നെഞ്ചെരിച്ചിൽ പലരിലും കണ്ടു വരാറുള്ള പ്രശ്‌നമാണ്. നിസ്സാരമെന്ന് തോന്നുമെങ്കിലും ശരീരത്തെ വല്ലാതെ തളത്തി കളയുന്ന ഒരവസ്ഥയാണിത്. നിരവധി വൈറ്റമിൻ ഗുളികകൾ നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. വൈറ്റമിൻ ബി 6 അതിൽ പ്രധാനമായ ഒന്നാണ്. ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജം സംഭരിക്കാൻ സഹായിക്കുന്നതുമായ ഒന്നാണിത്. ഇത് നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്.

കൂടാതെ ശരീരത്തിലെ ബ്ലഡ് സർക്കുലേഷൻ വർദ്്ധിപ്പിക്കുന്നതിന് സഹായിക്കുന്ന അമിനോ ആസിഡ് ആയ അർജീനിയനും നെഞ്ചെരിച്ചിലിന് കാരണമാകുന്നു. എന്നാൽ നെഞ്ചെരിച്ചിലിന് ചികിത്സ നടത്തുന്നതിലും ഭേദം ഈ മരുന്നുകൾ മാറ്റി മറ്റൊന്ന് ഉപയോഗിക്കുന്നതാവും നല്ലത്. ഇവയ്ക്ക് പുറമേ അയണും സിങ്കും അടങ്ങിയ മറ്റു ചില ഗുളികകൾ വയറിനെ പ്രതിസന്ധിയിലാക്കാറുണ്ട്. എന്നാൽ ഇവ നെഞ്ചെരിച്ചിലുണ്ടാക്കാറില്ല.

നെഞ്ചെരിച്ചിലിൽ നിന്ന് എങ്ങിനെ രക്ഷപ്പെടാം
ച്യൂയിംഗം ഉപയോഗിക്കുന്നത്്ഒരു പരിധിവരെ ഇതിന് പരിഹാരമാവാറുണ്ട്. ഇത് ഉമ്മിനീർ ഉത്പാദനം വർദ്ധിപ്പിക്കുകയും വയറിലെ ആസിഡിനെ നേർപ്പിക്കുകയും ചെയ്യുന്നു. സോഡയുടെ ബൈക്കാർബണേറ്റുകളും പരിഹാരമായി ഉപയോഗിക്കാം. ഇവ ആൽക്കലൈനുകൾ ആതിനാൽ വയറിലെ ആസിഡിനെ വീര്യം കുറയ്ക്കാൻ സഹായിക്കും.

ഒരു ഗ്ലാസ് വെള്ളത്തിൽ കാൽ ടീസ്പൂണോ അര ടീസ്പൂണോ ഇവ ഒഴിച്ച് കുടിക്കുന്നത് നല്ലതാണ്. ദിവസവും നാലു തവണ ഇത് കഴിക്കാം. വളരെ കുറച്ച് കഴിക്കുന്നതും സ്‌പൈസി ആയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും നാരങ്ങ പോലുള്ള സിട്രസ് ഫ്രൂട്‌സും ഒഴിവാക്കുന്നതും അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നെഞ്ചെരിച്ചിൽ തടയാൻ സഹായിക്കും.