യൂറോപ്യൻ രാജ്യങ്ങൾ ചൂടിന്റെ പിടിയിൽ അമരുകയാണ്. മിക്ക രാജ്യങ്ങളിലും 38 ഡ്രിഗ്രി സെലഷ്യസിലധികമാണ് ചൂട് കടന്നുപൊകുന്നത്. ചൂടിനെ നേരിടാൻ ജനങ്ങൾ ബീച്ചുകളിലും യാത്രകളിലും അഭയം തേടുകയാണ്. ഫ്രാൻസിന്റെ മിക്ക പ്രദേശങ്ങളിലും അലേർട്ട് വരെ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കാലവസ്ഥാ വിഭാഗം കഴിഞ്ഞദിവസം ഫ്രാൻസിന്റെ 66 ഓളം ഇടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി വരെ ഉയരാമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും, 36 മുതൽ 38 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിരുന്നു.

സ്വിറ്റ്‌സർലന്റിലാവട്ടെ 2003 ന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ചൂടിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ മിക്കയിടങ്ങളിലും 30 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിടുത്തിയത്. അടുത്ത ആഴ്‌ച്ച വരെ ചൂട് തുടരുമെന്നും മുന്നറിയിപ്പുമുണ്ട്. 35 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് കരുതപ്പെടുന്നത്.

ചൂട് കൂടിയതൊടെ ജനങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ അധികൃതർ നല്കുന്നുണ്ട്. ചൂടു കൂടി നില്ക്കുന്ന സമയങ്ങളിൽ പുറത്തേക്ക് ഉള്ള യാത്ര ഒഴിവാക്കണമെന്നും രണ്ട് ലിറ്റർ വെള്ളം വരെ ഒരു ദിവസം കഴിക്കണമെന്നും നിർദ്ദേശം നല്കിയിട്ടുണ്ട്. മാത്രമല്ല ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണമെന്നാണ് ഡോക്ടർമാർ നല്കുന്ന നിർദ്ദേശം.