- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടിക്കാൻ വരുന്ന പാമ്പിന്റെ മുമ്പിൽ ഡാൻസ് കളിച്ചും കയ്യിലെടുത്തും പയ്യൻസിന്റെ കിടിലൻ പ്രകടനം; ഇന്തോനേഷ്യയിലെ കുട്ടി വാവാ സുരേഷിന്റെ പ്രകടനം കണ്ടാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോകും
ഇതാണ് ജൂനിയർവാവാ സുരേഷ്. എത്ര വലിയ ഭീകരൻ പാമ്പാണെങ്കിലും ഇവന് വെറും പുല്ലാണ്. പാമ്പാട്ടിക്ക് മുമ്പിൽ പാമ്പണ് ഡാൻസ് കളിക്കുന്നതെങ്കിൽ പാമ്പിന്റെ മുന്നിൽ നൃത്തം ചവിട്ടിയാണ് ഈ പയ്യൻസിന്റെ തകർപ്പൻ പ്രകടനം. പെരുമ്പാമ്പിനെ കണ്ട് ജനം പേടിച്ച് മാറി നിൽക്കുമ്പോൾ കിടിലൻ നൃത്ത ചുവടുകളുമായാണ് ഈ ചുണക്കുട്ടൻ പാമ്പിന് മുന്നിലേക്ക് എത്തുന്നത്. കൈകൾ ഉയർത്തി പാമ്പിന്റെ മുന്നിൽ ഡാൻസ് ചെയ്യുന്ന ഈ പയ്യന്റെ മുന്നിലേക്ക് ഒരു പ്രാവശ്യം പാമ്പ് ചീറ്റിക്കൊണ്ട് അടുക്കുന്നുമുണ്ട്. പുറകോട്ട് തെന്നി മാറുന്ന ഈ ചെറുക്കൻ പിന്നെയും പാമ്പിന് മുന്നിൽ തകർത്താടുകയാണ്. പക്ഷേ ഈ ജൂനിയർ വാവാ സുരേഷിനെ കാണണമെങ്കിൽ ഇന്തോനേഷ്യ വരെ പോകണമെന്ന് മാത്രം. പെരുമ്പാമ്പിനെ കണ്ട് പേടിച്ച് ഒരു വൻ ആൾക്കൂട്ടം തന്നെ കൂടിയെങ്കിലും ആരും മുന്നോട്ട് വരാൻ തയ്യാറായില്ല. പേടിച്ച് വലിയവർ പോലും മാറി നിൽക്കുമ്പോഴാണ് ഡാൻസ് കളിച്ച് ജൂനിയർ മൈക്കിൾ ജാക്‌സനെ പോലെ പയ്യൻസ് പാമ്പിന്റെ മുന്നിലേക്ക് എത്തുന്നത്. പാമ്പിനെ കണ്ടത് വലിയ സന്തോഷം ആയതു പോലെയാണ് പയ്യൻസിന്
ഇതാണ് ജൂനിയർവാവാ സുരേഷ്. എത്ര വലിയ ഭീകരൻ പാമ്പാണെങ്കിലും ഇവന് വെറും പുല്ലാണ്. പാമ്പാട്ടിക്ക് മുമ്പിൽ പാമ്പണ് ഡാൻസ് കളിക്കുന്നതെങ്കിൽ പാമ്പിന്റെ മുന്നിൽ നൃത്തം ചവിട്ടിയാണ് ഈ പയ്യൻസിന്റെ തകർപ്പൻ പ്രകടനം. പെരുമ്പാമ്പിനെ കണ്ട് ജനം പേടിച്ച് മാറി നിൽക്കുമ്പോൾ കിടിലൻ നൃത്ത ചുവടുകളുമായാണ് ഈ ചുണക്കുട്ടൻ പാമ്പിന് മുന്നിലേക്ക് എത്തുന്നത്.
കൈകൾ ഉയർത്തി പാമ്പിന്റെ മുന്നിൽ ഡാൻസ് ചെയ്യുന്ന ഈ പയ്യന്റെ മുന്നിലേക്ക് ഒരു പ്രാവശ്യം പാമ്പ് ചീറ്റിക്കൊണ്ട് അടുക്കുന്നുമുണ്ട്. പുറകോട്ട് തെന്നി മാറുന്ന ഈ ചെറുക്കൻ പിന്നെയും പാമ്പിന് മുന്നിൽ തകർത്താടുകയാണ്. പക്ഷേ ഈ ജൂനിയർ വാവാ സുരേഷിനെ കാണണമെങ്കിൽ ഇന്തോനേഷ്യ വരെ പോകണമെന്ന് മാത്രം. പെരുമ്പാമ്പിനെ കണ്ട് പേടിച്ച് ഒരു വൻ ആൾക്കൂട്ടം തന്നെ കൂടിയെങ്കിലും ആരും മുന്നോട്ട് വരാൻ തയ്യാറായില്ല. പേടിച്ച് വലിയവർ പോലും മാറി നിൽക്കുമ്പോഴാണ് ഡാൻസ് കളിച്ച് ജൂനിയർ മൈക്കിൾ ജാക്‌സനെ പോലെ പയ്യൻസ് പാമ്പിന്റെ മുന്നിലേക്ക് എത്തുന്നത്.
പാമ്പിനെ കണ്ടത് വലിയ സന്തോഷം ആയതു പോലെയാണ് പയ്യൻസിന്റെ ഡാൻസ് പുരോഗമിക്കുന്നത്. ഡാൻസിന് ഒടുവിൽ പാമ്പിനെ എടുത്ത് പൊക്കുകയും ചെയ്യുന്നുണ്ട്. കയ്യിൽ ഒരു ഉറപോലുമില്ലാതെ പാമ്പിന്റെ വായിൽ കയ്യിട്ട് മലർത്തി പിടിക്കാനും പയ്യന്റെ പ്രകടനം കണ്ടാൽ ആരും മൂക്കത്ത് വിരൽവെച്ച് പോകും.
ചെക്കൻ പാമ്പിനെ എടുത്ത് പൊക്കിയ ശേഷമാണ് മറ്റൊരാൾ ധൈര്യപൂർവ്വം മുന്നോട്ട് അടുക്കുന്നത്. വീണ്ടും പാമ്പിനെ റോഡിലേക്ക് ഇടുകയും ഡാൻസ് പുരോഗമിക്കുകയും ചെയ്യുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇന്തോനേഷ്യയിൽ എവിടെ നിന്നോ ഷൂട്ട് ചെയ്തതാണ്.