- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലിൽ ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യത; കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അറബിക്കടലിന്റെ തെക്കുഭാഗത്ത് ന്യൂനമർദ മേഖല രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്ത് ന്യൂനമർദപ്രവാഹം രൂപപ്പെട്ടിട്ടുണ്ട്.
ഈ പ്രവാഹ ഫലമായി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. വടക്കൻ ആൻഡമാൻ ദ്വീപിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ പ്രവാഹത്തിന്റെ പ്രതിഫലനം ഉണ്ടാകും.
ന്യൂനമർദ പ്രവാഹ ഫലമായി കടലിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്. ന്യൂനമർദ പ്രവാഹ സ്വാധീനഫലമായി വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യും.
മറുനാടന് മലയാളി ബ്യൂറോ
Next Story