ഓക്ക്‌ലാൻഡ്: രാജ്യമെമ്പാടും ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി മെറ്റ് സർവീസ്. Northland, Auckland, Coromandel Peninsula, Bay of Plenty, Rotorua, Taranaki, Taumarunui, Taihape, Whanganui, Marlborough, Nelson എന്നിവിടങ്ങളിൽ മോശം കാലാവസ്ഥയായിരിക്കുമെന്നാണ് മെറ്റ് സർവീസ് പ്രവചിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീരദേശത്ത് തിരമാല വീശിയടിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.  മാൽബറോ സൗണ്ട്‌സ് മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

വെല്ലിങ്ടണിൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം. മരങ്ങൾ കടപുഴകി വീഴാനും, പവർ ലൈനുകൾ പൊട്ടിപ്പോകാനും ഇത് കാരണമാക്കും. അതുകൊണ്ടു തന്നെ ആൾക്കാർ കഴിവതും പുറത്തിറങ്ങാതെ കഴിയാനാണ് നിർദ്ദേശം. വാഹനങ്ങൾ നിരത്തിലിറക്കുന്നതും ഒഴിവാക്കാൻ നിർദേശമുണ്. വെല്ലിങ്ടണിലെ ഫെറി സർവീസുകളും താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

മോശം കാലാവസ്ഥയെ തുടർന്ന് വെല്ലിങ്ടണിൽ നിന്നുള്ള പല വിമാന സർവീസുകളും എയർ ന്യൂസിലാൻഡ് റദ്ദാക്കിയിട്ടുണ്ട്. നോർത്ത് സൗത്ത് ദ്വീപുകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് മെറ്റ് സർവീസ് പ്രവചിച്ചിരിക്കുന്നത്. വെല്ലിങ്ടണു സമീപമുള്ള ടറാറുവ റേഞ്ചസിലും മൗണ്ട് ടാറനാക്കിയിലും കനത്ത തോതിൽ മഴ പെയ്യും.