- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മേ..അമ്മേ സഹായിക്കണേ എന്നുള്ള കുഞ്ഞിന്റെ നിലവിളി കേട്ടപ്പോൾ ഒന്നും ചെയ്യാനാവാതെ നിസ്സഹായയായി അമ്മ; തന്നെ അമ്മ തല്ലിയെന്ന് പരാതി പറഞ്ഞപ്പോൾ കുട്ടി ഓർത്തില്ല പൊലീസ് മാമന്മാർ കൂട്ടിക്കൊണ്ടുപോകുമെന്ന്; ലണ്ടനിൽ കെയർഹോമിൽ നിന്ന് ഒളിച്ചോടി വീട്ടിലെത്തിയ കുട്ടിയെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന രംഗം മലയാളികൾക്കും പാഠം
ലണ്ടൻ: ആ നിലവിളി കാതു പൊട്ടിക്കുന്നതായിരുന്നു. അമ്മേ അമ്മേ എന്നു വിളിച്ചുള്ള ആ കുഞ്ഞിന്റെ ദയനീയമായ നിലവിളി. അമ്മേ സഹായിക്കണേ എന്നു പറഞ്ഞു കുഞ്ഞു കരഞ്ഞ് പറഞ്ഞപ്പോഴും ആ അമ്മക്ക് പരമാവധി ചെയ്യാൻ സാധിക്കുന്നത് ഹൃദയം ഇല്ലാത്ത ആ നിയമം നടപ്പിലാക്കലിന്റെ വീഡിയോ പകർത്താൻ മാത്രം ആയിരുന്നു. ലണ്ടനിലെ ഒരു ആഫ്രിക്കൻ വംശജയായ വീട്ടമ്മ നേരിട്ട പ്രതിസന്ധിയുടെ നേർസാക്ഷ്യങ്ങൾ യുകെയിൽ താമസിക്കുന്ന ഓരോ മലയാളി കുടുംബത്തിനും പാഠമാണ്. മക്കളെ മറക്കാതെ ഈ വീഡിയോ കാണിക്കുകയും അതിൽ നിന്നും മക്കൾ മാത്രമല്ല മാതാപിതാക്കളും പാഠം പഠിക്കുകയും ചെയ്യണം. ഇവിടെ ആരാണ് ശരി ആരാണ് തെറ്റ് എന്ന ചോദ്യം ബാക്കിയാവുകയാണ്. അമ്മ തല്ലി എന്നു പറഞ്ഞാൽ കുഞ്ഞിനെ ആ അമ്മയിൽ നിന്നും മാറ്റി പാർപ്പിക്കാൻ മാത്രം പൊലീസിന് സാധിക്കൂ. വെറുതെ ഒരു വാശിക്ക് പറഞ്ഞതാവും കുഞ്ഞ്. അമ്മയുടെ അടുത്തു നിന്നും മാറി സോഷ്യൽ സർവീസിന്റെയും ഫോസ്റ്റർ കെയററുമാരുടെയും അടുത്തു ചെല്ലുമ്പോൾ മാത്രമാണ് കുഞ്ഞ് താൻ എത്തിച്ചേർന്നിരിക്കുന്ന ദുരന്തത്തിന്റെ ആഴം അറിയുന്നത്. അപ്പോഴേക്കു
ലണ്ടൻ: ആ നിലവിളി കാതു പൊട്ടിക്കുന്നതായിരുന്നു. അമ്മേ അമ്മേ എന്നു വിളിച്ചുള്ള ആ കുഞ്ഞിന്റെ ദയനീയമായ നിലവിളി. അമ്മേ സഹായിക്കണേ എന്നു പറഞ്ഞു കുഞ്ഞു കരഞ്ഞ് പറഞ്ഞപ്പോഴും ആ അമ്മക്ക് പരമാവധി ചെയ്യാൻ സാധിക്കുന്നത് ഹൃദയം ഇല്ലാത്ത ആ നിയമം നടപ്പിലാക്കലിന്റെ വീഡിയോ പകർത്താൻ മാത്രം ആയിരുന്നു.
ലണ്ടനിലെ ഒരു ആഫ്രിക്കൻ വംശജയായ വീട്ടമ്മ നേരിട്ട പ്രതിസന്ധിയുടെ നേർസാക്ഷ്യങ്ങൾ യുകെയിൽ താമസിക്കുന്ന ഓരോ മലയാളി കുടുംബത്തിനും പാഠമാണ്. മക്കളെ മറക്കാതെ ഈ വീഡിയോ കാണിക്കുകയും അതിൽ നിന്നും മക്കൾ മാത്രമല്ല മാതാപിതാക്കളും പാഠം പഠിക്കുകയും ചെയ്യണം.
ഇവിടെ ആരാണ് ശരി ആരാണ് തെറ്റ് എന്ന ചോദ്യം ബാക്കിയാവുകയാണ്. അമ്മ തല്ലി എന്നു പറഞ്ഞാൽ കുഞ്ഞിനെ ആ അമ്മയിൽ നിന്നും മാറ്റി പാർപ്പിക്കാൻ മാത്രം പൊലീസിന് സാധിക്കൂ. വെറുതെ ഒരു വാശിക്ക് പറഞ്ഞതാവും കുഞ്ഞ്. അമ്മയുടെ അടുത്തു നിന്നും മാറി സോഷ്യൽ സർവീസിന്റെയും ഫോസ്റ്റർ കെയററുമാരുടെയും അടുത്തു ചെല്ലുമ്പോൾ മാത്രമാണ് കുഞ്ഞ് താൻ എത്തിച്ചേർന്നിരിക്കുന്ന ദുരന്തത്തിന്റെ ആഴം അറിയുന്നത്. അപ്പോഴേക്കും കോടതിയുടെ ഇടപെടൽ ഉണ്ടായി കഴിഞ്ഞു കാണും. എല്ലായിടത്തും സംഭവിക്കുന്നത് ഒന്നും പറയാനാവാതെ ആ കുഞ്ഞ് സഹിക്കുക മാത്രമാണ്. ഇവിടെ ഒളിച്ചോടി വീട്ടിൽ എത്താനുള്ള തന്റേടം ആ കുഞ്ഞ് കാണിച്ചതുകൊണ്ട് ഇത്രയും സംഭവിച്ചു എന്നു മാത്രം.
കോടതിയുടെ ഉത്തരവ് നടപ്പിലാക്കാതിരിക്കാൻ പൊലീസിന് കഴിയില്ല. അതേ സമയം കുഞ്ഞിനോട് പൊലീസിനൊപ്പം പോകൂ എന്നു പറയേണ്ട ബാധ്യത അമ്മക്കില്ല. ഈ നിസ്സഹായതയാണ് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടത്. കുഞ്ഞുങ്ങൾക്കു കാണിച്ചു കൊടുത്തു പറഞ്ഞു കൊടുക്കേണ്ടത് തമാശക്ക് പൊലീസിനെ വിളിച്ചാൽ എന്തു സംഭവിക്കും എന്നതു തന്നെയാണ്.
നിങ്ങൾ സ്വയം മനസ്സിലാക്കേണ്ടത് മക്കളെ തല്ലാൻ ശ്രമിച്ചാൽ എന്തു സംഭവിക്കും എന്നതാണ്. ഇതു ബ്രിട്ടനാണ് ഇവിടെ ചില നിയമങ്ങൾ ഉണ്ട്. നിയമത്തിന് കണ്ണും കാതും മനസാക്ഷിയുമില്ല. എഴുതി വച്ചിരിക്കുന്ന വാക്കുകൾ മാത്രമേയുള്ളൂ. അതുകൊണ്ട് നിയമം പാലിക്കുക. അതു നിങ്ങൾക്ക് സ്ഥിരപ്പെട്ടാലും ഇല്ലെങ്കിലും. അല്ലെങ്കിൽ ഈ ദുരന്തം നാളെ തേടി എത്തുന്നത് നിങ്ങളുടെ വീട്ടിൽ ആകും.
അമ്മ തന്നെ നിരന്തരം തല്ലുന്നുവെന്ന ഈ ആൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു പൊലീസ് വന്ന് ഈ കുട്ടിയെ കെയർഹോമിലേക്ക് മാറ്റിയത്. എന്നാൽ അവിടെ അമ്മയെ കാണാതെ നിൽക്കാൻ സാധിക്കാതെ ഹൃദയമുരുകിയിരുന്ന അവൻ കെയർഹോമിൽ നിന്നും വീട്ടിലേക്ക് ആരും കാണാതെ ഒളിച്ചോടി വീട്ടിലേക്ക് തന്നെ എത്തിയെന്നാണ് റിപ്പോർട്ട്. തുടർന്ന് കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് അവനെ ബലം പ്രയോഗിച്ച് കെയർഹോമിലേക്ക് തന്നെ പിടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
വനിതാ പൊലീസുകാരും പുരുഷ പൊലീസും വീടിനുള്ളിലെത്തിയിട്ടും കുട്ടി അവർക്കൊപ്പം പോവാൻ തയ്യാറാവാതെ അമ്മയ്ക്കൊപ്പം പതുങ്ങിയിരിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ വാക്കാൽ എത്ര നിർബന്ധിച്ചിട്ടും കുട്ടി വഴങ്ങാത്തതിനാൽ അവർ ബലം പ്രയോഗിച്ച് കുട്ടിയെ അമ്മയുടെ അടുത്തു നിന്നും പിടിച്ച് വലിച്ച് പുറത്തിറക്കി സ്റ്റെയർകേസിറക്കി പുറത്തേക്ക് കൊണ്ട് പോവുകയാണ് ചെയ്യുന്നത്. ഇതിനിടെ കുട്ടി അതിദയനീയമായി തന്നെ രക്ഷിക്കാൻ അമ്മയോട് കരഞ്ഞ് പറയുകയാണ്. കുട്ടിയുടെ അമ്മയും പൊലീസുകാരും തമ്മിൽ രൂക്ഷമായ രീതിയിൽ വാഗ്വാദം നടക്കുന്നുമുണ്ട്.
ആ വേളയിൽ അമ്മേ സഹായിക്കണേ എന്ന് പറഞ്ഞുള്ള ഈ കുഞ്ഞിന്റെ നിലവിളി ഏത് കഠിനഹൃദയനെയും കരയിപ്പിക്കുമെന്ന് ഉറപ്പാണ്. ഈ നിലവിളി കേൾക്കാതെ ബാലസംരക്ഷണത്തിന് വേണ്ടി എന്ത് നിയമം നടപ്പിലാക്കിയിട്ടും എന്തുകാര്യം? എന്ന ചോദ്യം ഈ വീഡിയോ കാണുന്ന ആരുടെ മനസിലും ഉയരുമെന്നുറപ്പാണ്.
എന്നാൽ നിയമം നടപ്പിലാക്കുകയെന്നത് മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന നിയമപാലകർ അമ്മയിൽ നിന്നും ആ മകനെ പറിച്ചെടുത്തുകൊണ്ടു പോവുകയാണ് ചെയ്യുന്നത്. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള വികൃതികളും കുറുമ്പുകളും അനുവദിച്ച് കൊടുക്കുന്നതോടൊപ്പം അവരെ നേരായ വഴിക്ക് നയിക്കുന്നതിനായി അൽപം തല്ലലും വേദനയാക്കലുമൊക്കെ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ രക്ഷിതാക്കളും ആഫ്രിക്കക്കാരും അനുവർത്തിക്കുന്നത് പതിവാണ്.
എന്നാൽ യുകെയിൽ താമസിക്കുമ്പോൾ ഇത്തരത്തിൽ ഗുണദോഷിക്കാനെന്ന പേരിൽ പോലും സ്വന്തം കുട്ടികളെ തല്ലുന്നതിന് മുമ്പ് അൽപമൊന്ന് ആലോചിക്കുന്നത് നന്നായിരിക്കും. കുട്ടികൾ തങ്ങൾക്ക് വേദനയായ ദേഷ്യത്തിൽ ഈ വിവരം സഹപാഠികളോടോ അല്ലെങ്കിൽ ടീച്ചേഴ്‌സിനോടോ വെളിപ്പെടുത്തിയാൽ പോലും ഇത് സോഷ്യൽ സർവീസുകാരുടെ ചെവിട്ടിലെത്തുകയും നിങ്ങളുടെ കുട്ടിയെ അവർ സംരക്ഷിക്കാനായി ബലം പ്രയോഗിച്ച് കൊണ്ട് പോയെന്നും വരാം.
അവിടെ എത്തുന്ന കുട്ടികൾ തുടർന്ന് അച്ഛനമ്മമാരെ കാണാതെ വിഷമിക്കുകയും കുറച്ച് തല്ല് കിട്ടിയാലും മാതാപിതാക്കളുടെ കൂടെ വീട്ടിൽ നിൽക്കുന്നതായിരുന്നു നല്ലതെന്ന് തിരിച്ചറിയുകയും ചെയ്യും. എന്നാൽ അപ്പോഴേക്കും സമയം വൈകിയുമിരിക്കും. അതായത് ഈ വീഡിയോ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കുട്ടികളെ സംബന്ധിച്ചിടത്തോളവും വളരെ അധികം പാഠങ്ങൾ ഉൾക്കൊള്ളേണ്ട ഒന്നാണെന്ന് സാരം.