- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ മലയാളികൾക്കും സന്തോഷിക്കാം; ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികളെയും ഉൾപ്പെടുത്തും; പദ്ധതി 2016 മുതൽ പ്രാബല്യത്തിൽ
ദോഹ:ഖത്തറിലെ ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സെഹയിൽ പ്രവാസികളെയും ഉൾപ്പെടുത്തുന്നു. ഇൻഷൂറൻസ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് രാജ്യത്ത് താമസക്കാരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തുത്താൻ തീരുമാനിച്ചത്. 2016 മുതൽ ഇത് നടപ്പിലാക്കുമെന്ന് ഖത്തർ ആരോഗ്യമന്ത്രി ഡോ അബ്ദുൽ ബിൻ ഖാലിദ് അൽ ഖഹ്താനി വ്യക്തമാക്കി. തൊഴിൽ ദാതാക്കളിൽ നിന്നാണ് ഇൻഷ്വറ
ദോഹ:ഖത്തറിലെ ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ സെഹയിൽ പ്രവാസികളെയും ഉൾപ്പെടുത്തുന്നു. ഇൻഷൂറൻസ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് രാജ്യത്ത് താമസക്കാരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തുത്താൻ തീരുമാനിച്ചത്. 2016 മുതൽ ഇത് നടപ്പിലാക്കുമെന്ന് ഖത്തർ ആരോഗ്യമന്ത്രി ഡോ അബ്ദുൽ ബിൻ ഖാലിദ് അൽ ഖഹ്താനി വ്യക്തമാക്കി.
തൊഴിൽ ദാതാക്കളിൽ നിന്നാണ് ഇൻഷ്വറൻസിന്റെ പ്രീമിയം ഈടാക്കുക. പ്രീമിയം തുക തൊഴിലാളികളുടെ ശമ്പളത്തിൽനിന്നോ മറ്റ് ആനുകൂല്യങ്ങളിൽ നിന്നോ ഈടാക്കാൻ പാടില്ലെന്നും ഖത്തർ ആരോഗ്യമന്ത്രി അറിയിച്ചു.
നേരത്തെ രണ്ടു ഘട്ടങ്ങളിലായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒറ്റ തവണയായി 2016ൽതന്നെ പദ്ധതി പൂർണ രൂപത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വിദേശ തൊഴിലാളികളെ തൊഴിലിന്റെ അടിസ്ഥാനത്തിൽ മൂന്നായി തരം തരിച്ച് വിവിധ തരത്തിലുള്ള ഇൻഷുറൻസ് പദ്ധതികളാണ് ആവിഷ്‌ക്കരിക്കുക. ഇവർക്കുള്ള ഇൻഷുറൻസ് പ്രീമിയം തൊഴിൽദാതാക്കാളായ കമ്പനികളും വ്യക്തികളും അടക്കണമെന്നും ഇത് തൊഴിലാളികളുടെ ശമ്പളത്തിൽനിന്നോ മറ്റ് ആനുകൂല്യങ്ങളിൽനിന്നോ ഈടാക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ഹെൽത്ത് കാർഡുള്ള വിദേശികൾക്ക് പരിമിതമായ ആരോഗ്യ ചികിത്സാ സേവനങ്ങൾ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്നുണ്ടെങ്കിലും അസുഖമുണ്ടായാൽ ഭൂരിഭാഗം വിദേശികളും സ്വകാര്യ ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നത്. തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷൂറൻസ്
നിർബന്ധമാക്കുന്നതോടെ വിദേശ തൊഴിലാളികളുടെ ചികിൽസാ ചെലവ് ഇൻഷൂറൻസ് കമ്പനികൾ വഹിക്കേണ്ടി വരും.
വൈറ്റ് കോളർ, ബ്ലുകോളർ, ഗാർഹിക തൊഴിലാളികൾ എന്നിങ്ങനെ മൂന്നായി തരം തരിച്ചാണ് വിദേശ തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് നടപ്പിലാക്കുക. വിദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാകുന്നതോടെ സന്ദർശക വിസയിലെത്തുന്നവർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ബാധകമായിരിക്കും. എന്നാൽ അവശ്യ സർവീസുകൾ മാത്രമേ ഇവർക്ക് ലഭിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രാജ്യത്തെ സ്വകാര്യ ഇൻഷൂറൻൻസ് കമ്പനികൾ വഴിയാണ് ആരോഗ്യ ഇൻഷുറസ് പദ്ധതികൾ നടപ്പിലാക്കുക.വിദേശ തൊഴിലാളികളിൽ നല്ലൊരു ശതമാനവും സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നന്നതിനാൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി പരിശോധിക്കും. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ സെഹ എന്ന പേരിൽ സ്വദേശികൾക്ക് മാത്രമാണ് രാജ്യത്ത് ഇൻഷൂറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്