കൊച്ചി: ലോക ഹ്യദയദിനാചരണത്തിന്റെ ഭാഗമായി അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിന്റേയും, പെരുമ്പാവൂർ ഐഎംഎയുടേയും, ലയൺസ് ക്ലബ്ബിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ 29നു ചൊവ്വാഴ്‌ച്ച പെരുമ്പാവൂർ വട്ടേക്കാട്ടുപടി വി എംജെ ഹാളിൽ വച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ ഹ്യദയപരിശോധന ക്യാമ്പ് നടത്തും.

ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും പുകവലി, പാൻ ഇവയുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നതിനും ബോധവൽക്കരണ ക്ലാസുകൾ നടത്തും. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ, നഴ്‌സസ്, പാരാമെഡിക്കൽ സ്റ്റാഫുകൾ, മെഡിക്കൽ സോഷ്യൽ വർക്കേഴ്‌സ് എന്നിവരും ക്യാമ്പിൽ പങ്കെടുക്കും.