- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ നാശം വിതച്ച് ശക്തമായ മഴ തുടരുന്നു; കനത്ത മഴയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി; ഇന്ന് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും അവധി; കുവൈത്ത് അന്താരാഷ്ട്രാ വിമാനത്താവളം താൽക്കാലികമായി അടച്ചു; ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: കനത്ത നാശം വിതച്ചു കൊണ്ട് കുവൈത്തിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നാശനഷ്ടങ്ങൾ വിതച്ച് മഴ ശക്തമായതോടെ കുവൈത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അപകട സാധ്യത കണക്കിലെടുത്ത് ഇന്ന് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ കമ്പനികളും ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്രാ വിമാനത്താവളം താൽക്കാലികമായി അടച്ചു. അർധരാത്രിയോടെ മഴ കനത്തതോടെ ആദ്യം രാവിലെ വരെയും പിന്നെ അനിശ്ചിതമായും വിമാനത്താവളം അടയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 10 വരെ വിമാന സർവീസ് നിർത്തിവച്ചതായി വ്യോമയാന അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി കുവൈത്തിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് റദ്ദാക്കിയിരുന്നു. എയർ ഇന്ത്യയു
കുവൈത്ത് സിറ്റി: കനത്ത നാശം വിതച്ചു കൊണ്ട് കുവൈത്തിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നാശനഷ്ടങ്ങൾ വിതച്ച് മഴ ശക്തമായതോടെ കുവൈത്തിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. അപകട സാധ്യത കണക്കിലെടുത്ത് ഇന്ന് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്തമായതോടെ കമ്പനികളും ജീവനക്കാർക്ക് അവധി നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്രാ വിമാനത്താവളം താൽക്കാലികമായി അടച്ചു. അർധരാത്രിയോടെ മഴ കനത്തതോടെ ആദ്യം രാവിലെ വരെയും പിന്നെ അനിശ്ചിതമായും വിമാനത്താവളം അടയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ 10 വരെ വിമാന സർവീസ് നിർത്തിവച്ചതായി വ്യോമയാന അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി കുവൈത്തിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്‌റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് റദ്ദാക്കിയിരുന്നു.
എയർ ഇന്ത്യയുടെയും ജെറ്റ് എയർവെയ്‌സിന്റെയും വിമാനങ്ങൾ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഖത്തറിലെ ദോഹയിൽ ഇറക്കി. അർധരാത്രിയോടെ പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ളവർ പുതിയ ഷെഡ്യൂൾ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തിൽ എത്താനെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
മഴയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ബുധനാഴ്ച രാവിലെയോടെയാണ് ചെറിയ രീതിയിൽ മഴ ആരംഭിച്ചത് എന്നാൽ രാത്രിയോടെ കനക്കുകയായിരുന്നു. നേരത്തെ ഉണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്നറിയിപ്പാണ് സർക്കാർ നൽകിയിട്ടുള്ളത്. ആവശ്യമായ ഭക്ഷണ പദാർഥങ്ങൾ മെഴുകുതിരി എന്നിവയൊക്കെ കരുതിവയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽ മഴയുമായിരുന്നു തുടക്കം. ദൂരക്കാഴ്ചാപരിധി വളരെ കുറഞ്ഞ സാഹചര്യത്തിൽ വാഹന ഗതാഗതവും ദുഷ്‌കരമായി. ജഹ്റയിൽ മരുഭൂമിയിൽ ചാലുകൾ കീറി മഴവെള്ളം തിരിച്ചുവിട്ടു. കഴിഞ്ഞ ദിവസത്തെ അനുഭവം മുൻനിർത്തി ജഹ്റ മുനിസിപ്പൽ അധികൃതരുടെ നേതൃത്വത്തിലായിരുന്നു നടപടി. യുദ്ധസമാനമായ സാഹചര്യമെന്ന പോലെയുള്ള മുൻകരുതലാണ് മഴക്കെടുതിയെ നേരിടാൻ സർക്കാർ ഒരുക്കിയത്.
അതേസമയം ഇന്നലെ രാത്രി കുവൈത്തിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ സൗദി അറേബ്യയിലെ ദമാം, റിയാദ് ബെഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്നലെ കൊച്ചിയിലേക്ക് ചാർട്ട് ചെയ്തിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനവും ഇന്നലെ റദ്ദാക്കുകയായിരുന്നു. കൊച്ചിയിൽ നിന്ന് കുവൈത്തിലേക്കുള്ള ഇൻഡിഗോ വിമാനം ദോഹയിൽ ഇറക്കി.
ഒരാഴ്ച മുമ്പുണ്ടായ മഴക്കെടുതിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഹുസാം അൽ റൂമി രാജിവച്ചിരുന്നു. ഒരാഴ്ചക്കിടെ രണ്ടുതവണയായി ഉണ്ടായ മഴയിൽ ജനജീവിതം ദുസഹമായ സാഹചര്യത്തിലായിരുന്നു രാജി. കുവൈത്തിനെ പലമേഖലകളിലും ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.