- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്കായുള്ള ആശുപത്രിയിൽ ഓരോ സന്ദർശനത്തിനും ഫീസ് നൽകേണ്ടതില്ല; വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടച്ചാൽ ചികിത്സ സൗജന്യം
കുവൈത്ത്: രാജ്യത്ത് വിദേശികൾക്കായി തുടങ്ങുന്ന ഇൻഷുറൻസ് ആശുപത്രിയിൽ ഓരോ സന്ദർശനത്തിനും ഫീസ് നൽകേണ്ടതില്ലെന്ന് റിപ്പോർട്ട്. വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടച്ചുകഴിഞ്ഞാൽ ചികിത്സ പൂർണമായും സൗജന്യമായിരിക്കും. 2018 ജനുവരിയിൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുന്ന ഇൻഷുറൻസ് ആശുപത്രി 2020 പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഫർവാനിയയിലും ദജീജിലും രണ്ട് ഹെൽത്ത് സന്റെറുകളാണ് തുറക്കുക. നിലവിൽ 50 ദീനാർ ഉള്ള പ്രീമിയം ആശുപത്രി പൂർണതോതിൽ പ്രവർത്തന സജ്ജമാവുന്നതോടെ 130 ദീനാറായി ഉയരും. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽവരിക. അഹ്മദി, ഫർവാനിയ, ജഹ്‌റ എന്നിവിടങ്ങളിലാണ് ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനം ആരംഭിക്കുക. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികം വരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിന്റെ പ്രയോജകരായി മാറും. ഇതോടെ, സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇപ്പോൾ അനുഭവപ്പെടുന
കുവൈത്ത്: രാജ്യത്ത് വിദേശികൾക്കായി തുടങ്ങുന്ന ഇൻഷുറൻസ് ആശുപത്രിയിൽ ഓരോ സന്ദർശനത്തിനും ഫീസ് നൽകേണ്ടതില്ലെന്ന് റിപ്പോർട്ട്. വാർഷിക ആരോഗ്യ ഇൻഷുറൻസ് പ്രീമിയം മുൻകൂറായി അടച്ചുകഴിഞ്ഞാൽ ചികിത്സ പൂർണമായും സൗജന്യമായിരിക്കും.
2018 ജനുവരിയിൽ ഭാഗികമായി പ്രവർത്തനമാരംഭിക്കുന്ന ഇൻഷുറൻസ് ആശുപത്രി 2020 പൂർത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. തുടക്കത്തിൽ ഫർവാനിയയിലും ദജീജിലും രണ്ട് ഹെൽത്ത് സന്റെറുകളാണ് തുറക്കുക. നിലവിൽ 50 ദീനാർ ഉള്ള പ്രീമിയം ആശുപത്രി പൂർണതോതിൽ പ്രവർത്തന സജ്ജമാവുന്നതോടെ 130 ദീനാറായി ഉയരും.
ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളുമാണ് നിലവിൽവരിക. അഹ്മദി, ഫർവാനിയ, ജഹ്‌റ എന്നിവിടങ്ങളിലാണ് ഇൻഷുറൻസ് ആശുപത്രികൾ പ്രവർത്തനം ആരംഭിക്കുക.
മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികം വരുന്ന വിദേശികളും അവരുടെ കുടുംബവും ഇതിന്റെ പ്രയോജകരായി മാറും. ഇതോടെ, സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് ഇല്ലാതായേക്കും.