കൊച്ചി: ഇന്ത്യയിലെ ആരോഗ്യ മേഖലയുടെ ഭാവി സുരക്ഷിതമാണെന്നാണ് കുറഞ്ഞ ശിശുമരണ നിരക്കുകളും പ്രസവമരണ നിരക്കുകളും ഉയർന്ന ജീവിതകാലയളവും സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ വിപുലമായ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ഉയർത്തുവാൻ ഗവണ്മെന്റും വിദേശ കമ്പനികളും പല നിക്ഷേപങ്ങളും നടത്തുന്നുണ്ട്. ഗ്രാമീണ നഗരചികിത്സാ സമ്പ്രദായങ്ങളിലുള്ള അസമത്വം ഇല്ലാതാക്കിയതിലൂടെ ഇന്ത്യയിലെ പ്രധാന വരുമാന മാർഗവും കൂടൂതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമായ മേഖലയായി ആരോഗ്യം.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾക്കും വളർച്ചയും സുഗമമാക്കുവാൻ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഐ.ഡി.ഇ കൺസൾറ്റിങ്ങ് സർവീസസ് അഞ്ചാമത് എഡിഷൻ ഹെൽത്‌സ്‌കേപ്പ് സമ്മിറ്റ് 2017 നവംബർ 30 മുതൽ ഡിസംബർ ഒന്ന് വരെ നടത്തും.

പ്രമുഖ ഹോസ്പിറ്റൽ ഉടമകൾ, ഹെൽത്‌കെയർ ആർകിടെക്റ്റുകൾ, വ്യവസായ വിദഗ്ദർ സേവന ദാതാക്കൾ എന്നിവരടങ്ങുന്ന നെറ്റ്‌വർക്കിങ്ങ് പ്രവർത്തനങ്ങളും മുഖാമുഖങ്ങളുമാണ് അഞ്ചാം പതിപ്പിൽ ഉൾപ്പെടുത്തുക.  2016ലെ ഹെല്ത്ത്‌സ്‌കേപ്പ് സമ്മിറ്റിൽ 116 പ്രതിനിധികളും 46 വിതരണ കമ്പനികളും ഒത്തുകൂടിയിരുന്നു.

കൂടാതെ 900ൽ പരം മുഖാമുഖ മീറ്റിങ്ങുകളും നടന്നിരുന്നു. ഞങ്ങളുടെ ഈ വ്യത്യസ്ത ഫോർമ്മാറ്റിലുടെ ഇവോൾവ് ആർക്കിടെക്റ്റ്, ഹോളിക്രോസ്സ് ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾക്ക് നിരവധി വിതരണക്കാരെയും കരാറുകളും ലഭിച്ചു എന്ന് ഐ ഡി ഇ ഡയറക്ടർഗണേശ് ബാബു പറഞ്ഞു.