- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഹാർട്ട് വാക്കിൽ പങ്കെടുത്ത് ഹ്യൂസ്റ്റനിലെ ഇന്ത്യൻ നഴ്‌സസ് അസ്സോസിയേഷനും
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്‌സസ് അസ്സോസിയേഷൻ രാജ്യവ്യാപകമായി അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ സംഘടിപ്പിച്ച ഹാർട്ട് വാക്കിൽ സംബന്ധിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ നിവാരണത്തിനും ചികിൽസക്കും റിസർച്ചിനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അമേരിക്കയിലെ ഒരു പ്രമുഖ മെഡിക്കൽ സംഘടനയാണ് അമേരിക്കൻ ഹാർട
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്‌സസ് അസ്സോസിയേഷൻ രാജ്യവ്യാപകമായി അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ സംഘടിപ്പിച്ച ഹാർട്ട് വാക്കിൽ സംബന്ധിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ നിവാരണത്തിനും ചികിൽസക്കും റിസർച്ചിനും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അമേരിക്കയിലെ ഒരു പ്രമുഖ മെഡിക്കൽ സംഘടനയാണ് അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ. അമേരിക്കൻ ഹാർട്ട് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന വാക്കത്തോൺ തുടങ്ങിയ നടപ്പ് വ്യായാമ പരിപാടികളിൽ അനേകായിരങ്ങൾ പങ്കെടുക്കാറുണ്ട്.
ഹൃദയാരോഗ്യത്തിന്റെ പുഷ്ടിക്കും വളർച്ചക്കും മാത്രമല്ല ഒരു മാനസികോല്ലാസം എന്ന രീതിയിലും ഈ സംഘടിതമായ വാക്കത്തോൺ ഏവരേയും ആകർഷിക്കുന്നു. ഇക്കൊല്ലം ഹ്യൂസ്റ്റനിൽ നടത്തിയ ഹാർട്ട് വാക്കിൽ ഇന്ത്യൻ നഴ്‌സസ് അസ്സോസിയേഷൻ അംഗങ്ങളും ഭാരവാഹികളും സജീവമായി പങ്കെടുക്കുകയും അമേരിക്കൻ ഹാർട്ട് അസ്സേസിയേഷനായി ഫണ്ട് ശേഖരിക്കുകയും ചെയ്തു. ഇന്ത്യൻ നഴ്‌സസ് അസ്സോസിയേഷൻ ഭാരവാഹികളും പ്രവർത്തകരുമായ അക്കാമ്മ കല്ലേൽ, സാലി സാമുവൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നഴ്‌സസിനൊപ്പെം അവരുടെ കുടുംബാംഗങ്ങളും ഈ ആരോഗ്യദായകമായ മൈലുകൾ താണ്ടിയുള്ള നടപ്പിൽ പങ്കെടുത്തു.



