കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഉഷ്ണതരംഗത്തിൽ 65 പേർ മരിച്ചു.താപനില 108 ഡിഗ്രിയി(fahrenheit)ലധികം ഉയർന്നതോടെയാണ് കാര്യങ്ങൾ വഷളായത്. റമദാൻ മാസം തുടങ്ങിയതോടെ ലക്ഷക്കണക്കിന് വിശ്വാസികൾ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് വ്രതശുദ്ധിയോടെ കഴിയുകയാണ്. അതിനിടെയാണ് ഉഷ്ണതരംഗം ജനജീവിതത്തെ ബാധിച്ചത്.

അടുത്ത രണ്ടു-മൂന്ന് ദിവസത്തേക്ക് ശക്തമായ ചൂട് കറാച്ചിയിൽ അനുഭവപ്പെടുമെന്നാണ് പാക്കിസ്ഥാൻ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ചൂട് 44 ഡിഗ്ി സെൽഷ്യസിലധികം ഉയർന്നേക്കും. ഇതിനൊപ്പം പവർകട്ട് കൂടിയായതോടെ ജനം വലഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ