പഠനംവെളിപ്പെടുത്തുന്നത് മൂന്ന് പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ വർഷങ്ങൾക്ക് ശേഷവും ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാം എന്നാണ്. 18 നും 69 നും ഇടയിൽ പ്രായമുള്ള 80 ൽ അധികം പേരുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് മിസോറി സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർ ഇത് വെളിപ്പെടുത്തിയത്.

ലൈംഗിക ബന്ധംആസ്വദിക്കുവാൻ ഏറ്റവും അധികം ആവശ്യമായത് എന്തെന്ന ചോദ്യത്തിന് 52 പേർ പറഞ്ഞത് ഇണയുമായുള്ള വൈകാരിക ബന്ധമാണെന്നാണ്. ഏറ്റവും അതിശയകരമായ കാര്യം 20 പേർ രതിമൂർച്ഛക്ക് വലിയ പ്രാധാന്യം നൽകുന്നില്ല എന്നതാണ്. അതേസമയം 49 പേർ രതിമൂർച്ഛ ആവശ്യമാണെന്നാണ് പറഞ്ഞത്. വളരെ വ്യത്യസ്തങ്ങളായ പ്രതികരണങ്ങൾ ലഭിച്ചു എന്ന് പഠനം നടത്തിയ ഡോക്ടർ അലീഷ്യ വാക്കർ പറയുന്നു.

ലൈംഗിക സംതൃപ്തി എന്ന ആശയവുമായി ബന്ധപ്പെട്ട് പഠനം നടത്താൻ വിവിധ സമൂഹ മാധ്യമങ്ങളിൽ നിന്നായി 78 പേരെയാണ് ഇവർ തിരഞ്ഞെടുത്തത്. ലൈംഗിക ബന്ധത്തിന്റെ ഏത് ഭാഗമാണ് ഏറ്റവുമധികം സംതൃപ്തി നൽകുന്നത് എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. വൈകാരിക ബന്ധത്തിനും, രതിമൂർച്ഛക്കും തൊട്ടു പുറകിലായി പങ്കാളികൾ തമ്മിലുള്ള രസതന്ത്രം പ്രധാന പങ്ക് വഹിക്കുന്നു എന്ന് കണ്ടെത്തി. 36 പേരാണ് ഇതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞത്.

വ്യക്തികൾ തമ്മിലുള്ള രസതന്ത്രം എന്നത് വിശദീകരിക്കാൻ ആകാത്ത ഒരു പ്രതിഭാസമാണ്., ഇത്ഏതൊരു വ്യക്തിയുടെയും നിയന്ത്രണങ്ങൾക്ക് അപ്പുറത്തുള്ള ഇതിനെ കൃത്രിമമായി നിർമ്മിക്കാനും കഴിയില്ല. എന്നാൽ, കിടപ്പു മുറിയിൽ ഈ പ്രതിഭാസം അതീവ പ്രധാനമായ ഒരു പങ്കാണ് വഹിക്കുന്നത്. പഠനത്തിൽ പങ്കെടുത്തവരിൽ 16 പേർ വൈകാരികമായ അടുപ്പം ആവശ്യമില്ല എന്ന് പറഞ്ഞപ്പോൾ വെറും എട്ട് ശതമാനം പേർ മാത്രമാണ് ലൈംഗിക ബന്ധത്തിൽ പ്രണയത്തിന് പ്രാധാന്യമുണ്ടെന്ന് പറഞ്ഞത്.

രതിമൂർച്ഛ, വൈകാരികബന്ധം, പങ്കാളികൾ തമ്മിലുള്ള രസതന്ത്രം എന്നിവയാണ് ഏറ്റവും ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തിന്റെ ചേരുവകൾ എന്നാണ് ഭൂരിപക്ഷം പേരും അവകാശപ്പെട്ടത്. പുരുഷന്മാർ കൂടുതലും രതിമൂർച്ഛ ആവശ്യമാനെന്ന് പറഞ്ഞപ്പൊൾ സ്ത്രീകൾ കൂടുതൽ താത്പര്യം കാട്ടിയത് വൈകാരിക ബന്ധത്തിനായിരുന്നു എന്നതും ശ്രദ്ധേയമായി.