- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ഇതുവരെ അധികം ലഭിച്ചത് 128 ശതമാനം കൂടുതൽ വേനൽ മഴ; വേനൽമഴ ഏറ്റവും കനത്ത ജില്ല പത്തനംതിട്ട

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ മെയ് 22വരെ പ്രതീക്ഷിച്ചതിനേക്കാൾ 128 ശതമാനം അധികം ലഭിച്ചതായി ഇന്ത്യൻ കാലവസ്ഥ ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ. കേരളത്തിൽ മാർച്ച് 1 മുതൽ മെയ് 22വരെ പ്രതീക്ഷിച്ച മഴ 270.5 മില്ലി മീറ്റർ ആണെങ്കിൽ ഇതുവരെ ലഭിച്ചത് 612.9 മില്ലി മീറ്റർ. ഇത് സാധാരണ ലഭിക്കുന്ന മഴയെക്കാൾ 127 ശതമാനം അധികമാണ്. അതേ സമയം ലക്ഷദ്വീപിൽ ഈ സമയത്ത് പ്രതീക്ഷിച്ച മഴയേക്കാൾ 255 ശതമാനം അധികം മഴയാണ് ലഭിച്ചത്.
വേനൽമഴ ഏറ്റവും കനത്ത ജില്ല പത്തനംതിട്ടയാണ് മാർച്ച് 1 മുതൽ മെയ് 22വരെ പത്തനംതിട്ടയിൽ പ്രതീക്ഷിച്ചിരുന്ന മഴ 402.8 ആണ്. എന്നാൽ ഈ കാലയളിവിൽ ജില്ലയിൽ ലഭിച്ച മഴ 1065.5 മില്ലി മീറ്ററാണ്. രണ്ടാമത് ഏറ്റവും കൂടുതൽ മഴകിട്ടിയ ജില്ല കോട്ടയമാണ് പ്രതീക്ഷിച്ചതിൽ നിന്നും 156 ശതമാനം കൂടുതലാണ് ഇവിടെ ലഭിച്ച 834 മില്ലി മീറ്റർ മഴ.
എറണാകുളം (725.6 മി.മീ), ആലപ്പുഴ (707.7മി.മീ), തിരുവനന്തപുരം(697.7 മിമീ), കൊല്ലം (686.9 മിമീ), ഇടുക്കി (610.5 മിമീ) എന്നിങ്ങനെയാണ് പിന്നീട് വരുന്ന കൂടിയ മഴ ലഭിച്ച ജില്ലകൾ. പാലക്കാടാണ് ഈ സമയത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത്. 384.9 മില്ലി ലീറ്ററാണ് പാലക്കാട് ഈ കാലയളവിൽ ലഭിച്ച മഴ, എന്നാൽ ഈ കാലയളവിൽ പ്രതീക്ഷിച്ച മഴയേക്കാൾ 95 ശതമാനം അധികമാണ് ഇത്. അതേ സമയം 610.5 മില്ലിമീറ്റർ മഴ ലഭിച്ച ഇടുക്കിയിൽ ഈ വേനൽക്കാലത്ത് പ്രതീക്ഷിച്ച മഴയേക്കാൾ 85 ശതമാനം കൂടുതൽ മഴമാത്രമാണ് ലഭിച്ചത്.
അതേ സമയം മുൻവർഷത്തേ കണക്കുകൾ പരിശോധിച്ചാൽ കേരളത്തിലെ വേനൽക്കാല മഴയിൽ ഏറ്റകുറച്ചിലുകൾ കാണാം. 2020 ൽ മാർച്ച് 1 മുതൽ മെയ് 30വരെ പെയ്ത വേനൽ മഴ പ്രതീക്ഷിച്ചതിനേക്കാൾ 7 ശതമാനം കൂടുതലായിരുന്നു. എന്നാൽ 2019 ൽ ഇത് 53 ശതമാനം കുറവായിരുന്നു. 2018 ൽ ഇത് 37 ശതമാനം കൂടുതലായിരുന്നു.


