- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ മോസ്കുകൾക്കു സമീപം അനധികൃതമായി പാർക്ക് ചെയ്താൽ കനത്ത പിഴ; പ്രാർത്ഥന ഇല്ലാത്ത സമയങ്ങളിൽ വാഹനം അനുവാദമില്ലാതെ പാർക്ക് ചെയ്താൽ 3000 ദിർഹം വരെ പിഴ ഈടാക്കും
ഷാർജ: മോസ്‌ക്കുകൾക്കു സമീപം വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ ഷാർജ മുനിസിപ്പാലിറ്റി. പ്രാർത്ഥനാ സമയങ്ങളിലല്ലാതെ മോസ്‌കുകൾക്ക് സമീപമുള്ള പാർക്കിങ് ഏരിയയിൽ വാഹനം കൊണ്ടുവന്നിടുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് അടുത്തകാലത്തായി ഉണ്ടായിരിക്കുന്നത്. മോസ്‌ക്കുകളുടെ പാർക്കിങ് ഏരിയ ഇത്തരത്തിൽ അനധികൃതമായി ഉപയോഗപ്പെടുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് മുനിസിപ്പൽ അധികൃതർ വെളിപ്പെടുത്തി. മോസ്‌ക്കുകൾക്കു സമീപം താമസിക്കുന്നവരാണ് ഇത്തരത്തിൽ മോസ്‌ക്കുകളുടെ പാർക്കിങ് ഏരിയ അനധികൃതമായി ഉപയോഗപ്പെടുത്തുന്നത്. രാത്രികാലങ്ങളിലും മറ്റും ഇവർ ഇവിടെ വാഹനങ്ങൾ കൊണ്ടുവന്നിടും. രാവിലെ ഫജർ നമസ്‌ക്കാരത്തിനായി വരുന്നവർക്ക് തങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാത്ത സംഭവങ്ങൾ ഏറെയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നുള്ള പരാതി നിസ്‌ക്കാരത്തിനെത്തുന്നവരിൽ നിന്ന് ഉയരുക പതിവായ സാഹചര്യത്തിലാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്. പ്രാർത്ഥനാ സമയങ്ങളല്ലാത്തപ്പോൾ മോസ
ഷാർജ: മോസ്‌ക്കുകൾക്കു സമീപം വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക് കനത്ത പിഴ ഈടാക്കാൻ ഷാർജ മുനിസിപ്പാലിറ്റി. പ്രാർത്ഥനാ സമയങ്ങളിലല്ലാതെ മോസ്‌കുകൾക്ക് സമീപമുള്ള പാർക്കിങ് ഏരിയയിൽ വാഹനം കൊണ്ടുവന്നിടുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് അടുത്തകാലത്തായി ഉണ്ടായിരിക്കുന്നത്. മോസ്‌ക്കുകളുടെ പാർക്കിങ് ഏരിയ ഇത്തരത്തിൽ അനധികൃതമായി ഉപയോഗപ്പെടുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് മുനിസിപ്പൽ അധികൃതർ വെളിപ്പെടുത്തി.
മോസ്‌ക്കുകൾക്കു സമീപം താമസിക്കുന്നവരാണ് ഇത്തരത്തിൽ മോസ്‌ക്കുകളുടെ പാർക്കിങ് ഏരിയ അനധികൃതമായി ഉപയോഗപ്പെടുത്തുന്നത്. രാത്രികാലങ്ങളിലും മറ്റും ഇവർ ഇവിടെ വാഹനങ്ങൾ കൊണ്ടുവന്നിടും. രാവിലെ ഫജർ നമസ്‌ക്കാരത്തിനായി വരുന്നവർക്ക് തങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കിട്ടാത്ത സംഭവങ്ങൾ ഏറെയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്നുള്ള പരാതി നിസ്‌ക്കാരത്തിനെത്തുന്നവരിൽ നിന്ന് ഉയരുക പതിവായ സാഹചര്യത്തിലാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്. പ്രാർത്ഥനാ സമയങ്ങളല്ലാത്തപ്പോൾ മോസ്‌ക്കുകളുടെ പാർക്കിങ് ഏരിയ ഉപയോഗപ്പെടുത്തുന്നത് നിരോധിച്ചുവെന്നും നിയമലംഘകർക്ക് കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നും മുനിസിപ്പിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.