ദോഹ; ഖത്തർ കനത്ത ചൂടിന്റെ പിടിയലമർന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. രാജ്യത്തെ പല പ്രദേശങ്ങളിലും താപനില 48 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. ഷഹനിയാ, ബറ്റ്‌ന, കരണാ എന്നിവിടങ്ങളിലാണ് ഇന്നലെ കൂടിയ താപനില 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ദോഹ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ കൂടിയ താപനില 43 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞത് 30ഉം. റുവായിസിലാണ് ചൂട് കുറഞ്ഞുനിന്നത്. 35 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയ കൂടിയ താപനില

ദുഃഖാനിലും ഉംബാബിലും രേഖപ്പെടുത്തിയ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസായിരുന്നു. കൂടിയ താപനില 48 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

ചൂട് കൂടിയിരിക്കുമ്പോൾ സൂര്യപ്രകാശമേൽക്കാതെ ശ്രദ്ധിക്കണം. 15 മുതൽ രാജ്യത്ത് ഉച്ചവിശ്രമ നിയമം നിലവിൽ വന്നിട്ടുണ്ട്. ഉച്ചയ്ക്ക് പതിനൊന്നര മുതൽ മൂന്നു മണി വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനു വിലക്കുണ്ട്. ഓഗസ്റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമത്തിനു പ്രാബല്യമുണ്ടായിരിക്കുക