കോതമംഗലം: രാവിലെ 10,30 തോടെ വീശിയ ശക്തമായ കാറ്റിൽ കോതമംഗലം മേഖലയിൽ വൻനാശനഷ്ടം. കോതമംഗലം ,തൃക്കാരിയൂർ ,കുട്ടമംഗലം വില്ലേജുകളിലായി 44 വീടികൾ ഭാഗീകമായും 2 വീടുകൾ പൂർണ്ണമായും തകർന്നു.റോഡിന് കുറുകെ മരം ഒടിഞ്ഞുവീണതിനെത്തുടർന്ന് വ്യാപകമായി ഗതാഗതം മുടങ്ങി.വൈദ്യുതി വിതരണം താറുമാറായി.നാശനഷ്ടങ്ങളുടെ പൂർണ്ണവിവരം ഇനിയും പുറത്തുവന്നിട്ടില്ല.

റോഡുകളിൽ മരണം വീണ് കിടക്കുന്നതിനാൽ ഗ്രാമീണമേഖലകളിലേക്ക് ഉദ്യോഗസ്ഥർക്ക് എത്താൻ താമസം നേരിടുന്നുണ്ടെന്നും വൈകിട്ട് 6 മണിയോടെ നാശനഷ്ടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോതമംഗലം തഹസീൽദാർ അറിയിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം 30 ലക്ഷം രൂപയുടെ നാശനഷ്ടമാണ് റവന്യൂ അധികൃതർ കണക്കുകൂട്ടിയിട്ടുള്ളത്.ആളപായം സംബന്ധിച്ച് ഇതുവരെ വിവരമില്ല.