- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിൽ കനത്തമഴയും ശക്തമായ കാറ്റും; മിന്നൽ പ്രളയം വിക്ടോറിയയെ മുക്കിയേക്കും; ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത
മെൽബൺ: ശക്തമായ കാറ്റിലും മഴയിലും മെൽബൺ മുങ്ങുമെന്ന് പ്രവചനം. വൈകുന്നേരത്തോടെ കാറ്റ് ആഞ്ഞുവീശാൻ തുടങ്ങുമെങ്കിലും നാളേയ്ക്ക് അതുകൊടുങ്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. വിക്ടോറിയയുടെ തെക്കൻ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിക്ടോറിയയുടെ ചില മേഖലകളിൽ ആഞ്ഞുവീശിയ കാറ്റ് ആ
മെൽബൺ: ശക്തമായ കാറ്റിലും മഴയിലും മെൽബൺ മുങ്ങുമെന്ന് പ്രവചനം. വൈകുന്നേരത്തോടെ കാറ്റ് ആഞ്ഞുവീശാൻ തുടങ്ങുമെങ്കിലും നാളേയ്ക്ക് അതുകൊടുങ്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. വിക്ടോറിയയുടെ തെക്കൻ മേഖലകളിൽ കനത്ത മഴയെത്തുടർന്ന് മിന്നൽ പ്രളയമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
വിക്ടോറിയയുടെ ചില മേഖലകളിൽ ആഞ്ഞുവീശിയ കാറ്റ് ആയിരക്കണക്കിന് വീടുകളെ ഇരുട്ടിലാക്കി. പൊതുഗതാഗതം താറുമാറാക്കുകയും ഒട്ടേറെ വിമാനസർവീസുകൾ വൈകിക്കാൻ ഇടയാകുകയും ചെയ്തു. സെൻട്രൽ വിക്ടോറിയയിലായിരുന്നു ഏറ്റവും കൂടുതൽ മഴ പെയ്തത്. മെൽബണിൽ ഒരു മാസം പെയ്യുന്ന മഴയുടെ ശരാശരി തോതായിരുന്നു ഇന്നലെ രാത്രി ഒരു പെയ്തത്. 40-50 മില്ലി മീറ്റർ മഴയോളം മെട്രോപൊലീറ്റൻ മേഖലയിൽ ലഭ്യമായി.
വിക്ടോറിയയുടെ നോർത്ത്, നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ് മേഖലകളിൽ നേരിയ തോതിൽ മാത്രമാണ് മഴ ലഭിച്ചത്. ഇവിടെ പടർന്നിരുന്ന കാട്ടുതീക്ക് അല്പം ശമനം ഉണ്ടാക്കാൻ ഇതുമൂലം സാധിച്ചു. മഴയും കാറ്റും വിതച്ച നാശം മൂലം ഇന്നലെ രാത്രി സംസ്ഥാനവ്യാപകമായി 200-ഓളം കോളുകൾ ലഭിച്ചെന്ന് എസ്ഇഎസ് വക്താവ് അറിയിച്ചു. മെട്രോപൊലീറ്റൻ മേഖലയിൽ നിന്നു തന്നെയായി 140 ഓളം കോളുകളാണ് ഉണ്ടായിരുന്നത്. പ്രളയം മൂലവും ഡ്രെയിനേജ് ബ്ലോക്കുകൾ മൂലവും ഉണ്ടായ ബുദ്ധിമുട്ടുകൾ അറിയിച്ചുകൊണ്ടാണ് കോളുകളിൽ മിക്കവയും എത്തിയത്. മഴമൂലം വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനാൽ മിന്നൽ പ്രളയം ഉണ്ടാകുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.
മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നതിനാൽ ആയിരക്കണക്കിന് വീടുകൾക്ക് വൈദ്യുതിബന്ധം വിഛേദിക്കുകയും ചെയ്തു. വൈകുന്നേരം ഏഴോടെ ഒറ്റയടിക്ക് 9000 വീടുകൾക്കാണ് വൈദ്യുതി മുടങ്ങിയത്. നൂറോളം കുടുംബങ്ങൾ രാവിലെ വരെ വൈദ്യുതിയില്ലാതെ കഴിച്ചുകൂട്ടുകയായിരുന്നു. മഴ കനത്തത് ട്രെയിൻ ഗതാഗതത്തേയും ബാധിച്ചു. മിക്ക റൂട്ടുകളിലും ട്രെയിൻ സർവീസ് വൈകുകയും ചിലത് കാൻസൽ ചെയ്യുകയും ചെയ്തു. ബ്ലാക്ക്‌ബേൺ സ്റ്റേഷനിലും മിന്നൽ പ്രളയമുണ്ടായതിനാൽ ട്രെയിൻ സർവീസ് നിർത്തലാക്കിയിരുന്നു.