- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ഫാ. ഹാൻസ് പുതിയാകുളങ്ങരയ്ക്ക് ഊഷ്മള വരവേല്പ്
ലണ്ടൻ: ലണ്ടനിലെ സതക് അതിരൂപതയിലെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയുടെ പുതിയ ചാപ്ലെയിനായി നിയമിതനായ ഫാ. ഹാൻസ് പുതിയാകുളങ്ങരയ്ക്ക് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകി.നവംബർ അഞ്ചിനു വൈകുന്നേരം ഹീത്രു വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഫാ. ഹാൻസിനു യുകെ നാഷണൽ കോ-ഓർഡിനേറ്റർ റവ. ഡോ. തോമസ് പാറയടിയിൽ, ഫാ. ജോർജ് മാമ്പിള്ളിൽ, അതിരൂപതയ
ലണ്ടൻ: ലണ്ടനിലെ സതക് അതിരൂപതയിലെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയുടെ പുതിയ ചാപ്ലെയിനായി നിയമിതനായ ഫാ. ഹാൻസ് പുതിയാകുളങ്ങരയ്ക്ക് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകി.
നവംബർ അഞ്ചിനു വൈകുന്നേരം ഹീത്രു വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഫാ. ഹാൻസിനു യുകെ നാഷണൽ കോ-ഓർഡിനേറ്റർ റവ. ഡോ. തോമസ് പാറയടിയിൽ, ഫാ. ജോർജ് മാമ്പിള്ളിൽ, അതിരൂപതയിൽ വിവിധ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ ചേർന്നു സ്വീകരിച്ചു.
സതക് അതിരൂപതയിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക ചാപ്ലയിനായിട്ടാണു നിയമനം. യുകെയിലെ ഏറ്റവും വലിയ രൂപതകളിൽ ഒന്നാണ് സതക്. ഇവിടെ 14 കുർബാന കേന്ദ്രങ്ങളിലായി 1500ഓളം സീറോ മലബാർ കുടുംബങ്ങളും വിശ്വാസ പരിശീലനം നേടുന്ന ആയിരത്തോളം കുട്ടികളുമുണ്ട്.
ഗൾഫ് നാടുകളിലും ഇന്ത്യയിലെ ഭോപ്പാലിലും സീറോ മലബാർ സഭയുടെ ഔദ്യോഗിക ചാപ്ലെയിനായി വർഷങ്ങളായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഫാ. ഹാൻസ് സീറോ മലബാർ സഭയുടെ പ്രവാസികാര്യ കമ്മീഷനാണു ചാപ്ലെയിനായി നിർദ്ദേശിച്ചത്.