- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയെ തുടർന്ന് കുട്ടമ്പുഴ പൂയംകുട്ടി പുഴയിൽ വെള്ളം പൊങ്ങി; ജനവാസ മേഖലകൾ ഒറ്റപ്പെട്ടു, പരക്കെ ആശങ്ക
കോതമംഗലം: കനത്ത മഴയെ തുടർന്ന് കുട്ടമ്പുഴ പൂയംകുട്ടി പുഴയിൽ കനത്തവെള്ളപ്പൊക്കം. മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ജനവാസ മേഖലകൾ ഒറ്റപ്പെട്ടു. പരക്കെ ആശങ്ക. മഴ ശക്തമായാൽ പെരിയാറിന്റെ കൈവഴിയായ പൂയംകൂട്ടിപ്പുഴയിൽ ക്രമാതീതമായി വെള്ളം ഉയരും.ഇതോടെ പുഴക്ക് കുറുകെയുള്ളഴ ചപ്പാത്ത് വെള്ളം കയറി മുങ്ങും.
എല്ലാ മഴക്കാലത്തും ചപ്പാത്ത് ഒട്ടുമിക്കപ്പോവും വെള്ളത്തിനടിയിലാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇതു മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമാണ്.ആദിവാസി കോളനികൾ ഉൾപ്പെടെ ജനവാസ മേഖലകൾ പുറം ലോകത്തു നിന്നും ഒറ്റപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്.
മലയോര ഗ്രാമമായ മണികണ്ഠൻചാലിനെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്ന ഏക യാത്ര മാർഗ്ഗമാണ് ചപ്പാത്ത്.ഇത് മുങ്ങിയാൽ മറുകരയെത്താൻ പഞ്ചായത്ത് ഒരു ഒരു വള്ളം ഇവിടുത്തുകാരുടെ ഉപയോഗത്തിനായി ഏർപ്പാടാക്കിയിരുന്നു.യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനെത്തുടർന്ന് ഇത് ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്.
ചപ്പാത്ത് വെള്ളംകയറി മുങ്ങിയാൽ ഇരുകരകളിലായി കുടുങ്ങിപ്പോയവർക്ക് ഇനി ലക്ഷ്യസ്ഥാനങ്ങളിൽ എത്തണമെങ്കിൽ വെള്ളമിറങ്ങണം.വെള്ളം ഇറങ്ങാൻ വൈകിയാൽ ആത്യവശ്യ സന്ദർഭങ്ങളിൽ കടത്തുവള്ളത്തിന് സൗകര്യമൊരുക്കുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
ഇവിടെ പുതിയ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മല വെള്ള പാച്ചിലിൽ ചപ്പാത്തിൽ വൻ മരങ്ങൾ വന്നടിച്ച് , പാലത്തിന് ബലക്ഷയം സംഭവിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.
മറുനാടന് മലയാളി ലേഖകന്.