കേരളത്തിൽ അതിവേഗം വളർന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ അനേകം ലോക്കൽ സഭകൾ ഉള്ള സ്വർഗ്ഗീയ വിരുന്നിന്റെ (ഹെവൻലി ഫീസ്റ്റ്) ആദ്യത്തെ Curse Breaking (ശാപവിമുക്തി) ശുശ്രൂഷക്ക് ലണ്ടൻ നഗരത്തിൽ നടക്കുന്നു.ലണ്ടൻ പട്ടണത്തിൽ നടക്കുന്ന ഈ പ്രാർത്ഥനാ യോഗത്തിൽ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ), ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദർ) എന്നിവർ ശുശ്രൂഷിക്കുന്നു.

കേരളത്തിലെ കോട്ടയം നഗരത്തിൽ ഒരു ചെറിയ പ്രാർത്ഥനാ കൂട്ടമായി തങ്കു ബ്രദറിന്റെ ഭവനത്തിൽ ആരംഭിച്ച ഹെവൻലി ഫീസ്റ്റ് (സ്വർഗ്ഗീയ വിരുന്ന്) കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും അതിവേഗം വളരുന്ന സഭകളിൽ മുമ്പന്തിയിലാണ്. ദുബായ്, അബുദാബി, കുവൈറ്റ്, മസ്‌കറ്റ്, ദോഹ, ബഹ്റിൻ തുടങ്ങിയ പ്രധാന നഗരങ്ങളിൽ സ്വർഗ്ഗീയവിരുന്നിന്റെ സഭകൾ അതിവേഗം വളർന്നുകഴിഞ്ഞു. എല്ലാവർഷവും ഈ രാജ്യങ്ങളിൽ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിക്കാറുണ്ട്.

അമേരിക്കയിലെ പ്രധാന സഭയും ഹെവൻലി ഫീസ്റ്റിന്റെ ഹെഡ്ക്വാർട്ടേഴ്സും ന്യൂയോർക്കിലാണ്. തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും അനേക പ്രാവശ്യം ഈ സഭയിൽ ശുശ്രൂഷിച്ചിട്ടുണ്ട്.

ഷിക്കാഗോ, ഡാലസ്, ഹൂസ്റ്റൺ, ഫിലാഡൽഫിയ, ലോസ്ആഞ്ചലസ് എന്നീ പ്രധാന നഗരങ്ങളിൽ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിച്ച പ്രാർത്ഥനായോഗങ്ങൾ അനേകർക്ക് അനുഗ്രഹമായിരുന്നു. ലണ്ടൻ, സ്‌കോട്ട്ലന്റ്, ബെൽഫാസ്റ്റ് തുടങ്ങിയ 16 പ്രധാന നഗരങ്ങളിൽ ഹെവൻലി ഫീസ്റ്റിനു യൂറോപ്പിൽ സഭകൾ ഉണ്ട്.

ജർമനി, റോം, ന്യൂസിലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും അതിവേഗം വളരുന്ന സ്വർഗ്ഗീയ വിരുന്നിന്റെ സഭകളിൽ തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിക്കാറുണ്ട്. വിവിധ രാജ്യങ്ങളിലെ സ്വർഗ്ഗീയ വിരുന്നിന്റെ പൂർണ്ണ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. തങ്കു ബ്രദറിന്റെ മകൻ റോണക്ക് വിവിധ രാജ്യങ്ങളിൽ പിതാവിനോടൊപ്പം ശുശ്രൂഷിക്കാറുണ്ട്.

2016-ൽ കോട്ടയത്ത് നടന്ന തങ്കു ബ്രദറിന്റെ മകന്റെ വിവാഹത്തിൽ സഭാ,സാമൂഹ്യ, രാഷ്ട്രീയത്തിലെ അനേകർ പങ്കെടുക്കുകയുണ്ടായി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, കേരള മന്ത്രിസഭയിലെ വിവിധ മന്ത്രിമാർ, മുൻ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, കെ. ബാബു തുടങ്ങിയവർ പങ്കെടുത്തിരുന്നു.

പ്രമുഖ മലയാളം ചാനലുകളായ സൂര്യ ടിവി, റിപ്പോർട്ടർ ടിവി, ഹാർവെസ്റ്റ് ടിവി, പവർവിഷൻ ടിവി എന്നിവയിലൂടെ എല്ലാദിവസവും തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ശുശ്രൂഷിക്കുന്നുണ്ട്.ലണ്ടനിലെ Curse Breaking -നെക്കുറിച്ച് കൂടുതൽ അറിയാൻ www.theheavenlyfeast.org