ന്തരീക്ഷത്തിൽ താപനില കുത്തനെ ഉയർന്നതോടെ മുന്നറിയിപ്പുമായി ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ. കടുത്ത ചൂടിൽ ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും വരുന്നത് തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണം കൂടുതൽ കഴിക്കുന്നതോടൊപ്പം സോഫ്റ്റ് ഡ്രിങ്കുകൾ ഒരിക്കലും ഉപയോഗിക്കരുതെന്നും ഹമദ് ജനറൽ ആശുപത്രിയിലെ എമർജൻസി വകുപ്പ് കൺസൾട്ടന്റ് ഡോ. എൽതയിബ് യൂസുഫ് പറഞ്ഞു. പ്രാതൽ ഒരിക്കലും ഒഴിവാക്കരുതെന്നും ദിവസവും കൂടുതൽ ജലപാനം ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ചൂട് കൂടിയതോടെ അടിയന്തിര വിഭാഗത്തൽ 685 കേസുകളാണ് വിവിധ രോഗങ്ങളാൽ രേഖപ്പെടുത്തിയതെന്നും ആരോഗ്യ രംഗത്തെ അധികൃതർ പറയുന്നു. അന്തരീക്ഷത്തിൽ താപനില കൂടുന്നതിനാൽ നിർജലീകരണം സംഭവിക്കാനിടയുണ്ടെന്നും അതിനാൽ കൂടുതൽ ജലം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ പോഷണമേറിയ ഭക്ഷ്യവിഭവങ്ങൾ അധികമായി കഴിക്കണമെന്നും കൂടുതൽ ഉപ്പ്, മധുരം എന്നിവ കലർന്ന ഭക്ഷണം, ഉയർന്ന ഫാറ്റി ഫുഡ് എന്നിവ ഒഴിവാക്കണമെന്നും ഇത് ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നുവെന്നും വൈറ്റ്‌ െബ്രഡ്, വൈറ്റ് റൈസ് പാസ്ട്രീസ്? തുടങ്ങിയ ഒഴിവാക്കണമെന്നും അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുന്നുവെന്നും ഭക്ഷണസാധനങ്ങൾ കഴിവതും റെഫ്രിജറേറ്ററിൽ സൂക്ഷിക്കണമെന്നും തുറന്നിടരുതെന്നും ഓർമ്മിപ്പിച്ചു.