മനാമ: വിദേശികൾക്കുള്ള ഹെൽത്ത് കെയർ സർവീസുകൾക്ക് കൂടുതൽ ഫീസ് ഈടാക്കാൻ നീക്കം. പബ്ലിക് ഹോസ്പിറ്റലുകളിലും ഹെൽത്ത് സെന്ററുകളിലും വിദേശികൾ ഇനി മുതൽ നാലു ദിനാർ അധികം നൽകേണ്ടി വരും. സർക്കാർ ആശുപത്രികളിൽ വിദേശികൾക്കുള്ള ഹെൽത്ത് കെയർ സർവീസുകൾക്കുള്ള ഫീസ് ഏഴ് ദിനാറായി വർധിപ്പിക്കാനാണ് തീരുമാനം. നിലവിൽ ഇത് മൂന്നു ദിനാറാണ്.

ഫീസ് വർധന മാത്രമല്ല, ഇവിടങ്ങളിലെ ഫാർമസികളിൽ നിന്ന് നോൺ ബഹ്‌റിനി രോഗികൾക്ക് മരുന്നുകൾ വിതരണം ചെയ്യില്ല. ഇവർ സ്വകാര്യ ഫാർമസികളിൽ നിന്ന് മരുന്നു വാങ്ങേണ്ടി വരും. ഹെൽത്ത് മിനിസ്റ്റർക്ക് ഫിനാൻഷ്യൽ അഫേഴ്‌സ് ആൻഡ് റേഷനലൈസിങ് എക്‌സ്‌പെൻഡിച്ചർ മിനിസ്റ്റീരിയൽ കമ്മിറ്റി അയച്ച നിർദേശത്തിലാണ് വിദേശികൾക്കുള്ള ഹെൽത്ത് കെയർ ഫീസ് വർധനയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. വിദേശികൾക്കുള്ള മെഡിക്കൽ, ഡെന്റൽ കൺസൾട്ടൻസി ചാർജുകൾ ഏഴു ദിനാറായി വർധിപ്പിക്കാനാണ് കമ്മിറ്റി ശുപാർശ നൽകിയിരിക്കുന്നത്.