- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയെ തുടർന്ന് കുളത്തുപ്പുഴ വനമേഖലയിൽ ഉരുൾപ്പൊട്ടൽ; കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നു; കനത്ത ജാഗ്രത നിർദ്ദേശം
കൊല്ലം: കനത്ത മഴയെ തുടർന്ന് കുളത്തുപ്പുഴ വനമേഖലയിൽ ഉരുൾപ്പൊട്ടൽ.കുളത്തൂപ്പുഴ മേഖലയിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മരങ്ങൾ കടപുഴകി ഒഴുക്കിൽപ്പെട്ടു. ഉരുൾപൊട്ടലിനെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതിനാൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് ആറിന് ഇടുക്കി പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരാണ് മരിച്ചത്. കനത്തമഴയിൽ ഉരുൾപൊട്ടി തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങൾ തകരുകയായിരുന്നു. 65 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
മറുനാടന് ഡെസ്ക്
Next Story