വാഷിങ്ടൺ: യുനൈറ്റഡ് നാഷ്ൻസ് യു.എസ്. അംബാസിഡറായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്പോക് വുമൺ ഹെതർ നവർട്ടിനെ(48) നിയമിച്ചു.

.ഇന്ത്യൻ വംശജ നിക്കി ഹെയ്ലി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഹെതറിനെ നിയമിക്കുന്നത്. ഒക്ടോബറിൽ രാജ്ി പ്രഖ്യാപിച്ച നിക്കി ഹേലിയോട് ഡിസംബർ അവസാനം വരെ തുടരുന്നതിന് ട്രമ്പ് അഭ്യർത്ഥിച്ചിരുന്നു.

2017 ൽ ട്രമ്പ് ഭരണത്തിൽ ചേരുന്നതു വരെ ഗവൺമെന്റിലോ, ഫോറിൻ പോളിസിയോ വലിയ പരിചയമില്ലാതിരുന്ന ഇവർ ഫോക്സ് ന്യൂസ് ആങ്കർ ആയി പ്രവർത്തിച്ചിരുന്നു.
സ്റ്റേറ്റ് സെക്രട്ടറി മൈക്കിൾ പോംപിയോയുടെ വിശ്വാസം ആർജ്ജിക്കുവാൻ കഴിഞ്ഞ ഹെതറിന് ഇവാങ്ക ട്രമ്പുമായി അടുത്ത ബന്ധമുണ്ട്.

1970 ജനുവരി 27ന് ഇല്ലിനോയ്സ് റോക്ക് ഫോർഡിലായിരുന്നു ജനനം. മൗണ്ട് സെർമൺ സെമിനാരി, കൊളംബിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ സ്റ്റേറ്റ് ഫോർ പബ്ലിക് ഡിപ്ലോമസി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.